Saturday, May 30, 2026
Home » ലോകപ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞയും ഹരിത സാഹിത്യകാരിയുമായ റേച്ചൽ കാർസൺ; സ്മരണ
ലോകപ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞയും ഹരിത സാഹിത്യകാരിയുമായ റേച്ചൽ കാർസൺ സ്മരണ

ലോകപ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞയും ഹരിത സാഹിത്യകാരിയുമായ റേച്ചൽ കാർസൺ; സ്മരണ

by Editor

കീടനാശിനി പ്രയോഗങ്ങൾക്കെതിരെ വർഷങ്ങൾക്ക് മുൻപ് ശബ്ദമുയർത്തിയ ഒരു പരിസ്ഥിതിപ്രവർത്തകയെ നമുക്ക് ഇന്ന് ഓർക്കേണ്ടതുണ്ട്. ലോകപ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞയും ഹരിത സാഹിത്യകാരിയുമായ
റേച്ചൽ കാർസൺ. അവരുടെ ഓർമ്മ ദിനമാണിന്ന്. 62 വർഷം മുൻപ് ഇതേ ദിവസമാണ് ഇവർ വിടപറഞ്ഞത്.

സൈലൻറ് സ്പ്രിംങ് എന്ന കൃതിയിലൂടെ പരിസ്ഥിതിയെക്കുറിച്ച് അവബോധം വളർത്തുകയും, രാസകീടനാശിനികൾ പരിസ്ഥിതിയിൽ വരുത്തുന്ന മാരക ഫലങ്ങളെക്കുറിച്ച് ഇവർ മുന്നറിയിപ്പ് നൽകുകയും ചെയ്തു.

യു.എസ്. ബ്യൂറോ ഓഫ് ഫിഷറീസിൽ ജലജീവിശാസ്ത്രജ്ഞയായി ഔദ്യോഗിക ജീവിതം തുടങ്ങിയ ഇവർ പിന്നീട് മുഴുവൻ സമയ പ്രകൃതി സ്നേഹിയായി, അതുമായി ബന്ധപ്പെട്ട എഴുത്തിലും മുഴുകി.

ഡി.ഡി.റ്റി പോലുള്ള കീടനാശിനികൾപോലും പരിസ്ഥിതിയിലുണ്ടാക്കാവുന്ന മാരക ഫലങ്ങളെക്കുറിച്ച് അവബോധം നൽകിയ ഇവർ പക്ഷികൾ പാടാതാവുന്ന ഒരു കാലഘട്ടത്തെക്കുറിച്ച് മുന്നറിയിപ്പ് തരാനും മറന്നില്ല. സിന്തറ്റിക് കീടനാശിനികൾ മൂലമുണ്ടാകുന്ന ചില പ്രശ്നങ്ങൾക്കെതിരെ പ്രവർത്തിക്കുകയും രാസകമ്പിനികളുടെ എതിർപ്പിനെ മറികടന്ന് അതിനെതിരെ നിലകൊള്ളുകയുംചെയ്തു. ഇതിൻ്റെ ഫലമായി ഡി ഡി റ്റിയുടേയും മറ്റു കീടനാശിനികളുടേയും രാജ്യവ്യാപകമായ നിരോധനത്തിലേക്ക് അത് വഴിവച്ചു. കൂടാതെ യു.എസ് പരിസ്ഥിതി രൂപീകരണത്തിനുവരെ അത് സഹായകവുമായി.

കീടനാശിനികൾ ഉണ്ടാക്കാവുന്ന ഭവിഷ്യത്തുകൾ സൈൻ്റ് സ്പ്രിംഗ് എന്ന കൃതിയിലൂടെ ലളിതമായി അവർ പ്രതിപാദിച്ചു. അവരുടെ ബസ്റ്റ് സെല്ലറായ ദ് സീ എറൗണ്ട് അസ്, അവർക്ക് യു.എസ്. നാഷണൽ ബുക്ക് അവാർഡ് നേടിക്കൊടുത്തു. ദ് എഡ്ജ് ഓഫ് ദ് സീ, അണ്ടർ ദി സീ വിൻഡ്, എന്നീ ഗ്രന്ഥങ്ങളും രചിച്ചു.

1964 ഏപ്രിൽ 14-ന് ഇവർ അന്തരിച്ചു.

വിജയൻ ന്യൂസ്പ്രിൻ്റ് നഗർ

 

Send your news and Advertisements

You may also like

error: Content is protected !!