Saturday, June 27, 2026
Home » കാവാലം നാരായണപ്പണിക്കർ: ഓർമ്മയായിട്ട് 10 വർഷം
കാവാലം നാരായണപ്പണിക്കർ: ഓർമ്മയായിട്ട് 10 വർഷം

കാവാലം നാരായണപ്പണിക്കർ: ഓർമ്മയായിട്ട് 10 വർഷം

വിജയൻ ന്യൂസ്പ്രിൻ്റ് നഗർ

by Editor

തനതുനാടകവേദിയുടെ പ്രയോക്താവ്, കവി, ഗാനരചയിതാവ്, തിരക്കഥാകൃത്ത്‌, നാടകസംവിധായകൻ എന്നീ നിലകളിൽ അറിയപ്പെട്ട കാവാലം നാരായണപ്പണിക്കർ സർ ഓർമ്മയായിട്ട് 10 വർഷം തികഞ്ഞു.

ഒരു ഓർമ്മക്കുറിപ്പ് തയ്യാറാക്കുമ്പോൾ, വിശേഷങ്ങളും, അക്കാഡമിക് / പ്രൊഫഷണൽതലങ്ങളും, മറ്റു മേഖലകളും, രചനകളും അവാർഡുകളും എല്ലാം ഉൾപ്പെടുത്തി, എഴുതി, “പൊലിപ്പിക്കാൻ” നോക്കിയാലും പലപ്പോഴും, പലതും കുറച്ച് വരികളിൽ ഒതുങ്ങിപ്പോകും.. എന്നാൽ ചിലരെക്കുറിച്ചെഴുതുമ്പോൾ എങ്ങനെ ചുരുക്കി എഴുതാം എന്ന് ചിന്തിക്കാറുമുണ്ട്.

ഇന്ന്, കാവാലം നാരായണപ്പണിക്കർ സാറിനെക്കുറിച്ച് എഴുതാൻ തുടങ്ങുമ്പോഴാണ് ഈ ചിന്തവന്നത്. കാവാലം നാരായണപ്പണിക്കർ സാറിനെക്കുറിച്ചാകുമ്പോൾ അൻപതല്ല, അഞ്ഞുറു വരികൾ എഴുതിയാലും അതിൽ ഒതുങ്ങില്ല …! അത് അധികവുമാകില്ല ….!! ഒരു “പൊലിപ്പിക്കലിൻ്റേയും ” ആവശ്യകതയുമില്ല !!! അതായിരുന്നു കാവാലം നാരായണപ്പണിക്കർ.

നാടകകൃത്തിനെക്കുറിച്ച്? നാടക സംവിധായകനെക്കുറിച്ച് ? ഗാനരചയിതാവിനെക്കുറിച്ചോ അതോ
തിരക്കഥാകൃത്തിനെക്കുറിച്ചോ? അത്രമാത്രം വിശാലമായിരുന്നു ഈ പ്രതിഭാധനന്റെ കർമ്മമണ്ഡലം. ആരോടും മത്സരിക്കാതെ, ആരോടും പരിഭവമില്ലാതെ !

കുട്ടനാട്ടിലെ കാവാലം ഗ്രാമത്തിലെ പ്രശസ്തമായ ചാലയിൽ തറവാട്ടിൽ 1928 ഏപ്രിൽ 28-ന് ജനനം. അച്ഛൻ ഗോദവർമ്മയും അമ്മ കുഞ്ഞുലക്ഷ്മി അമ്മയും. വളര ചെറുപ്പത്തിലേ സംഗീതത്തിലും നാടൻ കലകളിലും താല്പര്യം. അഭിഭാഷകവൃത്തി ഉപേക്ഷിച്ച് കലക്കുവേണ്ടി ജീവിച്ച, ചാലയിൽ സർദാർ കെ.എം. പണിക്കരുടെ ഈ അനന്തരവൻ്റെ കരസ്പർശമേൽക്കാത്തമേഖലകളില്ല.

കുട്ടനാടിന്റെ കാർഷിക ഗ്രാമീണസംസ്കൃതി ഉൾക്കൊണ്ടുകൊണ്ട്, തനതായ പാരമ്പര്യ രീതികൾ രൂപപ്പെടുത്തി, “തനതുനാടകവേദിക്ക്” രൂപംനൽകിയ പണിക്കർ സർ, കേരളത്തിന്റെ അനുഷ്ഠാന, തനത്‌, ക്ലാസ്സിക് കലാരൂപങ്ങളും തന്റെ നാടകത്തിൽ സന്നിവേശിപ്പിച്ച് മലയാളത്തിലെ ആധുനികനാടകവേദിക്ക് മാറ്റംവരുത്തി. അങ്ങനെ നാടോടിക്കലകളുടെ അംശങ്ങൾ സ്വാംശീകരിച്ച് ഒപ്പം നൃത്തം, ഗീതം, വാദ്യം എന്നിവയിൽ അധിഷ്ഠിതമായ ഒരു രംഗാവതരണരീതി, പണിക്കർ സർ തന്റെ നാടകങ്ങളിൽ അവലംബിച്ചു.

ഈ പ്രതിഭാധനനെ നിരവധി അംഗീകാരങ്ങളും തേടിയെത്തി. കേരള സാഹിത്യ അക്കാദമി അവാർഡ്.. (1974), കേരള ചലച്ചിത്ര അവാർഡ്, ദേശീയ സംഗീത അക്കാദമി അവാർഡ് (1985), കാളിദാസ പുരസ്കാരം (മധ്യപ്രദേശ് ഗവ: 1995), വള്ളത്തോൾ പുരസ്കാരം (2009), കേരള / ദേശീയ സംഗീത നാടക അക്കാദമി ഫെലോഷിപ്പ് 2000/2003 തുടങ്ങി നിരവധി നിരവധി അവാർഡുകളും ബഹുമതികളും…

2007 -ൽ രാഷ്ട്രം പത്മഭൂഷൺ നൽകിയും ആദരിച്ചു. അറുപത്തിയഞ്ചോളം ചലച്ചിത്രങ്ങൾക്ക് ഗാനരചന നിർവ്വഹിച്ചു. രണ്ട് പ്രാവശ്യം മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും.

എഴുതിയ ഗാനങ്ങൾ, സംഗീതം നൽകിയ ഗാനങ്ങൾ, ആലപിച്ച ഗാനങ്ങൾ, മികച്ച ലളിതഗാനങ്ങളും.

‘സാക്ഷി’ മുതൽ ‘സംഗമനീയം‘ വരെ എഴുപതോളം നാടകങ്ങൾ! തിരുവാഴിത്താൻ, ദൈവത്താർ, അവനവൻ കടമ്പ, കരിംകുട്ടി, കൈക്കുറ്റപ്പാട്, ഒറ്റയാൻ തുടങ്ങിയവ. കവചകുണ്ഡലങ്ങൾ ദാനം ചെയ്തശേഷം (കൗശലപൂർവ്വം തട്ടിയെടുത്തത്) ദുർബലനാകുന്ന കർണ്ണൻ നേരിടേണ്ടിവരുന്ന കർണ്ണഭാരം (കർണ്ണൻ്റെ വേദന) എന്ന സംസ്കൃത നാടകം അത് മോഹൻലാൽ കർണ്ണനായി സംവിധാനം ചെയ്ത് അരങ്ങത്തെത്തിച്ചതും എടുത്തു പറയേണ്ടത്.

ഗാനങ്ങളിലേക്ക്…..
“വട്ടത്തിൽ വട്ടാരം വഴിതീരാ മേലോരം
അപ്പുപ്പൻ താടിക്ക് മാനത്തെ കൊട്ടാരം
മൂപ്പർ പാർക്കും കൊട്ടാരത്തിന് മുറിയില്ലാ
കതകില്ലാ, മുറിയില്ലാ കതകില്ലാ….
എം.സ് വിശ്വനാഥൻ, എസ്.ജാനകി – കോറസ്, 1982 നവംബർ 5-ന് പുറത്തു വന്നു. ചിത്രം- മർമ്മരം.
സംവിധാനം ഭരതൻ. നെടുമുടി, ഭരത് ഗോപി , ജലജ , കെ.പി.എ സി.ലളിത.

ആദ്യ ഗാനം മുതൽ ഏതാനും ഗാനങ്ങളിലേക്ക്….
കാലം കുഞ്ഞു മനസ്സിൽ ചായം കൂട്ടി
കണ്ണിൽ പൂത്തിരി കത്തിചിറകുമുളച്ചു പാറി നടന്നു.
തിരു തിരുമാരൻ കാവിൽ
ആദ്യവസന്തം കൊടിയേറി
1978 മാർച്ച് 8 ന് റിലീസായ ഭരതൻ ചിത്രം – രതിനിർവേദം, തുടർന്ന്

കാനകപ്പെണ്ണ് ചെമ്മരത്തി…,
പുലരി തൂമഞ്ഞുതുള്ളിയിൽ …,
പൂവാംകുഴലി പെണ്ണിനുണ്ടൊരു….
ആണ്ടിയമ്പലമോന്തായ…
ഏഴുനിലയുള്ള ചായക്കട …..
മുക്കുറ്റി തിരുതാളി…..
ആഴിക്കങ്ങേകരയുണ്ടോ….
നാട്ടുപച്ചക്കിളിപ്പെണ്ണേ…
അങ്ങനെയെത്രയെത്രഗാനങ്ങൾ !

ഓടക്കുഴൽവിളി ഒഴുകി ഒഴുകി വരും
ഒരു ദ്വാപരയുഗ സന്ധ്യയിൽ ”

മുത്തുകൊണ്ടെൻ്റെ മുറം നിറഞ്ഞു.
പവിഴം കൊണ്ടെൻ്റെ പറ നിറഞ്ഞു

ഘനശ്യാമ സന്ധ്യാ ഹൃദയം
നിറയേ മുഴങ്ങീ
മഴവില്ലിൻ മാണിക്യവീണ..

ശ്രീഗണപതിയുടെ തിരുനാമക്കുറി
തുയിലുണര് തുയിലുണര്…….

ഓർമ്മയ്ക്കുമുമ്പിൽ
പ്രണാമം !

വിജയൻ ന്യൂസ്പ്രിൻ്റ് നഗർ

Send your news and Advertisements

You may also like

error: Content is protected !!