Monday, July 13, 2026
Home » കുവൈറ്റ്, ബഹ്റൈൻ, ജോർദാൻ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിൾ ഇന്നും ഇറാൻ ആക്രമണം.
കുവൈറ്റ്, ബഹ്റൈൻ, ജോർദാൻ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിൾ ഇന്നും ഇറാൻ ആക്രമണം.

കുവൈറ്റ്, ബഹ്റൈൻ, ജോർദാൻ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിൾ ഇന്നും ഇറാൻ ആക്രമണം.

by Editor

മനാമ: യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) ഇന്ന് പുലർച്ചെയോടെ ഇറാനിൽ വീണ്ടും ശക്തമായ വ്യോമാക്രമണങ്ങൾ നടത്തിയതിനു പിന്നാലെ ഇറാൻ്റെ റവല്യൂഷണറി ഗാർഡ്സ് (IRGC) കുവൈറ്റ്, ബഹ്റൈൻ, ജോർദാൻ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിലെ യുഎസ് താവളങ്ങൾക്ക് നേരെ ആക്രമണം നടത്തി.

ഇന്ന്, ബഹ്റൈനിൽ തുടർച്ചയായി മൂന്നാം തവണയും മിസൈൽ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി. തലസ്ഥാനമായ മനാമയുടെ തെക്കേ അറ്റത്തുള്ള യുഎസ് സൈനിക കേന്ദ്രങ്ങൾ, ജൂഫെയറിലെ (Juffair) യുഎസ് നാവികസേനാ താവളം, ഷെയ്ഖ് ഇസ വ്യോമതാവളം എന്നിവ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. ജൂഫെയറിലെ ചില കേന്ദ്രങ്ങളിൽ വലിയ രീതിയിൽ തീപിടുത്തമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. ബഹ്റൈനിലെ മുഹറഖ് പ്രവിശ്യയിൽ ഒരു ജനവാസ കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചു എന്നതൊഴിച്ചാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

കുവൈറ്റിലെ അലി അൽ സലേം വ്യോമതാവളം (Ali Al Salem Air Base) ലക്ഷ്യമിട്ടാണ് ഇറാൻ മിസൈലുകൾ അയച്ചത്. ശത്രുക്കളുടെ വ്യോമാക്രമണങ്ങളെ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ നിലവിൽ പ്രതിരോധിച്ചുകൊണ്ടിരിക്കുകയാണെന്ന് കുവൈറ്റ് സായുധ സേന ഔദ്യോഗികമായി സ്ഥിരീകരിച്ചു.

ഇറാന്റെ ഭാഗത്തുനിന്ന് ജോർദാൻ വ്യോമാതിർത്തിയിലേക്ക് കുതിച്ചെത്തിയ 4 മിസൈലുകൾ തങ്ങളുടെ സൈന്യം വെടിവെച്ചിട്ടതായി ജോർദാൻ വ്യക്തമാക്കി. ഇവിടുത്തെ ‘പ്രിൻസ് ഹസൻ’ വ്യോമതാവളത്തിലെ ഇന്ധന ടാങ്കുകളും വെടിമരുന്ന് ശാലകളും തകർത്തതായി ഇറാൻ അവകാശപ്പെടുന്നുണ്ട്.

ഒമാനിലെ ദീർഘദൂര എയർബോൺ FPS റഡാറുകളും കപ്പൽ കണ്ടെത്തൽ റഡാർ സംവിധാനങ്ങളും തങ്ങളുടെ നാവികസേന തകർത്തതായി ഇറാൻ്റെ IRGC അവകാശപ്പെട്ടു. അൽ ഉദൈദ് (Al Udeid) യുഎസ് ബേസ് ഉൾപ്പെടെയുള്ള ഖത്തറിലെയും യു.എ.ഇയിലെയും കേന്ദ്രങ്ങൾക്ക് നേരെയും ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടന്നതായി റിപ്പോർട്ടുകൾ ഉണ്ട്.

യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) ഇന്ന് പുലർച്ചെയോടെ ഇറാനിൽ വീണ്ടും ശക്തമായ വ്യോമാക്രമണങ്ങൾ നടത്തിയിരുന്നു. ഹോർമൂസ് കടലിടുക്കിന് സമീപമുള്ള ബന്ദർ അബ്ബാസ്, ഹാജിയാബാദ്, ഖേഷ്ം ദ്വീപ് എന്നിവിടങ്ങളിലെ ഇറാന്റെ മിസൈൽ സംവിധാനങ്ങൾ, വ്യോമപ്രതിരോധ ഉപകരണങ്ങൾ, IRGC സ്പീഡ് ബോട്ടുകൾ എന്നിവ തകർത്തതായി യുഎസ് അറിയിച്ചു. ഇന്ന് (13 ജൂലൈ) അമേരിക്ക ഇറാനിൽ നടത്തിയ പുതിയ വ്യോമാക്രമണങ്ങളിൽ ഇതുവരെ രണ്ട് മരണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

തെക്കുപടിഞ്ഞാറൻ ഇറാനിലെ ഖുസെസ്താൻ പ്രവിശ്യയിലുള്ള മഹ്ഷഹർ (Mahshahr) നഗരത്തിലെ ഒരു കാർഷിക ജല പമ്പിംഗ് സ്റ്റേഷന് നേരെ ഇന്ന് (തിങ്കളാഴ്ച) പുലർച്ചെ നടന്ന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രവിശ്യാ ഡെപ്യൂട്ടി ഗവർണർ വലിയുള്ള ഹയാതി സ്ഥിരീകരിച്ചു. സെൻട്രൽ ഇറാനിലെ ഇസ്ഫഹാൻ പ്രവിശ്യയിലുള്ള നായിൻ (Nain) നഗരത്തിലെ സൈനിക താവളത്തിന് നേരെ നടന്ന യുഎസ് ആക്രമണത്തിലാണ് രണ്ടാമത്തെ മരണം റിപ്പോർട്ട് ചെയ്തത്. ഇവിടെ ഒരാൾ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇസ്ഫഹാൻ ഡെപ്യൂട്ടി ഗവർണർ മാധ്യമങ്ങളെ അറിയിച്ചു.

ഹോർമൂസ് കടലിടുക്കിന് സമീപമുള്ള ബന്ദർ അബ്ബാസ്, സിരിക്, ജാസ്ക്, ക്യൂഷം ദ്വീപ് (Qeshm Island) എന്നിവിടങ്ങളിലെ ഇറാന്റെ മുന്നൂറിലധികം സൈനിക ലക്ഷ്യങ്ങളാണ് യുഎസ് സെൻട്രൽ കമാൻഡ് കഴിഞ്ഞ മൂന്ന് ദിവസമായുള്ള ആക്രമണങ്ങളിൽ തകർത്തത്. ഇറാന്റെ നിരവധി മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾ, ഡ്രോൺ സംഭരണശാലകൾ, തീരദേശ റഡാർ സംവിധാനങ്ങൾ, വ്യോമപ്രതിരോധ സംവിധാനങ്ങൾ എന്നിവ തകർക്കപ്പെട്ടു. കൂടാതെ, വാണിജ്യ കപ്പലുകളെ ആക്രമിക്കാൻ ഇറാൻ ഉപയോഗിച്ചിരുന്ന IRGC-യുടെ 60-ലധികം ചെറിയ സ്പീഡ് ബോട്ടുകളും യുഎസ് വ്യോമസേന നശിപ്പിച്ചു.

വടക്കുകിഴക്കൻ ടെഹ്‌റാനിലെ അഖ്ഖല (Aqqala) എന്ന സ്ഥലത്തുള്ള തന്ത്രപ്രധാനമായ ഒരു റെയിൽവേ പാലം യുഎസ് ആക്രമണത്തിൽ തകർന്നതായി ഉപഗ്രഹ ചിത്രങ്ങളും വാർത്താ ഏജൻസികളും സ്ഥിരീകരിച്ചു. ഇറാന്റെ കിഴക്കൻ പ്രവിശ്യകളിലെ രണ്ട് പ്രധാന റോഡ് പാലങ്ങളും യുഎസ് തകർത്തിട്ടുണ്ട്. ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിലും (Kharg Island) ബൂഷെറിലെ ആണവനിലയത്തിന്റെ പരിസര പ്രദേശങ്ങളിലും ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ മൂന്ന് ദിവസമായുള്ള അമേരിക്കൻ ബോംബാക്രമണങ്ങളിൽ ഇറാനിൽ കുറഞ്ഞത് 14 പേർ കൊല്ലപ്പെടുകയും 78 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാന്റെ ആരോഗ്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും ഇറാന്റെ സായുധ സേനയിലെയും ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സിലെയും (IRGC) ഉദ്യോഗസ്ഥരാണ്.

ഹോർമുസ് തുറന്നു തന്നെ കിടക്കുമെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ്; ഇറാനെതിരായ ആക്രമണം കൂടുതൽ രൂക്ഷമാക്കി.

Send your news and Advertisements

You may also like

error: Content is protected !!