Wednesday, November 25, 2026
Home » പ്രശസ്ത നടൻ നാനാ പടേക്കർ അന്തരിച്ചു
പ്രശസ്ത നടൻ നടൻ നാനാ പടേക്കർ അന്തരിച്ചു

പ്രശസ്ത നടൻ നാനാ പടേക്കർ അന്തരിച്ചു

by Editor

പനാജി: പ്രശസ്ത ബോളിവുഡ്-മറാത്തി ചലച്ചിത്ര താരം നാനാ പടേക്കർ (75) അന്തരിച്ചു. ഇന്നലെ (ഒക്ടോബർ 8) പുലർച്ചെ ഗോവയിലെ വസതിയിൽ വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഡോണ പൗളയിലുള്ള സ്വന്തം വീട്ടിൽ ബോധ രഹിതനായി കണ്ടെത്തിയ അദ്ദേഹത്തെ ഉടൻ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രാവിലെ 5.20 ഓടെ മരണം സ്ഥിരീകരിച്ചു.

1951 ജനുവരി ഒന്നിന് മഹാരാഷ്ട്രയിലെ റായ്‌ഗഡ് ജില്ലയിലായിരുന്നു ജനനം. വിശ്വനാഥ് പടേക്കർ എന്നാണ് യഥാർത്ഥ പേര്. നീലകണ്ഠി പടേക്കറാണ് ഭാര്യ. മകൻ: മൽഹാർ പടേക്കർ. മികച്ച നടൻ, സഹനടൻ, വില്ലൻ എന്നീ വിഭാഗങ്ങളിലായി മൂന്ന് ദേശീയ ചലച്ചിത്ര അവാർഡുകളും നാല് ഫിലിംഫെയർ അവാർഡുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

തമിഴ്, ഹിന്ദി, മറാത്തി സിനിമകളിൽ അഭിനയിച്ച നാനാ പടേക്കർ സിനിമയ്ക്ക് പുറമെ മഹാരാഷ്ട്രയിലെ കർഷകരുടെ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും പങ്കാളിയായിരുന്നു. 2013-ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ചു. മഹാരാഷ്ട്രയിലെ കർഷകരുടെ ആത്മഹത്യയും വൻ വരൾച്ചയും കണ്ട് 2015 ൽ അദ്ദേഹം നാം ഫൗണ്ടേഷൻ സ്ഥാപിച്ചു. ഇതിലൂടെ ദുരിത ബാധിതരായ ആയിരക്കണക്കിന് കർഷക കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകി.

1978 ൽ പുറത്തിറങ്ങിയ ‘ഗമൻ’ എന്ന ചിത്രത്തിലൂടെയാണ് നാനാ പടേക്കർ അഭിനയരംഗത്തേക്ക് കടന്നു വന്നത്. ‘പരിന്ദ’, ‘അങ്കുഷ്’, ‘ക്രാന്തിവീർ’, ‘ അഗ്‌നി സാക്ഷി’, ‘അബ് തക് ഛപ്പൻ’, ‘നടസമ്രാട്ട്’, വെൽക്കം’ തുടങ്ങിയ ചിത്രങ്ങളിലെ ഗംഭീര പ്രകടനത്തിലൂടെ വൻ ജനപ്രീതി നേടി. നടൻ രജനികാന്തിനൊപ്പം ‘കാല’ എന്ന തമിഴ് ചിത്രത്തിലും നാനാ പടേക്കർ അഭിനയിച്ചിട്ടുണ്ട്. വിശാൽ ഭരദ്വാജ് സംവിധാനം ചെയ്ത് 2026 ഫെബ്രുവരിയിൽ പുറത്തിറങ്ങിയ ‘ഒ’ റോമിയോ എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.

Send your news and Advertisements

You may also like

error: Content is protected !!