Tuesday, November 24, 2026
Home » നെടുമ്പാശേരിയിൽ വൻ ആയുധവേട്ട; ദുബായിൽ നിന്ന് കടത്തിയത് 11 എയർ റൈഫിളുകൾ
നെടുമ്പാശേരിയിൽ വൻ ആയുധവേട്ട; ദുബായിൽ നിന്ന് കടത്തിയത് 11 എയർ റൈഫിളുകൾ

നെടുമ്പാശേരിയിൽ വൻ ആയുധവേട്ട; ദുബായിൽ നിന്ന് കടത്തിയത് 11 എയർ റൈഫിളുകൾ

by Editor

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ദുബായിൽ നിന്നെത്തിയ രണ്ട് യാത്രക്കാരിൽ നിന്നായി 11 എയർ റൈഫിളുകൾ കസ്റ്റംസ് പിടികൂടി. പാലക്കാട് സ്വദേശികളായ രമേശ് മച്ചാട്ട്, സിജോയ് ശശി (സിജോ ശശി) എന്നിവരെയാണ് കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്.

സുരക്ഷാ പരിശോധനകളിൽ നിന്ന് രക്ഷപ്പെടാനായി വിവിധ മോഡലുകളിലുള്ള 11 എയർ റൈഫിളുകളും അനുബന്ധ സാമഗ്രികളും അഴിച്ചുമാറ്റി പല ഭാഗങ്ങളാക്കി വിവിധ ലഗേജുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു. പിടിച്ചെടുത്ത തോക്കുകളുടെ സാങ്കേതിക പ്രത്യേകതകൾ പരിശോധിക്കുന്നതിനായി കസ്റ്റംസ് ഉദ്യോഗസ്ഥർ അവ കസ്റ്റഡിയിൽ വെച്ചിരിക്കുകയാണ്. ആയുധങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് ആവശ്യമായ രേഖകളും അനുമതികളും ഹാജരാക്കാൻ യാത്രക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന്റെ പരിശോധനയ്ക്ക് ശേഷമായിരിക്കും തുടർ നിയമനടപടികൾ സ്വീകരിക്കുക.

Send your news and Advertisements

You may also like

error: Content is protected !!