Tuesday, November 10, 2026
Home » മായാരാവണനേ… മന്മഥമോഹനസുന്ദരനേ’; മോഹൻലാൽ ചിത്രം അതിമനോഹരത്തിലെ ആദ്യ വീഡിയോ ഗാനം ശ്രദ്ധനേടുന്നു.
മായാരാവണനേ… മന്മഥമോഹനസുന്ദരനേ’; മോഹൻലാൽ ചിത്രം അതിമനോഹരത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി.

മായാരാവണനേ… മന്മഥമോഹനസുന്ദരനേ’; മോഹൻലാൽ ചിത്രം അതിമനോഹരത്തിലെ ആദ്യ വീഡിയോ ഗാനം ശ്രദ്ധനേടുന്നു.

by Editor

“മായാരാവണനേ… മന്മഥമോഹനസുന്ദരനേ…” എന്ന വരികളിലൂടെ രാവണൻ ലങ്കയെയും സംഗീതത്തിൻ്റെ ഇമ്പത്തെയും കോർത്തിണക്കി മോഹൻലാൽ ചിത്രം ‘അതിമനോഹര’ത്തിലെ ആദ്യ വീഡിയോ ഗാനം ശ്രദ്ധനേടുന്നു. കേരളപ്പിറവി ദിനമായ നവംബർ ഒന്നിനാണ് ഗാനത്തിൻ്റെ വീഡിയോ അണിയറപ്രവർത്തകർ പുറത്തിറക്കിയത്. എം.ജി. ശ്രീകുമാർ ആലപിച്ച ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് ജെയ്‌ക്‌സ് ബിജോയിയാണ്. ഹരിനാരായണൻതാണ് വരികൾ. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് അതിമനോഹരം. പുറത്തിറങ്ങിയ ആദ്യ ഗാനത്തിന് നവമാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമയുടെ പ്രമേയവും കഥാപാത്രങ്ങളുടെ ലോകവും പരിചയപ്പെടുത്തുന്ന കൗതുകകരമായ ദൃശ്യങ്ങളാണ് ആദ്യ ഗാനത്തിലൂടെ പുറത്തുവന്നിരിക്കുന്നത്.

സാധാരണക്കാരനായ പോലീസ് സബ് ഇൻസ്പെക്ടർ ലൗലജൻ പി.സി.യുടെ ഔദ്യോഗിക ജീവിതവും വ്യക്തിജീവിതവും കോർത്തിണക്കിയ പ്രൊസീജിയറൽ ഡ്രാമയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മോഹൻലാലാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മീരാ ജാസ്‌മിനാണ് നായിക. ലാലു അലക്സ്, മുകേഷ്, ജഗദീഷ്, മനോജ് കെ. ജയൻ, ഇർഷാദ് അലി, പ്രമോദ് വെളിയനാട് തുടങ്ങിയവർക്കൊപ്പം പുതുതലമുറ താരങ്ങളായ സജീവൻ, ശ്രീനാഥ് ബാബു, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന എന്നിവരും ചിത്രത്തിലുണ്ട്. ‘ഇഷ്‌ക്’, ‘ആലപ്പുഴ ജിംഖാന’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

‘തുടരും’ സിനിമയിലെ പ്രധാന സാങ്കേതിക പ്രവർത്തകർ വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും അതിമനോഹരത്തിനുണ്ട്. ഷാജികുമാറാണ് ഛായാഗ്രഹണം. ഷഫീഖ് വി.ബി. എഡിറ്റിംഗും വിഷ്‌ണു ഗോവിന്ദ് ഓഡിയോഗ്രഫിയും നിർവഹിക്കുന്നു. ഗോകുൽ ദാസാണ് കലാസംവിധായകൻ. റോണക്സ് സേവ്യർ മേക്കപ്പും മഷർ ഹംസ കോസ്റ്റ്യൂം ഡിസൈനും കൈകാര്യം ചെയ്യുന്നു.

Send your news and Advertisements

You may also like

error: Content is protected !!