Saturday, September 26, 2026
Home » പ്രേംകുമാറിനെ ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാനായി നിയമിച്ചു.
പ്രേംകുമാറിനെ ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാനായി നിയമിച്ചു.

പ്രേംകുമാറിനെ ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാനായി നിയമിച്ചു.

by Editor

തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ചലച്ചിത്ര അക്കാദമി അധ്യക്ഷസ്ഥാനത്തുനിന്നു പടിയിറക്കിവിട്ട നടന്‍ പ്രേംകുമാറിന് കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ (കെ.എസ്.എഫ്.ഡി.സി.) അധ്യക്ഷ പദവിയിലേക്ക് പുതിയ ഉത്തരവാദിത്തം. ചലച്ചിത്ര അക്കാദമി തലപ്പത്തേക്കു നടന്‍ രവീന്ദ്രനെ പരിഗണിച്ചതിനു പിന്നാലെയാണ് പ്രേംകുമാറിനെ കെ.എസ്.എഫ്.ഡി.സി ചെയര്‍മാനായി നിയമിച്ചത്. സംസ്ഥാനത്തെ വിവിധ സാംസ്കാരിക സ്ഥാപനങ്ങളുടെ തലപ്പത്തേക്ക് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചുകൊണ്ടുള്ള യുഡിഎഫ് സർക്കാരിന്റെ ഉത്തരവിലാണ് പ്രേംകുമാറിനെ ഈ സുപ്രധാന പദവിയിലേക്ക് നിയോഗിച്ചത്.

കേരള സാഹിത്യ അക്കാദമിയുടെ ചെയർമാനായി പ്രമുഖ കവിയും എഴുത്തുകാരനും പ്രഭാഷകനുമായ കൽപറ്റ നാരായണനെ സർക്കാർ നിശ്ചയിച്ചു. എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ എം. പി. സുരേന്ദ്രനാണ് അക്കാദമിയുടെ പുതിയ സെക്രട്ടറി. ഗായകൻ ജി.വേണുഗോപാലിനെയാണ് സംഗീത, നാടക അക്കാദമി ചെയർമാനായി നിയോഗിച്ചിരിക്കുന്നത്. ഹേമന്ത്കുമാറാണ് വൈസ് ചെയർമാൻ. എൻ. വി. പ്രദീപ്‌കുമാറാണ് അക്കാദമിയുടെ പുതിയ സെക്രട്ടറി. കേരള സ്‌റ്റേറ്റ് ഫിലിം ഡെവലപ്മെൻ്റ് കോർപ്പറേഷന്റെ വൈസ് ചെയർമാനായി ആലപ്പി അഷറഫിനെ നിയമിച്ചു.

കേരള സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിൻ്റെ ചെയർമാനായി ചലച്ചിത്ര നിർമാതാവായ എം. രഞ്ജിത്തിനെ നിയമിച്ചു. ലളിതകലാ അക്കാദമിയുടെ ചെയർമാനായി ആനിമേറ്ററും പ്രൊഡക്ഷൻ ഡിസൈനറുമായ പ്രഫ. പ്രകാശ് മൂർത്തി ചുമതലയേൽക്കും. ടി. ആർ. ഉദയകുമാർ വൈസ് ചെയർമാനാകും. വൈക്കം എം. കെ. ഷിബുവാണ് അക്കാദമിയുടെ സെക്രട്ടറി. ഫോക്ലോർ അക്കാദമിയുടെ ചെയർമാനായി സുരേഷ് ബാബു എളയാവൂർ സ്ഥാനമേൽക്കും. ശ്രീരാമൻ കൊയ്യോനാണ് വൈസ് ചെയർമാൻ. പ്രദീപ്‌കുമാർ എം. പയ്യന്നൂർ പുതിയ മെമ്പർ സെക്രട്ടറിയായി ചുമതലയേൽക്കും.

ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി നടൻ രവീന്ദ്രനെ നിയോഗിച്ചു; പ്രിയങ്ക നായർ വൈസ് ചെയർപേഴ്സൺ

Send your news and Advertisements

You may also like

error: Content is protected !!