Thursday, November 12, 2026
Home » ഫുജൈറയില്‍ വാഹനാപകടം; പിഞ്ചുകുഞ്ഞു ഉൾപ്പടെ മൂന്ന് മലയാളികൾ മരിച്ചു.
വാഹനാപകടം

ഫുജൈറയില്‍ വാഹനാപകടം; പിഞ്ചുകുഞ്ഞു ഉൾപ്പടെ മൂന്ന് മലയാളികൾ മരിച്ചു.

by Editor

ഫുജൈറ: യുഎഇയിലെ ഫുജൈറയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ഇന്നലെ അർദ്ധരാത്രിക്ക് ശേഷമാണ് ഇവർ സഞ്ചരിച്ചിരുന്ന വാഹനം ട്രക്കിന് പിന്നിലിടിച്ച് അപകടമുണ്ടായത്. ഫുജൈറയിലെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിൽ കോടതിക്ക് സമീപമാണ് അപകടമുണ്ടായത്.

മലപ്പുറം വേങ്ങര എ.ആർ. നഗർ കുന്നുംപുറം കുണ്ടിൽപ്പാറ സ്വദേശി സിദ്ദീഖിന്റെ ഇരട്ട മക്കളായ മുഹമ്മദ് അസ്മിൽ (21), മിസ്ന ജുബിൻ (21), സിദ്ദീഖിന്റെ മറ്റൊരു മകൾ ഫർസാനയുടെ മകൻ മുഹമ്മദ് ഫായിസ് (3) എന്നിവരാണ് മരിച്ചത്.

നാട്ടിൽ നിന്ന് സന്ദർശക വിസയിലെത്തിയ കുടുംബാംഗങ്ങളെ കൂട്ടി മടങ്ങുന്നതിനിടെയാണ് ഇവർ സഞ്ചരിച്ച കാർ ട്രക്കിന് പിന്നിൽ ഇടിച്ചത്. അപകടസമയത്ത് വാഹനത്തിൽ കുടുംബത്തിലെ ഏഴ് പേരുണ്ടായിരുന്നു. പരിക്കേറ്റ മറ്റുള്ളവരെ ഫുജൈറയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ തുടർനടപടികൾക്കായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തെക്കുറിച്ച് ഫുജൈറ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

 

Send your news and Advertisements

You may also like

error: Content is protected !!