Thursday, November 12, 2026
Home » ഇറാനെതിരെ സൈനിക നീക്കം; നെതന്യാഹുവിനെ തടഞ്ഞ് ഐസൻകോട്ട്.
ഇറാൻ ഇസ്രായേൽ

ഇറാനെതിരെ സൈനിക നീക്കം; നെതന്യാഹുവിനെ തടഞ്ഞ് ഐസൻകോട്ട്.

by Editor

ടെൽ അവീവ്: ഇറാനെതിരെ സൈനിക നടപടിക്ക് ഇസ്രായേൽ കാവൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നീക്കം നടത്തുന്നതായുള്ള റിപ്പോർട്ടുകൾക്കിടെ, പുതിയ സർക്കാർ അധികാരമേൽക്കുന്നതുവരെ വലിയ സൈനിക നീക്കങ്ങൾ ഒഴിവാക്കണമെന്ന് നിയുക്ത പ്രധാനമന്ത്രി സ്ഥാനാർത്ഥിയും യാഷർ (Yashar) പാർട്ടി നേതാവുമായ ഗാദി ഐസൻകോട്ട് മുന്നറിയിപ്പ് നൽകി.

ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കാൻ നെതന്യാഹു സമ്മർദ്ദം ചെലുത്തുന്നതായും, എന്നാൽ ഇസ്രായേൽ പ്രതിരോധ സേന (IDF) മേധാവി ലെഫ്റ്റനന്റ് ജനറൽ ഇയാൽ സമീർ ഇതിനെ വീണ്ടും എതിർത്തതായും ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാൻ ആണവ ഭീഷണി പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുകയാണെന്നും ഭരണമാറ്റമാണ് ഏക ശാശ്വത പരിഹാരമെന്നും നെതന്യാഹു പാർലമെന്റിൽ (നെസെറ്റ്) പ്രസ്താവിച്ചിരുന്നു.

അടിയന്തര ഭീഷണിയില്ലാത്ത സാഹചര്യത്തിൽ സൈന്യത്തെ വിന്യസിക്കുന്നത് ഇസ്രായേലിന്റെ ജനാധിപത്യത്തിനും ഭരണഘടനാ സ്ഥാപനങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസത്തിനും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് നവംബർ 11-ന് നെതന്യാഹുവിന് അയച്ച കത്തിൽ ഐസൻകോട്ട് ചൂണ്ടിക്കാട്ടിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. സൈനിക മേധാവികളെ ഭരണഘടനാ പ്രതിസന്ധിയിലാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിലെ രാഷ്ട്രീയ മാറ്റത്തിന്റെ ഘട്ടത്തിൽ തനിക്ക് കൃത്യമായ സുരക്ഷാ വിവരങ്ങൾ (Security briefings) ലഭ്യമാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഐസൻകോട്ട് അറ്റോർണി ജനറൽ ഗാലി ബഹരവ്-മിയാരയ്ക്കും കത്തയച്ചതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇറാൻ തങ്ങളുടെ ആണവ പദ്ധതികൾ പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുകയാണെന്നും ഇത് ഇസ്രായേലിന് വലിയ ഭീഷണിയാണെന്നും നെതന്യാഹു പാർലമെന്റിൽ പറഞ്ഞു. സുരക്ഷാ കാര്യങ്ങളിൽ രാഷ്ട്രീയം കലർത്താനാണ് ഐസൻകോട്ട് ശ്രമിക്കുന്നതെന്ന് നെതന്യാഹുവിന്റെ ഓഫീസ് തിരിച്ചടിച്ചു. ഒക്ടോബർ 27-ന് നടന്ന തിരഞ്ഞെടുപ്പിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടർന്ന് പുതിയ സർക്കാർ രൂപീകരിക്കാൻ പ്രസിഡന്റ് ഐസക് ഹെർസോഗ് ഗാഡി ഐസൻകോട്ടിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. പുതിയ സർക്കാർ അധികാരമേൽക്കുന്നത് വരെ നെതന്യാഹു കെയർടേക്കർ പ്രധാനമന്ത്രിയായാണ് തുടരുന്നത്.

Send your news and Advertisements

You may also like

error: Content is protected !!