Tuesday, October 13, 2026
Home » കേരളത്തിന്റെ പുതിയ ഗവർണർ ഓം പ്രകാശ് മാഥുര്‍; രാജേന്ദ്ര ആർലേക്കർ ഇനി തമിഴ്നാട് ഗവർണർ
കേരളത്തിന്റെ പുതിയ ഗവർണർ ഓം പ്രകാശ് മാഥുര്‍; രാജേന്ദ്ര ആർലേക്കർ ഇനി തമിഴ്നാട് ഗവർണർ

കേരളത്തിന്റെ പുതിയ ഗവർണർ ഓം പ്രകാശ് മാഥുര്‍; രാജേന്ദ്ര ആർലേക്കർ ഇനി തമിഴ്നാട് ഗവർണർ

by Editor

ന്യൂ ഡൽഹി: കേരളത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂറിനെ രാഷ്ട്രപതി ദ്രൗപതി മുർമു നിയമിച്ചു. നിലവിലെ കേരള ഗവർണറായിരുന്ന രാജേന്ദ്ര വിശ്വനാഥ് ആർലേക്കറിനെ തമിഴ്നാട് ഗവർണറായും നിയമിച്ചിട്ടുണ്ട്. തമിഴ്നാടിന്റെ അധിക ചുമതല കൂടി വഹിച്ചിരുന്ന ആർലേക്കർക്ക് ഇനി മുതൽ അവിടെ സ്ഥിരം ചുമതലയായിരിക്കും.

ഓം പ്രകാശ് മാഥുർ നിലവിൽ സിക്കിം ഗവർണറായി സേവനമനുഷ്ഠിക്കുകയായിരുന്നു. രാജസ്ഥാനിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവും മുൻ രാജ്യസഭാംഗവുമാണ് ഇദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഏറ്റവും അടുത്ത വിശ്വസ്തരിൽ ഒരാൾ കൂടിയാണ്. ​മോദി മുഖ്യമന്ത്രി ആയിരുന്നപ്പോൾ ഗുജറാത്തിൻ്റെ ചുമതലയുള്ള ബിജെപി നേതാവ് അയിരുന്നു ഓപി മാഥുർ.

രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലെ ഗവർണർമാരെ മാറ്റിയുള്ള രാഷ്ട്രപതിയുടെ പുതിയ ഉത്തരവിലാണ് കേരളത്തിലെയും തമിഴ്നാട്ടിലെയും ഈ നിർണായക നിയമനങ്ങൾ ഉൾപ്പെട്ടിരിക്കുന്നത്. 2025 ജനുവരി മുതലാണ് രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ കേരള ഗവർണറായി ചുമതലയേറ്റിരുന്നത്. ഇപ്പോൾ ഇദ്ദേഹത്തെ തമിഴ്നാട് ഗവർണറുടെ പൂർണ്ണ ചുമതലയോടെ അങ്ങോട്ട് മാറ്റി നിയമിക്കുകയായിരുന്നു. സുധ യാദവ് കർണ്ണാടക ഗവർണർ ആകും. ബ്രജ് മോഹൻ റാം ആണ് ഒഡീഷ ഗവർണർ. ഉത്തരാഖണ്ഡ് ഗവർണർ ഡോ. ധാൽ സിംഗ് ബിസെൻ ആണ്. ദുഷ്യന്ത് ഗൗതം ആണ് സിക്കിം ഗവർണർ.

Send your news and Advertisements

You may also like

error: Content is protected !!