Friday, November 27, 2026
Home » ഈജിപ്റ്റിൽ ടാങ്കര്‍ ലോറി മറിഞ്ഞുണ്ടായ വന്‍ തീപിടിത്തത്തില്‍ 31 മരണം.
ഈജിപ്റ്റിൽ ടാങ്കര്‍ ലോറി മറിഞ്ഞുണ്ടായ വന്‍ തീപിടിത്തത്തില്‍ 31 മരണം.

ഈജിപ്റ്റിൽ ടാങ്കര്‍ ലോറി മറിഞ്ഞുണ്ടായ വന്‍ തീപിടിത്തത്തില്‍ 31 മരണം.

by Editor

കയ്റോ: ഈജിപ്റ്റിന്റെ തലസ്ഥാനമായ കെയ്‌റോയ്ക്ക് സമീപം ഗിസയിലെ അൽ-വാറാഖ് മേഖലയിലുള്ള റിങ് റോഡിൽ പെട്രോളിയം ടാങ്കർ ലോറി മറിഞ്ഞുണ്ടായ വൻ തീപിടിത്തത്തിൽ 31 പേർ മരിക്കുകയും 21 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ബുധനാഴ്ച വൈകുന്നേരമാണ് ഈ ദാരുണമായ അപകടമുണ്ടായത്. റോഡിലുണ്ടായിരുന്ന കാറുകളും ബസുകളും മോട്ടോർ സൈക്കിളുകളും ഉൾപ്പെടെ 27 വാഹനങ്ങൾ പൂർണ്ണമായും അഗ്നിക്കിരയായി.

അമിതവേഗതയിൽ വരികയായിരുന്ന ഒരു കാർ ടാങ്കർ ലോറിയുടെ പിന്നിൽ ഇടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് ഈജിപ്റ്റ് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. ഇടിയുടെ ആഘാതത്തിൽ ടാങ്കറിന്റെ ടയർ പൊട്ടിത്തെറിക്കുകയും നിയന്ത്രണം വിട്ട ലോറി റോഡിലെ ബാരിയറിൽ ഇടിച്ച് മറിയുകയുമായിരുന്നു. തുടർന്ന് ഇന്ധനം ചോർന്ന് വൻ തീപിടിത്തമുണ്ടായി. സംഭവവുമായി ബന്ധപ്പെട്ട് കാർ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസി അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവർക്കും മരിച്ചവരുടെ കുടുംബങ്ങൾക്കും ആവശ്യമായ സഹായങ്ങൾ നൽകാൻ നിർദ്ദേശിക്കുകയും ചെയ്തു. അപകടത്തിന് ശേഷം റോഡിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി ഡി.എൻ.എ (DNA) പരിശോധനകൾ നടത്തിവരികയാണെന്നും പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Send your news and Advertisements

You may also like

error: Content is protected !!