Friday, July 3, 2026
Home » ട്രെൻഡ് സെറ്റർ ‘കല്യാണി’യുടെ പുതിയ പതിപ്പ് പുറത്തിറങ്ങി; ശ്രേയ ഘോഷാലും സാനിയ ഇയ്യപ്പനുമാണ് പുതിയ വേർഷന്റെ ഹൈലൈറ്റ്.
ട്രെൻഡ് സെറ്റർ ‘കല്യാണി’യുടെ പുതിയ പതിപ്പ് പുറത്തിറങ്ങി; ശ്രേയ ഘോഷാലും സാനിയ ഇയ്യപ്പനുമാണ് പുതിയ വേർഷന്റെ ഹൈലൈറ്റ്.

ട്രെൻഡ് സെറ്റർ ‘കല്യാണി’യുടെ പുതിയ പതിപ്പ് പുറത്തിറങ്ങി; ശ്രേയ ഘോഷാലും സാനിയ ഇയ്യപ്പനുമാണ് പുതിയ വേർഷന്റെ ഹൈലൈറ്റ്.

by Editor

മലയാളത്തിൽ തരംഗമായി മാറിയ സ്വതന്ത്ര ഹിപ്-ഹോപ്പ് ഗാനമായ ‘കല്യാണി’യുടെ ഒഫീഷ്യൽ റീമിക്സ് പതിപ്പ് പുറത്തിറങ്ങി. പ്രശസ്ത പിന്നണി ഗായിക ശ്രേയ ഘോഷാലിന്റെ ആലാപനവും പ്രിയ നടി സാനിയ ഇയ്യപ്പന്റെ നൃത്തവും വേഷവും സ്ക്രീൻ പ്രസൻസും ആണ് ഈ പുതിയ വേർഷന്റെ ഏറ്റവും വലിയ സവിശേഷതകൾ. അർജൻ, കെഡിഎസ്, ഫിഫ്റ്റി 4, റോൺ എന്നിവർക്കൊപ്പം ശ്രേയ ഘോഷാലും ഗാനം ആലപിക്കുന്നുണ്ട്. ഗാനത്തിലെ ചില മലയാളം വരികളും ഹിന്ദി വരികളുമായാണ് ശ്രേയ ഘോഷാൽ പാടിയിരിക്കുന്നത്. ഗാനരംഗത്തിൽ ഉടനീളം സാനിയ ഇയ്യപ്പനുമുണ്ട്. റിലീസായതിന് പിന്നാലെ റെക്കോർഡ് കാഴ്ചക്കാരെയാണ് ഗാനം നേടിയിരിക്കുന്നത്.

2025 നവംബറിലായിരുന്നു ‘കല്യാണി’ ഗാനം യുട്യൂബിൽ റിലീസ് ചെയ്തത്. മലയാള ഇൻഡി സംഗീതത്തിലെ വലിയ വിജയമായിരുന്നു ഗാനം. 5 കോടിയിലധികം ആളുകളാണ് ഗാനം യുട്യൂബിൽ കണ്ടത്. ഇൻസ്‌റ്റഗ്രാം റീലുകളിലും ഗാനം ട്രെൻഡിങ്ങായിരുന്നു. സുഹാസ് മൊയ്തീനും റാപ്പർ ഫിഫ്റ്റി 4ഉം റോണും ചേർന്നു വരികളെഴുതിയ ഗാനം യൂണിവേഴ്സൽ മ്യൂസിക് ഇന്ത്യയുടെ ബാനറിലാണ് റിലീസ് ചെയ്തത്.

Send your news and Advertisements

You may also like

error: Content is protected !!