4
തിരുവനന്തപുരം: കിഫ്‌ബി അഴിച്ചുപണിക്കായി സമിതിക്ക് രൂപം നൽകി സർക്കാർ. കിഫ്ബിയുടെ (KIIFB) സമഗ്രമായ പുനഃസംഘടനയ്ക്കും അഴിച്ചുപണിക്കുമായി സംസ്ഥാന സർക്കാർ അഞ്ചംഗ വിദഗ്ധ സമിതിക്ക് രൂപം നൽകി. റിട്ടയേർഡ് ഐ.എ.എസ് ഉദ്യോഗസ്ഥയായ സുധാ പിള്ളയെ സമിതിയുടെ ചെയർപേഴ്സണായി തെരഞ്ഞെടുത്തു.
ഈ സമിതി മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. കിഫ്ബിയുടെ സാമ്പത്തിക സാങ്കേതിക ഘടനകളിൽ പരിശോധന നടക്കും. സംസ്ഥാന വികസനത്തിന് കുറ്റമറ്റ സംവിധാനമായി കിഫ്ബിയെ മാറ്റണമെന്നാണ് സർക്കാരിൻ്റെ നിർദേശം. കൂടാതെ പുനഃസംഘടനക്കുള്ള സമഗ്ര നിർദ്ദേശവും സമിതി സമർപ്പിക്കണം.

