Monday, October 19, 2026
Home » കുർബാനയ്ക്കിടെ പള്ളിയിലെ തടി കുരിശ് തകർന്നുവീണ് വൈദികന് ദാരുണാന്ത്യം
കുർബാനയ്ക്കിടെ പള്ളിയിലെ തടി കുരിശ് തകർന്നുവീണ് വൈദികന് ദാരുണാന്ത്യം

കുർബാനയ്ക്കിടെ പള്ളിയിലെ തടി കുരിശ് തകർന്നുവീണ് വൈദികന് ദാരുണാന്ത്യം

by Editor

ലാറ്റിൻ അമേരിക്കൻ രാജ്യമായ ഇക്വഡോറിൽ വിശുദ്ധ കുർബാന മധ്യേ പള്ളിയിലെ ഭീമൻ തടി കുരിശ് ദേഹത്തേക്ക് പതിച്ച് കത്തോലിക്കാ വൈദികന് ദാരുണാന്ത്യം. ഇക്വഡോറിലെ ഗ്വയാക്വിൽ (Guayaquil) നഗരത്തിലുള്ള ‘ഔർ ലേഡി ഓഫ് പെർപെച്വൽ ഹെൽപ്പ്’ (ന്യുസ്ട്ര സെനോറ ഡെൽ പെർപെട്ട്വോ സോകോറോ) ദേവാലയത്തിലാണ് ലോകത്തെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്.

പള്ളിയിലെ വികാരിയും റെഡംപ്റ്ററിസ്റ്റ് സന്യാസ വിഭാഗത്തിലെ അംഗവുമായ ഫാദർ പാട്രിസിയോ ആൽഫ്രഡോ സാഞ്ചസ് മൊളിനാരി (Father Patricio Alfredo Sanchez Molinari) ആണ് അപകടത്തിൽ മരണപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരത്തെ പ്രാർഥനാ ചടങ്ങുകൾക്കിടയിലാണ് അപകടം ഉണ്ടായത്. കുർബാന ആരംഭിച്ച് ഏകദേശം 27-ാം മിനിറ്റിൽ വൈദികൻ അൾത്താരയിൽ നിന്ന് വിശ്വാസികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു.

പള്ളിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി വിശുദ്ധ കുർബാന തത്സമയം (Live Stream) സംപ്രേഷണം ചെയ്യുന്നതിനിടെയാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്. അൾത്താരയ്ക്ക് പിന്നിലെ ഭിത്തിയിൽ ഉറപ്പിച്ചിരുന്ന കനമേറിയ കൂറ്റൻ തടി കുരിശ് അപ്രതീക്ഷിതമായി ഇളകി വൈദികന്റെ തലയിലേക്കും ശരീരത്തിലേക്കും പതിക്കുകയായിരുന്നു. കുരിശ് വീഴുന്നത് വൈദികൻ കണ്ടിരുന്നില്ല.

അപകടം നടന്നയുടൻ പള്ളിയിലുണ്ടായിരുന്ന വിശ്വാസികൾ നിലവിളിച്ചുകൊണ്ട് അൾത്താരയിലേക്ക് ഓടിയെത്തുകയും ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ അടിയന്തര വൈദ്യസഹായ സംഘം എത്തിയപ്പോഴേക്കും അദ്ദേഹത്തിന്റെ മരണം സംഭവിച്ചിരുന്നു. ഭിത്തിയിലെ കുരിശ് ഇളകിവീഴാനുണ്ടായ കാരണത്തെക്കുറിച്ച് പ്രാദേശിക അധികാരികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Send your news and Advertisements

You may also like

error: Content is protected !!