Sunday, October 18, 2026
Home » ഗ്വാളിയാറിൽ ക്ഷേത്രമതിലിലേക്ക് നിയന്ത്രണം വിട്ട ട്രക്ക് ഇടിച്ചു കയറി 13 പേർ കൊല്ലപ്പെട്ടു.
ഗ്വാളിയാറിൽ ക്ഷേത്രമതിലിലേക്ക് നിയന്ത്രണം വിട്ട ട്രക്ക് ഇടിച്ചു കയറി 13 പേർ കൊല്ലപ്പെട്ടു.

ഗ്വാളിയാറിൽ ക്ഷേത്രമതിലിലേക്ക് നിയന്ത്രണം വിട്ട ട്രക്ക് ഇടിച്ചു കയറി 13 പേർ കൊല്ലപ്പെട്ടു.

by Editor

ഭോപാൽ: മധ്യപ്രദേശിലെ ഗ്വാളിയാറിൽ ക്ഷേത്രമതിലിലേക്ക് നിയന്ത്രണം വിട്ട ട്രക്ക് ഇടിച്ചു കയറി 13 പേർ കൊല്ലപ്പെട്ടു. അപകടത്തിൽ 39 പേർക്ക് പരുക്കേറ്റു. പുലർച്ചെ 1:30 ഓടെയാണ് ഈ ദാരുണ സംഭവം നടന്നത്. ഷീലേ മാതാ ക്ഷേത്രത്തിലേക്ക് ദർശനത്തിനായി പോയ ഭക്തരുടെ കൂട്ടത്തിലേക്കാണ് നിയന്ത്രണം നഷ്‌ടപ്പെട്ട ട്രക്ക് പാഞ്ഞുകയറിയത്. തുടർന്ന് ട്രക്ക് ക്ഷേത്രത്തിൻ് കവാടത്തിൽ ഇടിച്ചുനിൽക്കുകയായിരുന്നു.

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രത്തിലേക്ക് വരികയായിരുന്ന വലിയൊരു ഭക്തജനക്കൂട്ടത്തിനിടയിലേക്ക് നെല്ല് കയറ്റി വന്ന ഒരു ട്രക്ക് നിയന്ത്രണം വിട്ട് പാഞ്ഞു കയറുകയായിരുന്നു. ഭാരമേറിയ വാഹനങ്ങൾക്ക് വിലക്കുള്ള കുത്തനെയുള്ള ഇറക്കത്തിൽ വെച്ച് ട്രക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

പോലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ തകർത്ത് മുന്നോട്ട് പോയ ട്രക്ക്, വഴിയരികിൽ നിൽക്കുകയായിരുന്ന ഭക്തരെ ഇടിച്ചുതെറിപ്പിച്ച ശേഷം ക്ഷേത്രത്തിന്റെ പുറംമതിലിലും കവാടത്തിലും ഇടിച്ചാണ് നിന്നത്. അപകടത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പോലീസുകാർക്കും പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയതായും, അതിൽ ചിലരുടെ നില അതീവ ഗുരുതരമായി തുടരുന്നതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ദുർഗാപൂജ ആഘോഷങ്ങൾക്കിടെ തിക്കിലും തിരക്കിലുംപെട്ട് കൊൽക്കത്തയിൽ 19 പേർ മരിച്ചു.

Send your news and Advertisements

You may also like

error: Content is protected !!