Friday, June 12, 2026
Home » പാക് അധീന കാശ്മീരിൽ പ്രതിഷേധക്കാർക്ക് നേരെ വീണ്ടും പാക് സൈന്യത്തിന്റെ വെടിവെയ്പ്പ്; 16 പേർ കൊല്ലപ്പെട്ടു, 30 ലധികം പേർക്ക് പരുക്ക്.
പാക് അധീന കാശ്മീരിൽ സംഘർഷം

പാക് അധീന കാശ്മീരിൽ പ്രതിഷേധക്കാർക്ക് നേരെ വീണ്ടും പാക് സൈന്യത്തിന്റെ വെടിവെയ്പ്പ്; 16 പേർ കൊല്ലപ്പെട്ടു, 30 ലധികം പേർക്ക് പരുക്ക്.

by Editor

റവാലകോട്ട്: പാക് അധിനിവേശ കശ്മീരിൽ ജനകീയ പ്രക്ഷോഭത്തിന് നേരെ വീണ്ടും വെടിവെയ്പ്പ്. പാക് അധിനിവേശ കശ്മീരിലെ (PoK) റവാലകോട്ടിൽ വിലക്കയറ്റത്തിനും അടിസ്ഥാന അവകാശങ്ങൾക്കും വേണ്ടി സമരം ചെയ്ത സാധാരണക്കാർക്ക് നേരെ പാക്കിസ്ഥാൻ സൈന്യവും സുരക്ഷാ സേനയും നടത്തിയ വെടിവെപ്പിൽ 16 പേർ കൊല്ലപ്പെടുകയും 37 ഓളം പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു.

പ്രദേശത്ത് വലിയ രീതിയിൽ സ്വാധീനമുള്ള ‘ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി‘ എന്ന കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന സമരത്തിന് നേരെയാണ് പാക് റേഞ്ചേഴ്സും പൊലീസും വെടിവെപ്പ് നടത്തിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന ഈ ജനകീയ പ്രക്ഷോഭങ്ങൾക്ക് നേരെയുണ്ടായ കടുത്ത അടിച്ചമർത്തലുകളിൽ ഇതുവരെ ആകെ മരണസംഖ്യ 50 കടന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്. സംഘർഷത്തിന്റെ യഥാർത്ഥ വിവരങ്ങൾ പുറംലോകം അറിയാതിരിക്കാൻ പാക് ഭരണകൂടം മേഖലയിൽ ഉടനീളം ഇന്റർനെറ്റ്-മൊബൈൽ സേവനങ്ങൾ പൂർണ്ണമായി റദ്ദാക്കിയിരിക്കുകയാണ്. കുട്ടികൾ ഉൾപ്പെടെ അഞ്ഞൂറിലധികം പ്രതിഷേധക്കാരെ പാക് സുരക്ഷാ വിഭാഗം ഇതിനകം തടവിലാക്കിയിട്ടുണ്ട്.

മേഖലയിൽ സമാധാനപരമായ സിവിൽ അവകാശ പ്രസ്ഥാനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന ‘ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി’ (JAAC) എന്ന കൂട്ടായ്മയെ തീവ്രവാദ വിരുദ്ധ നിയമപ്രകാരം പാക്കിസ്ഥാൻ സർക്കാർ നിരോധിച്ചതാണ് പ്രകോപനം ശക്തമാക്കിയത്. റവാലകോട്ടിലെ ഈദ്ഗാഹ് മൈതാനത്ത് ഒത്തുകൂടിയ 60,000-ത്തിലധികം വരുന്ന വൻ ജനക്കൂട്ടത്തിന് നേരെ പാക് സൈന്യം എ.കെ 47 (AK-47) ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് നേരിട്ട് വെടിയുതിർക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

പാക്കിസ്ഥാനിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സബ്‌സിഡികൾ നിർത്തലാക്കിയതോടെ ഗോതമ്പ് മാവ് (ആട്ട), അരി തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ വില സാധാരണക്കാർക്ക് താങ്ങാൻ കഴിയാത്തവിധം വർദ്ധിച്ചു. ഇതിന്മേൽ സബ്‌സിഡി വേണമെന്നാണ് ജനങ്ങളുടെ പ്രധാന ആവശ്യം. ജലവൈദ്യുത പദ്ധതികൾ വലിയ തോതിൽ ഉള്ള പ്രദേശമായിട്ടുകൂടി പൂഞ്ച്, റാവൽകോട്ട് മേഖലകളിൽ പാക്കിസ്ഥാൻ സർക്കാർ അമിതമായ വൈദ്യുതി ബില്ലും കനത്ത നികുതിയുമാണ് ഈടാക്കുന്നത്. തങ്ങളുടെ മണ്ണിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിക്ക് ന്യായമായ നിരക്ക് മാത്രമേ ഈടാക്കാവൂ എന്ന് ജനങ്ങൾ ആവശ്യപ്പെടുന്നു.

സമാധാനപരമായി തുടങ്ങിയ സമരത്തെ പാക്കിസ്ഥാൻ സൈന്യവും സുരക്ഷാ സേനയും അടിച്ചമർത്താൻ ശ്രമിച്ചതാണ് ജനങ്ങളെ കൂടുതൽ പ്രകോപിപ്പിച്ചത്. നിലവിൽ റാവൽകോട്ട് ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ കർഫ്യൂവിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും മൊബൈൽ-ഇന്റർനെറ്റ് സേവനങ്ങൾ പാക്കിസ്ഥാൻ ഭരണകൂടം വിച്ഛേദിക്കുകയും ചെയ്തിരിക്കുകയാണ്. എന്നിരുന്നാലും മുസാഫറബാദ്, കോട്‌ലി, നീലം വാലി തുടങ്ങിയ മറ്റ് മേഖലകളിലേക്കും ഈ പ്രക്ഷോഭം ആളിപ്പടരുന്നതായാണ് റിപ്പോർട്ടുകൾ.

പാക് അധീന കശ്മീരിൽ പ്രക്ഷോഭകർക്ക് നേരെ സൈന്യം വെടിയുതിർത്തു, 30 -ലധികം മരണം

Send your news and Advertisements

You may also like

error: Content is protected !!