Saturday, July 19, 2025
Mantis Partners Sydney
Home » ചിന്തകരും ചിന്തകളും
ചിന്തകരും ചിന്തകളും

ചിന്തകരും ചിന്തകളും

ഭാഗം - 3

by Editor

മൂല്യച്യുതി, മൂല്യച്യുതി, എവിടെയും എങ്ങും മൂല്യച്യുതി. വിലപിക്കുന്നവർ ധാരാളം. പക്ഷേ, അതു മനസ്സിലാക്കി ജീവിക്കാനാരും ഒരുക്കമല്ല. മതങ്ങൾ അനവധി. ദൈവങ്ങൾ വേണ്ടതിലധികം. പ്രഭാഷകർ എത്രയെന്നു തിട്ടപ്പെടുത്താനാവില്ല. എന്നിട്ടും എന്തേ നാട്ടാരുടെ മനോഭാവം മാറുന്നില്ല? മനുഷ്യൻ ജഡം മാത്രമുള്ള ജീവിയോ? ജഡീക സുഖമാണോ മുഖ്യമായതു? എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരം “ചിന്തകരും ചിന്തകളും” എന്ന പംക്തി നൽകുമെന്ന് വിശ്വസിക്കുന്നു.

എപ്പിടെക്സ്
“മനുഷ്യൻ ആരാണെന്നും എന്താണെന്നും കാണിക്കുന്നവയാണ് ദുരിതങ്ങൾ”
“സ്വയം നിയന്ത്രണ മില്ലാത്തവൻ സ്വതന്ത്രനല്ല”.

എപ്പിക്യൂറസ്
“ആനന്ദത്തിൽ തിന്മയില്ല, എന്നാൽ ആനന്ദത്തിനുവേണ്ടി സ്വീകരിക്കുന്ന മാർഗ്ഗങ്ങൾ തിന്മയിലേക്ക് പാളിപ്പോകാം. അപ്പോൾ കൈവരുന്നത് അസ്വാസ്ഥ്യം ആയിരിക്കും”
“വിധിയിലുള്ള അന്ധമായ വിശ്വാസം നീചമായ അടിമത്തമാണ്”.

എബ്ബേഴ്സ്
“പ്രശസ്തിക്കുള്ള തൃഷ്ണ ഉപ്പുവെള്ളം പോലെയാണ്. പാനം ചെയ്യുന്തോറും കൂടുതൽ ആവശ്യപ്പെടും”

എൽബർട്ട് ഹ്യൂബാർഡ്
“മറ്റാർക്കും പ്രവേശനമില്ലാത്ത സ്വർഗത്തിലകപ്പെടുന്ന ഒരു മനുഷ്യനു, ആ സ്വർഗം തന്നെയായിരിക്കും ഏറ്റവും വലിയ നരകം”
“പണക്കാരന് കടം വീട്ടുന്ന സുഖം ലഭിക്കുകയില്ല”
“കഴിവുണ്ടാകുന്നത് ഒരു നല്ല കാര്യമാണ്. എന്നാൽ മറ്റുള്ളവരിൽ കഴിവ് കണ്ടെത്താനുള്ള കഴിവാണ് യഥാർത്ഥ പരീക്ഷണം”.

എമിലി
“ഞാൻ ഒറ്റ വാക്കുപോലും സംസാരിച്ചിട്ടില്ലാത്തവരാണ് ഏറ്റവും നല്ല സുഹൃത്തുക്കൾ”.

എമെഴ്സൺ
“സംസ്ക്കാരം എന്നാൽ അർത്ഥമാക്കുന്നത് മനസ്സിനു സ്വന്തമായ കരുത്തു നൽകുന്ന എല്ലാമാണ്”
“പ്രവർത്തിക്കാൻ അറിയാവുന്നവർ ഒരിക്കലും പ്രവചനങ്ങൾക്കു ഒരുമ്പെടാറില്ല”
“നല്ല മഴയ്ക്കു വരേണ്ടതെപ്പോൾ, പോകേണ്ടതെപ്പോൾ എന്നറിഞ്ഞുകൂടാ”
“ദൈവത്തിന്റെ പ്രവർത്തനങ്ങൾക്ക് മുമ്പിലുള്ള ലോലമായ തിരശീലയാണ് പ്രകൃതി”
“മനുഷ്യൻ സ്വയം മൃഗത്തിന്റെ നിലയിലേയ് ക്കു താഴുമ്പോൾ ജനക്കൂട്ടം ഉണ്ടാകുന്നു”
“ജനങ്ങൾ തങ്ങൾ ഇച്ഛിക്കുന്നതു മാത്രമേ കാണാറുള്ളൂ”
“മഹത്വത്തെപ്പോലെ ലളിതമായി മറ്റൊന്നില്ല”

എലിയട്ട് ടി. എസ്.
“ബുദ്ധിയില്ലാത്തവന്റെ മഹത്തായ പാരമ്പര്യത്തിനെന്തു മൂല്യം”
“ബൗദ്ധികമായി ശൂന്യമായ ഒരു പാരമ്പര്യം പേറിക്കൊണ്ട് നടക്കുന്നത് അർത്ഥശൂന്യമാണ്”.

എഴുത്തച്ഛൻ
“അകതാരിലറിവു കുറയുന്നോർക്കു –
ള്ളജ്ഞാനമൊക്കെ നീക്കേണം ബുധജനം”
“താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ
താന്താനനുഭവിച്ചീടുകെന്നേ വരൂ “

എറിക് ഫ്രോം
“റോസാപ്പൂവിന്റെ സൗന്ദര്യവും അതിന്റെ മുള്ളിന്റെ മനസ്സുമുള്ളവളാണ് സ്ത്രീ”
“പോയകാലത്തിന്റെ ഒരു കുഴപ്പം മനുഷ്യൻ അടിമകളായിരുന്നുവെന്നതാണ്. അവർ യന്ത്രമനുഷ്യരാവുമെന്നതാണ് വരുംകാലത്തിന്റെ അപകടം”
“മനുഷ്യൻ എന്ന മൃഗത്തിനു മാത്രമേ അസ്തിത്വം സ്വയം പരിഹാരം തേടേണ്ട ഒരു പ്രശ്നമായി തീരുന്നുള്ളൂ”

എറിക് ഹോഫർ
“കരുത്തു ചിലരെ ദുഷിപ്പിക്കുന്നു. ദൗർബല്യം ആകട്ടെ ഒട്ടേറെപ്പേരെയും”
“മനസ്സിലാകാത്ത കാര്യങ്ങളെക്കുറിച്ചേ നമുക്ക് നൂറുശതമാനം ഉറപ്പുള്ളവരാകാനാവൂ”
“ദുർബലൻ കരുത്തിനെ അനുകരിക്കുന്നതാണ് പൗരുഷ്യം”.

എഡ്ഗർ വാഴ്സൺ ഹോ
“ശത്രുവിനെ സ്നേഹിക്കുന്നതിലും ഭേദം നിങ്ങളുടെ സുഹൃത്തിനോട് കുറേക്കൂടി നന്നായി പെരുമാറുകയാണ്”
“സ്നേഹിക്കുന്നവരോടല്ല ഭയമുണർത്തുന്നവരോടാണ് ജനം കൂടുതൽ സഹിഷ്ണുത പുലർത്തുക”
“ചെകുത്താനെ വിഡ്ഢിയാക്കാമെന്നു ആളുകൾ മനസ്സിലാക്കിയിട്ടുണ്ട് :പക്ഷേ അവർക്കു അവരുടെ അയൽക്കാരനെ വിഡ്ഢിയാക്കാൻ ആവില്ല”.

എറാസ്മൂസ്
“ഒളിച്ചുവച്ച വാസനകളെ ആരും ബഹുമാനിക്കയില്ല”

എ വി ആലയ്ക്കപ്പറമ്പിൽ

ചിന്തകരും ചിന്തകളും

Send your news and Advertisements

You may also like

error: Content is protected !!