Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home Literature ചിന്തകരും ചിന്തകളും
ചിന്തകരും ചിന്തകളും

ചിന്തകരും ചിന്തകളും

ഭാഗം - 4

by Editor
Mind Solutions

കാലം അതിവേഗം കടന്നുപോവുകയാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ കാൽഭാഗം കടന്നുകഴിഞ്ഞു. കാലം മുന്നോട്ടുപോകുംതോറും പ്രകൃതിക്ഷോഭങ്ങളും ദുരിതങ്ങളും കൂടിക്കൂടി വരുന്നു. സാധാരണക്കാരുടെ കഷ്ടതകൾ വർദ്ധിക്കുന്നു. മനസ്സിനു ശാന്തി ലഭിക്കും എന്ന ചിന്തയിൽ ആളുകൾ തീർത്ഥാടന കേന്ദ്രങ്ങൾ തേടി ഓടുകയാണ്. അവിടെച്ചെന്നു എല്ലാം മറന്നു കണ്ണീർ ഒഴുക്കുകയാണ്. സാധാരണ ജനങ്ങളുടെ ചിന്തയിൽ ഇടംനേടാൻ, അവർക്കു പ്രശ്നങ്ങളെ ധീരമായി നേരിടാൻ, അവയെ അതിജീവിക്കാൻ മഹാപ്രതിഭകളായ ചിന്തകരുടെ ചിന്തകൾ വഴികാട്ടിയാവണം എന്നാണെന്റെ ആഗ്രഹം.

ഏബ്രഹാം ലിങ്കൺ
“നാം പൊരുതി ജയിച്ച അടിമത്തത്തേക്കാളും നീചമായ അടിമത്തം സൃഷ്ടിക്കുന്ന ഒന്നാണു മദ്യപാന സ്വഭാവം”
“ഒരു ശിശുവിനെ ഏതു രീതിയിൽ വളർത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ, ആ രീതിയിൽ ജീവിക്കുക”
“കുറേപ്പേരെ എല്ലാക്കാലവും എല്ലാ മനുഷ്യരെയും കുറേക്കാലവും കളിപ്പിക്കാം, എന്നാൽ എല്ലാവരെയും എല്ലാക്കാലവും കബളിപ്പിക്കാൻ കഴിയില്ല എന്നോർക്കുക”
“ജീവിതകാലത്തു ഒരു മുൾച്ചെടി പറിച്ചുകളഞ്ഞവരെയും ഒരു പൂച്ചെടി നട്ടുപിടിപ്പിച്ചവരെയും ആണ് ലോകം അനുസ്മരിക്കുക”
“വ്യക്തികളുടെ കഴിവിനെ രാജ്യനന്മയ്ക്ക് ഉപയോഗിക്കുന്നതാണ് യഥാർത്ഥ ഭരണതന്ത്രജ്ഞത”
“ഉദ്യോഗങ്ങൾക്കു വേണ്ടിയുള്ള – പണിയെടുക്കാതെ ജീവിക്കാനുള്ള – പരക്കംപാച്ചിൽ അവസാനം എല്ലാ സ്ഥാപനങ്ങളെയും തകർത്തുകളയും”
“ശക്തിക്കു നിദാനം നന്മയാണെന്ന് വിശ്വസിക്ക”
“സ്നേഹംകൊണ്ടല്ലാതെ ഒരു മനുഷ്യനെയും നന്നാക്കാൻ കഴിയില്ല”
“മറ്റുള്ളവരുടെ സ്വാതന്ത്ര്യം തടയുന്നവർ സ്വാതന്ത്ര്യം അനുഭവിക്കാൻ യോഗ്യരല്ല”

ഐക്കുമാൻ
“അയൽക്കാരെ കൂടാതെ ജീവിക്കാൻ മാത്രം ധനികന്മാർ ആരുമില്ല”

ഐഫേൻഡ്
“താനാഗ്രഹിക്കുന്നത് ചെയ്യാൻ കഴിയുന്നവനാണു മഹാൻ. തനിക്കു ചെയ്യാൻ കഴിയുന്നത് ആഗ്രഹിക്കുന്നതു വിവേകവും”

ഐസക്ക് ന്യുട്ടൺ
“ചെയ്യാവുന്നതിൽ നല്ലത് ഇന്നു ചെയ്യുക. നാളെ അതിലും മെച്ചമായതു ചെയ്യാം”

ഒലിവർ വെൻഡൽ
“പാപത്തിനു ആയുധങ്ങൾ പലതുണ്ട്. അവയെല്ലാം ഉറപ്പിച്ചു നിർത്തുന്നത് അസത്യമാകുന്നു”

ഒലിവർ ഹോംസ്
“ചരിത്രത്തിന്റെ ഒരു സവിശേഷ ദശാസന്ധിയിൽ മുൻനിരയിലുണ്ടായിരുന്നു എന്നതത്രെ ഒരാളുടെ മഹത്വത്തിന്റെ മാനദണ്ഡമായി കണക്കാക്കുന്നത്”

ഒലിവർ ഹെർഫോർഡ്
“ആരുടേയും വികാരങ്ങളെ മുറിപ്പെടുത്താത്തവരാണ് മാന്യൻ”

ഒവിഡ്
“നല്ല മനുഷ്യൻ ദൈവത്തിന്റെ പ്രത്യേക സംരക്ഷണയിൽ വളരുന്നു”

ഒമർ ഖയ്യാം
“ജനനമരണങ്ങൾക്കിടയിലുള്ള സമയം കാറ്റുപോലെ മറന്നുപോകുന്നു”

ഒളിവർ വെൽഡൽ ഹോംസ്
“നാം എത്രകാലം കൂടുതൽ ജീവിക്കുന്നുവോ അത്രത്തോളം നമുക്ക് മറ്റുള്ളവരുമായുള്ള സാദൃശ്യം ബോദ്ധ്യപ്പെടും”

ഓസ്കാർ വൈൽഡ്
“കല ജീവിതത്തെ പകർത്തുന്നതിനേക്കാളേറെ ജീവിതം കലയെ പകർത്തുന്നു”
“വൃദ്ധന്മാർ എല്ലാം വിശ്വസിക്കുന്നു, മദ്ധ്യവയസ്ക്കർ എല്ലാം സംശയിക്കുന്നു, യുവാക്കൾ എല്ലാം അറിയുന്നു”
“ഭൂതകാലം തിരിയെ വാങ്ങാൻമാത്രം ധനവാന്മാർ ആരുമില്ല”

ഓസ്റ്റിൻ ഓമാലെ
“മദ്യപൻ വിസ്കിക്കുപ്പിപോലെയാണ്. ഉദരത്തിലും കഴുത്തിലും മദ്യം, തലയൊട്ടില്ലതാനും”

ഓസ്റ്റിൻ മാലി
“അർദ്ധസത്യങ്ങളോട് ഇടപെടുക, കൊഴുത്ത വ്യാജങ്ങളോട് ഇടപെടുന്നതിലും ബുദ്ധിമുട്ടാണ്”

ഓസ്റ്റിൻ റിഗ്സ്
“ഏറ്റവും നല്ല മനുഷ്യരിലും തിന്മ ഉണ്ടെന്നറിയുമ്പോഴുള്ള ദുഃഖത്തെ മറികടക്കുന്ന വിധത്തിലുള്ളതാണ് ഏറ്റവും ചീത്ത മനുഷ്യരിലും നമ്മ ഉണ്ടെന്നറിയുമ്പോഴുള്ള സന്തോഷം”

തുടരും….

എ. വി ആലയ്ക്കപ്പറമ്പിൽ

Top Selling AD Space

You may also like

Copyright @2024 – All Right Reserved. 

error: Content is protected !!