Wednesday, April 29, 2026
Home » പപ്പു എന്ന കഥാപാത്രം…  മലയാള സാഹിത്യത്തിൽ അടയാളപ്പെടുത്തിയ പേര്.
പപ്പു എന്ന കഥാപാത്രം...  മലയാള സാഹിത്യത്തിൽ അടയാളപ്പെടുത്തിയ പേര്.

പപ്പു എന്ന കഥാപാത്രം…  മലയാള സാഹിത്യത്തിൽ അടയാളപ്പെടുത്തിയ പേര്.

by Editor

പപ്പു എന്ന പേരു കേട്ടാൽ ഏവരുടേയും മനസ്സിൽ കേശവദേവിന്റെ, ഓടയിൽനിന്ന് എന്ന കൃതി ഓടിയെത്താതിരിക്കില്ല …! തകഴി എന്നു പറയുമ്പോൾ ചെമ്മീൻ എന്ന് ഓർക്കുന്നതു പോലെ, കേശവദേവിനെ ഓർക്കുമ്പോൾ ഓടയിൽനിന്ന് എന്ന നോവലും ആസ്വാദകരുടെ ഓർമ്മയിലെത്തും.

പി. കേശവദേവിന്റെ ഓടയിൽനിന്ന് എന്ന പ്രശസ്തമായ നോവൽ അതേ പേരിൽ ചലച്ചിത്രമായി പുറത്തു വന്നത് 61 വർഷം മുൻപ് 1965 മാർച്ച് 5 -ന് ആണ്. കെ. എസ്. സേതുമാധവൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ സത്യൻ (പപ്പു), നസീർ (ഗോപി); കെ. ആർ. വിജയ (ലക്ഷ്മി), കവിയൂർ പൊന്നമ്മ, അടൂർ പങ്കജം, കോട്ടയം ചെല്ലപ്പൻ, എസ്.പി. പിള്ള, സുരേഷ്‌ഗോപി ബാലതാരമായും അഭിനയിച്ചു.

തിരക്കഥയും സംഭാഷണവും പി.കേശവദേവ്, വയലാർ – ദേവരാജൻ ടീമിൽ പിറന്ന പി. ലീല പാടിയ അമ്പലക്കുളങ്ങര കുളിക്കാൻ ചെന്നപ്പോൾ എന്ന ഗാനം ആറുപതിറ്റാണ്ടു പിന്നിടുമ്പോഴും നാം കേൾക്കാൻ ഇഷ്ടപ്പെടുന്നു. തീർന്നില്ല, ഗാനങ്ങളാൽ സമ്പുഷ്ടമായിരുന്നു ഈ ചിത്രം.

അമ്മേ അമ്മേ അമ്മേ നമ്മുടെ അമ്പിളിയമ്മാവനെപ്പവരും…

കാറ്റിൽ ഇളം കാറ്റിൽ ഒഴുകിവരും ഗാനം
ഒരു കാണാക്കുയിൽ പാടും കളമുരളീഗാനം.

മുറ്റത്തെ മുല്ലയിൽ മുത്തശ്ശി മുല്ലയിൽ
മുത്തു പോലെ മണി മുത്തു പോലെ

കൊല്ലം വണ്ടിക്കു കുഞ്ഞാണ്ടിക്കൊരു
കോളു കിട്ടി ഒരു കോളു കിട്ടി…
എന്നീ ഗാനങ്ങളും…..

175 മിനിട്ട്സ് ദൈർഘ്യമുള്ള ബ്ലാക്ക് & വൈറ്റ് ചിത്രം
സുരേഷ് ഗോപി സിനിമയിൽ എത്തിയിട്ട് ഇന്ന് 61 വർഷവും….

വിജയൻ ന്യൂസ്പ്രിൻ്റ് നഗർ

Send your news and Advertisements

You may also like

error: Content is protected !!