Thursday, June 11, 2026
Home » കെ. ജയകുമാർ: സിനിമാ ഗാനരചനയുടെ വിജയ വീഥികൾ
കെ. ജയകുമാർ: സിനിമാ ഗാനരചനയുടെ വിജയ വീഥികൾ

കെ. ജയകുമാർ: സിനിമാ ഗാനരചനയുടെ വിജയ വീഥികൾ

by Editor

കെ.ജയകുമാർ സാറിൻ്റെ ആദ്യ ചലച്ചിത്രഗാനം പുറത്തുവന്നിട്ട് ഇന്ന് 53 വർഷം തികയുന്നു. അച്ഛൻ, എം.കൃഷ്ണൻ നായർ സംവിധാനം ചെയ്ത ഭദ്രദീപം എന്ന ചിത്രത്തിലൂടെയാണ് സിനിമാ ഗാനരചനയിലേക്ക് കടന്നുവന്നത്.
“മന്ദാരമണമുള്ള കാറ്റേ
നീ ഒരു സന്ദേശവാഹകനല്ലേ “
എം. എസ്. ബാബുരാജിൻ്റെ സംഗീതത്തിൽ യേശുദാസിൻ്റെ ആലാപനത്തിൽ 1973 മാർച്ച് 2-ന് ഈ ചിത്രത്തോടൊപ്പം ഗാനവും പുറത്തുവന്നു.

പി.ആർ ശ്യാമളയുടെ കഥയ്ക്ക് എം.കൃഷ്ണൻ നായർ തിരക്കഥയും സംഭാഷണവും രചിച്ചു.
നസീർ, കെ.പി.ഉമ്മർ, അടൂർ ഭാസി, ശാരദ, ഉമ്മർ എന്നിവർ വേഷമിട്ടു.

‘കാളിന്ദി തടത്തിലെ രാധ
കണ്ണൻ്റെ കളിത്തോഴി രാധ…
‘വജ്ര കുണ്ഡലം മണിക്കാതിലണിയും..’
എന്നീ, വയലാറിൻ്റെ ഗാനങ്ങളോടൊപ്പം, ഈ ഇരുപത് വയസ്സുകാരൻ്റെ ഈ ഗാനം ചേർക്കുമ്പോൾ അന്ന് പലരും ചിന്തിച്ചേക്കാം ‘അച്ഛൻ്റെ ചിത്രമായതുകൊണ്ടാണ് അവസരം ലഭിച്ചത് അല്ലെങ്കിൽ ലഭിച്ചു’ എന്നാൽ അങ്ങനെയല്ലെന്ന് പിന്നീട് വന്ന ഗാനങ്ങൾ തെളിയിച്ചു.

കുടുജാദ്രിയിൽ കുടികൊള്ളും മഹേശ്വരി..’ യും
‘സൗപർണ്ണികാമൃത വീചികൾ പാടും…. ‘
‘ഹേ ഘനശ്യാമ മോഹന കൃഷ്ണാ
ഹേ ഗിരിധര ഗോപകുമാര …’
‘താമസമെന്തേ താമര നായനാ
തുളസീമാലയിതണിയാൻ ..’ തുടങ്ങി,
നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ
സായന്തനം നിഴൽ വീശിയില്ല..
ചൂളംകുത്തം കാറ്റേ..
അങ്ങനെ
സൂര്യാംശു ഓരോ വയൽപ്പൂവിലൂടെ
വൈരം പതിപ്പിച്ച….,
ചന്ദനലേപ സുഗന്ധമുള്ള
ഗാനങ്ങൾ!!

കവിതാ സമാഹാരങ്ങളും, വിവർത്തനങ്ങളും ജീവചരിത്രവും ബാലസാഹിത്യവുമായി എൺപതോളം കൃതികൾ രചിച്ച ജയകുമാർ സറിൻ്റെ ‘പിംഗള കേശിനി‘ എന്ന കൃതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു. കേരളത്തിലെ ചീഫ് സെക്രട്ടറിയും തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയുടെ വൈസ് ചാൻസലർ തുടങ്ങിയ പദവികൾ വഹിച്ചു. ഇപ്പോൾ തിരുവിതംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റും.

ചെട്ടികുളങ്ങര ദേവീക്ഷേത്ര സനാതനധർമ്മ സേവാസംഘം, ഒരു വ്യാഴവട്ടത്തിന് മുൻപ് ആരംഭിച്ച / ഏർപ്പെടുത്തിയിട്ടുള്ള “സനാതനധർമ്മ സേവാ സംഘം പുരസ്കാരം” ആദ്യം നൽകി ആദരിച്ചത് ജയകുമാർ സാറിനെയാണ്. തുടർന്നിങ്ങോട്ട് എല്ലാ വർഷവും മുടക്കം കൂടാതെ ആ അവാർഡ് സമ്മാനിക്കുന്നതിൻ്റെ ചടങ്ങിൽ, മുഖ്യാതിഥിയായി ജയകുമാർ സർ പങ്കെടുക്കുകയും പുരസ്കാരം നൽകുകയും ചെയ്യുന്നു.

ചെട്ടികുളങ്ങര ദേവിയെക്കുറിച്ച് ‘ചാന്താടി നില്ക്കുന്നൊരമ്മ..’ എന്ന ഭക്തിഗാനങ്ങളുമെഴുതി.

വിജയൻ ന്യൂസ്പ്രിൻ്റ് നഗർ

Send your news and Advertisements

You may also like

error: Content is protected !!