Monday, November 2, 2026
Home » എഴുത്തച്ഛൻ പുരസ്കാരം മേതിൽ രാധാകൃഷ്‌ണന്; അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.
എഴുത്തച്ഛൻ പുരസ്കാരം മേതിൽ രാധാകൃഷ്‌ണന്; അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.

എഴുത്തച്ഛൻ പുരസ്കാരം മേതിൽ രാധാകൃഷ്‌ണന്; അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.

by Editor

തിരുവനന്തപുരം: 2026-ലെ എഴുത്തച്ഛൻ പുരസ്കാരത്തിന് പ്രശസ്ത സാഹിത്യകാരൻ മേതിൽ രാധാകൃഷ്ണനെ തെരഞ്ഞെടുത്തു. മലയാള സാഹിത്യ രംഗത്തെ അദ്ദേഹത്തിന്റെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് സംസ്ഥാന സർക്കാരിന്റെ ഈ പരമോന്നത സാഹിത്യ ബഹുമതി നൽകുന്നത്. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.

കേരളപ്പിറവി ദിനത്തിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി വിഷ്ണുനാഥാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. കെ.ജി ശങ്കരപിള്ള അധ്യക്ഷനും കൽപറ്റ നാരായണൻ, കെ. സച്ചിദാനന്ദൻ, സാറാ ജോസഫ് എന്നിവർ അംഗങ്ങളും എം.പി സുരേന്ദ്രൻ മെമ്പർ സെക്രട്ടറിയുമായ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. അനന്യമായ ലാവണ്യബോധവും അനിതരമായ വീക്ഷണാശേഷിയും കൊണ്ട് മലയാള സാഹിത്യത്തിൽ നവഭാകുത്വം സൃഷ്ടിച്ച എഴുത്തുകാരനാണ് മേതിൽ എന്ന് ജൂറി വിലയിരുത്തി. ശാസ്ത്രം, തത്വചിന്ത, മനശാസ്ത്രം എന്നിവയെ സർഗാത്മകമായി സമന്വയിപ്പിച്ചുകൊണ്ട് ആധുനികോത്തര കാലഘട്ടത്തിലെ ശ്രദ്ധേയമായ സാന്നിധ്യമായി മാറുവാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്ന് സാംസ്‌കാരിക മന്ത്രി പി.സി വിഷ്ണുനാഥ് പറഞ്ഞു.

ശാസ്ത്രം, തത്വശാസ്ത്രം, കമ്പ്യൂട്ടർ, മനശാസ്ത്രം എന്നിവയെല്ലാം തന്റെ എഴുത്തിൽ സർഗാത്മകമായി സമന്വയിപ്പിച്ച എഴുത്തുകാരനാണ് മേതിൽ രാധാകൃഷ്ണൻ. പരമ്പരാഗത ആഖ്യാന ശൈലികളിൽ നിന്ന് മാറി വേറിട്ട ഭാഷാപ്രയോഗങ്ങളിലൂടെ മലയാള സാഹിത്യത്തിൽ പുതിയൊരു ഭാവുകത്വം സൃഷ്ടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. പൊൻകുന്നം വർക്കിയുടെ ആത്മകഥ ‘എൻ്റെ വഴിത്തിരിവി’നെ വിമർശിച്ചുകൊണ്ട് നവയുഗം വാരികയിൽ ലേഖനമെഴുതിക്കൊണ്ടാണ് മേതിൽ എഴുത്തിലേക്ക് കടന്നു വരുന്നത്. മലയാള സാഹിത്യത്തിലെ ഒറ്റയാൻ, എഴുത്തുകാരുടെ എഴുത്തുകാരൻ തുടങ്ങി മേതിലിന് വായനക്കാർ പല വിശേഷണങ്ങൾ നൽകിയിരുന്നു.

Send your news and Advertisements

You may also like

error: Content is protected !!