Sunday, November 1, 2026
Home » രാജ്യാതിർത്തികൾ നോക്കാതെ തിരിച്ചടിക്ക് സജ്ജരാകാൻ ഇറാൻ സേനയോട് പരമോന്നത നേതാവ് മുജ്തബ ഖമനെയി
മൊജ്താബ ഖൊമേനി

രാജ്യാതിർത്തികൾ നോക്കാതെ തിരിച്ചടിക്ക് സജ്ജരാകാൻ ഇറാൻ സേനയോട് പരമോന്നത നേതാവ് മുജ്തബ ഖമനെയി

by Editor

ടെഹ്റാൻ: അമേരിക്കയിൽ നിന്നും ഇസ്രയേലിൽ നിന്നും ഉണ്ടാകുന്ന ഏത് തരത്തിലുള്ള ഭീഷണികൾക്കും രാജ്യാതിർത്തികൾ നോക്കാതെ (ഭൂമിശാസ്ത്രപരമായ അതിരുകളില്ലാതെ) ഉടനടി ശക്തമായ തിരിച്ചടി നൽകാൻ ഇറാൻ സായുധ സേനയ്ക്ക് പരമോന്നത നേതാവ് മുജ്തബ ഖമനെയി കർശന നിർദേശം നൽകി. അമേരിക്കൻ ആക്രമണ ഭീഷണികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ സൈനിക മേധാവിമാരുമായി നടത്തിയ ഉന്നതതല യോഗത്തിലാണ് അദ്ദേഹം ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

ഇനി യുദ്ധം ആര് തുടങ്ങിയാലും യുദ്ധം എപ്പോൾ, എങ്ങനെ തീരണമെന്ന് തീരുമാനിക്കുന്നത് ഇറാനായിരിക്കുമെന്നും മുജ്തബ ഖമനെയി മുന്നറിയിപ്പ് നൽകി. ഇടക്കാല തെരഞ്ഞെടുപ്പിന് പിന്നാലെ അമേരിക്ക ഉടനെ ആക്രമണം പുനരാരംഭിച്ചേക്കും എന്ന ഭീഷണികൾക്കിടെയാണ് സേനാ മേധാവിമാരുമായി പരമോന്നത നേതാവ് യോഗം ചേർന്നത്. ശത്രുക്കളുടെ ഏത് തരത്തിലുള്ള സൈനിക-ഭീകരവാദ നീക്കങ്ങൾക്കും ഉടനടിയും ഫലപ്രദമായും തിരിച്ചടി നൽകാൻ സൈന്യത്തോട് ആവശ്യപ്പെട്ടു. ഇതിനായി യാതൊരുവിധ ഭൂമിശാസ്ത്രപരമായ അതിരുകളും നിശ്ചയിക്കേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

യുഎസ്, ഇസ്രയേൽ രാജ്യങ്ങളുടെ ഭൗതികവും അല്ലാത്തതുമായ എല്ലാ സ്വത്തുക്കളെയും (assets) ഇറാന്റെ ആക്രമണ പരിധിയിൽ ഉൾപ്പെടുത്തിക്കൊണ്ട് ലക്ഷ്യസ്ഥാനങ്ങളുടെ പട്ടിക (target list) പുതുക്കാൻ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല തദ്ദേശീയ പ്രതിരോധ സാങ്കേതികവിദ്യകൾ ശക്തിപ്പെടുത്താനും, ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും ഉത്പാദനം വർദ്ധിപ്പിക്കാനും സൈനിക വിഭാഗങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

ഇറാന് മേൽ ഏത് നിമിഷവും ആമേരിക്കയുടെ ആക്രമണം ഉണ്ടായേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് സേനാ മേധാവിമാരുമായി ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനെയി കൂടിക്കാഴ്ച്ച നടന്നിരിക്കുന്നത്. അതിനിടെ യുദ്ധമുണ്ടാകാതെ ചർച്ചകളിലൂടെ പരിഹാരങ്ങൾക്ക് ശ്രമം സജീവമാണ്. ഇറാനും അമേരിക്കയ്ക്കും ഇടയിൽ ഉപാധികൾക്ക് ചൈന ഗ്യാരണ്ടി നിൽക്കുമെന്നും ചർച്ചകൾ ദോഹയിൽ നടക്കുമെന്നും അൽ അറബിയ റിപ്പോർട്ട് ചെയ്തു. സൗദിയുൾപ്പടെ മക്കാ കരാർ സഖ്യം ഇറാനിലെത്തി നടത്തിയ ചർച്ചകൾക്ക ശേഷമാണ് സമാധാന നീക്കങ്ങൾ വേഗം കൂടിയത്. എന്നാൽ ഹൂത്തികളും സൗദിയും തമ്മിലുള്ള സംഘർഷം മാറ്റമില്ലാതെ തുടരുകയാണ്.

Send your news and Advertisements

You may also like

error: Content is protected !!