Saturday, October 31, 2026
Home » മെൽബൺ സൗത്ത് ഈസ്റ്റ് സെന്റ് തോമസ് സിറോ മലബാർ ഇടവകയിൽ വിശുദ്ധ തോമാശ്ലീഹായുടെ തിരുശേഷിപ്പ് പ്രതിഷ്‌ഠിച്ചു; ഇന്നും നാളെയും സംയുക്ത തിരുനാൾ
മെൽബൺ സൗത്ത് ഈസ്റ്റ് സെന്റ് തോമസ് സിറോ മലബാർ ഇടവകയിൽ വിശുദ്ധ തോമാശ്ലീഹായുടെ തിരുശേഷിപ്പ് പ്രതിഷ്‌ഠിച്ചു; ഇന്നും നാളെയും സംയുക്ത തിരുനാൾ

മെൽബൺ സൗത്ത് ഈസ്റ്റ് സെന്റ് തോമസ് സിറോ മലബാർ ഇടവകയിൽ വിശുദ്ധ തോമാശ്ലീഹായുടെ തിരുശേഷിപ്പ് പ്രതിഷ്‌ഠിച്ചു; ഇന്നും നാളെയും സംയുക്ത തിരുനാൾ

by Editor

മെൽബൺ: മെൽബൺ സൗത്ത് ഈസ്‌റ്റ് സെന്റ് തോമസ് സിറോ മലബാർ ഇടവകയിൽ വിശുദ്ധ തോമാശ്ലീഹായുടെയും, പരിശുദ്ധ കന്യകാ മറിയത്തിന്റെയും, വിശുദ്ധ സെബസ്ത്യാനോസിൻ്റെയും സംയുക്‌ത തിരുനാൾ ഒക്ടോബര് 31, നവംബർ 1 തീയതികളിൽ ഭക്‌ത്യാദരപൂർവ്വം ആഘോഷിക്കുന്നു.

തിരുനാളിനൊരുക്കമായ ഒൻപതു ദിവസത്തെ തോമാശ്ലീഹായോടുള്ള നൊവേന ക്കും വിശുദ്ധ കുർബാനക്കും അഭിവന്ദ്യ ബിഷപ്പ് ജോൺ പനംതോട്ടം, ഫാ സാബു ആടി മാക്കൽ വി സി, ഫാ സിബി പുളിക്കൽ, ഫാ ബിബിൻ വേളം പറമ്പിൽ, ഫാ വര്ഗീസ് വാവോലിൽ (ഡയറക്‌ടർ സാന്തോം ഗ്രോവ് പാസ്റ്ററൽ സെന്റർ മെൽബൺ ) എന്നീ വൈദികർ കാർമ്മികത്വം വഹിച്ചു.

കഴിഞ്ഞ ചൊവ്വാഴ്‌ച, ഓർത്തൊണയിൽ നിന്നും വർഷങ്ങൾക്ക് മുൻപ് ബെൽജിയത്തിലുള്ള ഈശോ സഭ വൈദികരുടെ മൊണാസ്ട്രിയിൽ സ്‌ഥാപിച്ചിരുന്ന വിശുദ്ധ തോമാശ്ലീഹായുടെ തിരുശേഷിപ്പ് ഏറ്റു വാങ്ങി സെയ്ൻറ്റ് തോമസ് ഇടവക ദേവാലയത്തിൽ അഭിവന്ദ്യ മെൽബൺ സിറോ മലബാർ രൂപതാധ്യക്ഷൻ അഭിവന്ദ്യ ജോൺ പനം തോട്ടം പിതാവ് പരസ്യവണക്കത്തിനായി പ്രതിഷ്‌ഠിക്കുകയുണ്ടായി.

തിരുന്നാളിന് ഒരുക്ക മായുള്ള കൊടിയേറ്റ് തിരുശേഷിപ്പ് പ്രതിഷ്‌ഠക്കും ആഘോഷമായ വിശുദ്ധ കുര്ബാനക്കും ശേഷം ഒമ്പതോളം സിറോ മലബാർ വൈദികരുടെ സാന്നിധ്യത്തിൽ ബിഷപ്പ് ജോൺ പനത്തോട്ടം നിർവ്വഹിച്ചു. ഒക്ടോബർ 30 വെള്ളിയാഴ്‌ച രാവിലെയുള്ള വിശുദ്ധ കുർബാനക്ക് ശേഷം മുഴുവൻ ദിന ദിവ്യകാരുണ്യ ആരാധനയും, വൈകുന്നേരം ആഘോഷമായ വിശുദ്ധ കുർബാനയും നൊവേനയും ഉണ്ടായിരുന്നു.

പ്രധാന തിരുനാൾ ദിനങ്ങളായ ഒക്ടോബർ 31 ശനിയാഴ്‌ചയും നവംബർ 1 ഞായറാഴ്‌ചയും ഭക്‌തി നിർഭരമായ ആഘോഷപരിപാടികൾ ആണ് ക്രമീകരിച്ചിരിക്കുന്നത്. 31 ശനിയാഴ്‌ച വൈകുന്നേരം 6 മണിക്ക് ആഘോഷമായ വിശുദ്ധ കുർബാന, നൊവേന ലദീഞ് ഇവക്കുശേഷം വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ പരസ്യ വണക്കത്തിനായി പ്രതിഷ്ഠിക്കും. തുടർന്ന് നടക്കുന്ന സാംസ്‌കാരിക സന്ധ്യയിൽ പിതൃവേദി അംഗംങ്ങളായ മുതിർന്നവരുടെയും, SMYM യുവ ജനങ്ങളുടെയും CML കുട്ടികളുടെയും കലാപരിപാടികൾ അരങ്ങേറും, ഇരുപത്തി നാലോളം പേരടങ്ങുന്ന ഇടവകയുടെ സ്വന്തം ചെണ്ട മേള ഗ്രൂപ്പ് ആയ സാന്തോം DRUMS അവതരിപ്പിക്കുന്ന ചെണ്ട മേളം പരിപാടികൾക്ക് ശബ്ദ സൗന്ദര്യം പകരും.

Send your news and Advertisements

You may also like

error: Content is protected !!