Sunday, October 25, 2026
Home » ക്വീൻസ്‌ലാൻഡിലെ ലോഗനിൽ വെടിവെയ്പ്പ്; നാലുപേർക്ക് പരുക്ക്, ഒരു സ്ത്രീയുടെ നില ഗുരുതരം
ക്വീൻസ്‌ലാൻഡിലെ ലോഗനിൽ വെടിവെയ്പ്പ്; നാലുപേർക്ക് പരുക്ക്, ഒരു സ്ത്രീയുടെ നില ഗുരുതരം

ക്വീൻസ്‌ലാൻഡിലെ ലോഗനിൽ വെടിവെയ്പ്പ്; നാലുപേർക്ക് പരുക്ക്, ഒരു സ്ത്രീയുടെ നില ഗുരുതരം

by Editor

ലോഗൻ: ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാൻഡിൽ, ബ്രിസ്ബേന് തെക്കുള്ള ലോഗൻഹോമിൽ ഉണ്ടായ വെടിവെയ്പ്പിൽ 19 വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. ഇന്നലെ (ശനിയാഴ്ച) രാത്രി 8:15 ഓടെയായിരുന്നു സംഭവം. ലോഗൻഹോമിലെ ബ്രയാന്റ്സ് റോഡിലുള്ള ഫിറ്റ്സിസ് (Fitzy’s Hotel) പബ്ബിന് പുറത്താണ് ഈ ഡ്രൈവ്-ബൈ വെടിവെയ്പ്പ് (വാഹനത്തിൽ സഞ്ചരിച്ചുകൊണ്ടുള്ള ആക്രമണം) നടന്നത്.

പബ്ബിൽ നടന്ന ഒരു ബോക്സിങ് ടൂർണമെന്റിന് ശേഷം (Logan City Titles Fights) കുട്ടികളും കുടുംബങ്ങളും അടങ്ങുന്ന ജനക്കൂട്ടം പുറത്തേക്ക് ഇറങ്ങുന്ന സമയത്താണ് ഒരു വാഹനത്തിൽ നിന്നെത്തിയ അക്രമി വെടിയുതിർത്തത്. തലയ്ക്ക് വെടിയേറ്റ 19 വയസ്സുള്ള യുവതിയുടെ നില അതീവ ഗുരുതരമാണ് എന്നാണ് റിപ്പോർട്ടുകൾ. വെടിയേറ്റ മറ്റ് മൂന്ന് പുരുഷന്മാർ (പ്രായം 27, 37, 38) പരിക്കുകളോടെ ആശുപത്രിയിലാണ്, എന്നാൽ ഇവരുടെ നില തൃപ്തികരമാണ് എന്നാണ് വിവരം.

അക്രമത്തിന് ശേഷം സംഭവസ്ഥലത്ത് വലിയ രീതിയിൽ രക്തം ചിതറിക്കിടന്നിരുന്നതായും പബ്ബിന്റെ ചുവരുകളിൽ വെടിയുണ്ടകൾ തുളച്ചുകയറിയ പാടുകളുണ്ടെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു. അക്രമികൾക്കായി ക്വീൻസ്‌ലാൻഡ് പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ആക്രമണത്തിന് ഉപയോഗിച്ചതെന്ന് സംശയിക്കുന്ന ഒരു കാർ വാട്ടർഫോർഡ് വെസ്റ്റിൽ (Waterford West) പൂർണ്ണമായും കത്തിയ നിലയിൽ കണ്ടെത്തിയിട്ടുണ്ട്.

 

 

Send your news and Advertisements

You may also like

error: Content is protected !!