Saturday, October 24, 2026
Home » ദേശീയപാത 66 ൽ സ്കൂട്ടർ സിഗ്നൽ ബോർഡിന്റെ കമ്പിയിൽ ഇടിച്ചുകയറി സഹോദരങ്ങൾക്ക് ദാരുണാന്ത്യം.
ദേശീയപാത 66 ൽ സ്കൂട്ടർ സിഗ്നൽ ബോർഡിന്റെ കമ്പിയിൽ ഇടിച്ചുകയറി സഹോദരങ്ങൾക്ക് ദാരുണാന്ത്യം.

ദേശീയപാത 66 ൽ സ്കൂട്ടർ സിഗ്നൽ ബോർഡിന്റെ കമ്പിയിൽ ഇടിച്ചുകയറി സഹോദരങ്ങൾക്ക് ദാരുണാന്ത്യം.

by Editor

മലപ്പുറം: ദേശീയപാത 66-ൽ വി.കെ പടിക്ക് സമീപം ഇന്നലെ വൈകിട്ടുണ്ടായ വാഹനാപകടത്തിൽ സഹോദരങ്ങളായ രണ്ട് പേർ മരണപ്പെട്ടു. കോട്ടയ്ക്കൽ പൊന്മള മാണൂർ പുല്ലാണിപ്പറമ്പിൽ സുലൈമാന്റെയും താച്ചുമ്മയുടെയും മക്കളായ ജിസ്മിന സുലൈമാൻ (23), ജിബിൻ സുലൈമാൻ (19) എന്നിവരാണ് ഈ ദാരുണ സംഭവത്തിൽ മരിച്ചത്.

കോഴിക്കോട് ഭാഗത്തുനിന്നും കോട്ടയ്ക്കൽ ഭാഗത്തേക്ക് സ്കൂട്ടറിൽ പോകുമ്പോഴായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ നിയന്ത്രണം വിട്ട് റോഡരികിലെ സിഗ്നൽ ബോർഡിന്റെ ഇരുമ്പ് കമ്പിയിലേക്ക് (തൂണിലേക്ക്) ഇടിച്ചു കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ഉടൻ തന്നെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആദ്യം ജിബിനും തുടർന്ന് ജിസ്മിനയും മരണത്തിന് കീഴടങ്ങുകയായിരുന്നു.

മരിച്ച ജിസ്മിന മലപ്പുറം മഅദിൻ സ്കൂളിലെ അധ്യാപികയും, ജിബിൻ രാമപുരം ജെംസ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയുമാണ്. ജിസ്മിന കോട്ടയ്ക്കൽ ആട്ടീരി സ്വദേശി അബൂബക്കർ സിദ്ദീഖിന്റെ ഭാര്യയാണ്. മകൻ: എനിൽ ഐബക്.

Send your news and Advertisements

You may also like

error: Content is protected !!