സഹസ്രാബ്ദങ്ങൾക്കു മുമ്പ് ഇസ്രായേൽ രാജ്യം ഭരിച്ചിരുന്ന രാജാവായിരുന്നു ശലോമോൻ. അദ്ദേഹം ജ്ഞാനികളിൽ ജ്ഞാനി ആയിരുന്നു. അദ്ദേഹം ബൈബിളിൽ എഴുതിയിട്ടുള്ള സദൃശ്യവാക്യങ്ങൾ എന്ന പുസ്തകത്തിലെ ഒരു വാക്യം താഴെ ചേർക്കുന്നു.
ആറു കാര്യം യഹോവ വെറുക്കുന്നു, ഏഴു കാര്യം അവനു അറപ്പാകുന്നു.
1. ഗർവമുള്ള കണ്ണ്
2. വ്യാജമുള്ള നാവ്
3. കുറ്റമില്ലാത്ത രക്തം ചൊരിയുന്ന കൈയ്
4. ദുരുപായം നിരൂപിക്കുന്ന ഹൃദയം
5. ദോഷത്തിനു ബദ്ധപ്പെട്ടു ഓടുന്ന കാല്
6. ഭോഷ്ക്ക് പറയുന്ന കള്ളസാക്ഷി
7. സഹോദരന്മാരുടെ ഇടയിൽ വഴക്കുണ്ടാക്കുന്നവർ
നമ്മൾ ജീവിക്കുന്ന സമൂഹത്തിൽ ഇവരെ കാണുന്നുണ്ടോ? നമ്മളെത്തന്നെ ഒന്നു ശോധന ചെയ്യുക.
കൺഫ്യൂഷ്യസ്
“കോപമുള്ള മനുഷ്യൻ വിഷത്തിന്റെ സങ്കേതമാണ്”
“തത്വദീക്ഷയുള്ളവൻ എപ്പോഴും ധൈര്യശാലികൾ ആയിരിക്കും. പക്ഷേ ധൈര്യശാലികൾ എപ്പോഴും തത്വദീക്ഷയുള്ളവർ ആയിരിക്കണമെന്നില്ല”
“അജ്ഞത മനസ്സിന്റെ രാത്രിയാണ്. ചന്ദ്രനോ നക്ഷത്രമോ ഇല്ലാത്ത രാത്രിയാണെന്നു മാത്രം”
“ഉൽകൃഷ്ട വ്യക്തികൾ പ്രവർത്തനത്തിൽ ഉത്സാഹികളും സംസാരത്തിൽ മന്ദഗതിക്കാരുമാണ്”
“നല്ല മനുഷ്യൻ തന്നിലേയ്ക്കുതന്നെ നോക്കുന്നു, അധമൻ അന്യരിലേയ്ക്കും”
“ചിന്തിക്കാതെയുള്ള ജ്ഞാനം പ്രയോജനകരമല്ല. ജ്ഞാനമില്ലാതെയുള്ള ചിന്ത അപകടകാരിയാണ്”
കർദിനാൾ ന്യൂമാൻ
“ജ്ഞാനത്തെക്കാൾ നമ്മോട് അടുത്തിരിക്കുന്നത് മനസാക്ഷിയാണ്”
കബീർ
“സ്നേഹം തോട്ടങ്ങളിൽ വളരുന്നില്ല, കമ്പോളങ്ങളിൽ വിൽക്കപ്പെടുന്നില്ല. ആത്മ സമർപ്പണം കൊണ്ടു മാത്രമേ അതു നേടാനാവൂ”
“സ്ത്രീ, അവൾ പുഞ്ചിരിക്കുമ്പോൾ മാലാഖയും പൊട്ടിച്ചിരിക്കുമ്പോൾ പിശാചുമാകുന്നു”
കാർഡോസ്
“നിയമത്തിന്റെ ഉദ്ദേശ്യം സമൂഹത്തിന്റെ നന്മയാകുന്നു. ലക്ഷ്യത്തിലെത്താൻ കഴിയാത്ത നിയമത്തിനു അതിന്റെ നിലനിൽപ്പിനെ ന്യായീകരിക്കാൻ ആവില്ല”
കാർമയിർ
“ഭൂമിയിൽ ഒരസുരനുണ്ടെങ്കിൽ അതു മടിയനാണ്”
കാൾബാർത്ത്
“ജീവിതത്തിന്റെ സമ്പൂർണ്ണ വ്യാഖ്യാതാവാണ് മനസ്സാക്ഷി”
കാൾവിൻ കൂളിജ്
“സമാധാനം ഉറപ്പുവരുത്താൻ ഏറ്റവും സ്വീകാര്യമായ മാർഗം മിതവ്യയമാണ്”
കുഞ്ചൻ നമ്പ്യാർ
“ദാരിദ്ര്യമെന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ളേശ വിവേകമുള്ളൂ”
“നെല്ലും പണങ്ങളുമുണ്ടെന്നുറച്ചിട്ടു
കല്ലിലും പുല്ലിലും തൂകിത്തുടങ്ങൊല”
കുമാരനാശാൻ
“സ്വാതന്ത്ര്യം തന്നെയമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതം”
കാർലൈൻ
“സ്വയം സത്യസന്ധനാകുന്നവൻ ലോകത്തിൽ ഒരു ദുഷ്ടന്റെ എണ്ണം കുറയ്ക്കുന്നു”
കൂപ്പർ
“കളങ്കരഹിതമായ ഒരു ജീവിതംപോലെ അപവാദങ്ങളെ അതിജീവിക്കാൻ വേറെ ഒരായുധവുമില്ല”
ക്ലമെന്റ് ആറ്റ്ലി
“യുദ്ധം ആരംഭിക്കുന്നത് മനുഷ്യരുടെ മനസ്സിലാണ്. അതിനാൽ മനുഷ്യ മനസ്സുകളിലാണ് സമാധാനത്തിന്റെ പ്രതിരോധനിര കെട്ടിപ്പടുക്കേണ്ടത്.”
ക്ലോഡിയസ് ക്ലോഡിയനസ്
“കപ്പൽ മുങ്ങുന്ന നേരത്തു നമ്മുടെ തെറ്റുകൾ ഏറ്റുപറഞ്ഞതുകൊണ്ട് എന്തു പ്രയോജനം”
കെറ്റിങ് സി. എഫ്.
“കൊടുങ്കാറ്റിൽ കപ്പൽ ഉപേക്ഷിക്കാൻ കഴിയുമായിരുന്നെങ്കിൽ ആരും കടൽ കടക്കുമായിരുന്നില്ല”
കേശവമേനോൻ കെ. പി.
“പണവും പദവിയുമല്ല മനുഷ്യനെ ഉയർത്തുന്നത്, അറിവും ഹൃദയശുദ്ധിയുമാണ്”
“പക്വമായ ജ്ഞാനവും പരിശുദ്ധമായ മനസ്സും ജീവിത യാത്രയിൽ നമ്മെ സഹായിക്കുന്ന രണ്ടു മിത്രങ്ങളാണ്”
“നമ്മുടെ ലോകം നിർമ്മിക്കുന്നതിനുള്ള അസംസ്കൃത പദാർത്ഥങ്ങളാണ് നമ്മുടെ ചിന്തകൾ”
“അനുഭവമാണ് ജീവിതത്തിനു രുചിയും ആസക്തിയുമുണ്ടാക്കുന്നത്”
“കാരുണ്യം നിറഞ്ഞ മനസ്സിൽനിന്നെ സമാധാന വാക്കുകൾ പുറപ്പെടുകയുള്ളൂ”
“മനസ്സാക്ഷിയെ വഞ്ചിക്കുന്ന മനുഷ്യൻ സ്വതന്ത്രനല്ല”
“ആദ്ധ്യാത്മിക ചിന്തയും നിത്യജീവിതവും തമ്മിൽ ബന്ധമില്ലെന്നു വിചാരിക്കുന്നത് അജ്ഞതയാകുന്നു”
“വിശ്വം ഭരിക്കുന്ന മഹാശക്തിയെ വിശ്വാസത്തോടെ സമീപിക്കുന്ന നിഷ്കളങ്കമായ മനോവികാരത്തെയാണ് പ്രാർത്ഥനയെന്നു പറയുന്നത്”
കേസരി ബാലകൃഷ്ണപിള്ള
“പൂർണ്ണമായും ഒരു വ്യക്തി പരിത്യാഗിയോ ധീരകേസരിയോ അല്ല, അതുപോലെ വൃത്തികെട്ടവനുമല്ല, ഇവയുടെയെല്ലാം മിശ്രണമാണ് “
കോൾട്ടൻ
“പ്രശംസ മഹാന്മാരെ ഉത്തേജിപ്പിക്കുകയും വിഡ്ഢികളെ നശിപ്പിക്കുകയും ചെയ്യുന്നു”
“മനുഷ്യൻ വൈരുധ്യങ്ങളുടെ സമാഹാരമാണ്”
കോളറിഡ്ജ്
“തെറ്റായ സിദ്ധാന്തങ്ങളല്ല ദുഷ്ടതനിറഞ്ഞ ഹൃദയമാണ് ഒരുവനെ കുറ്റവാളിയാക്കുന്നത്”
കോളിൻ മോറിസ്
“വിഷമതകളെ നേരിടുമ്പോഴാണ് വ്യക്തികളുടെ കരുത്തു മനസ്സിലാകുന്നത്”
ക്ലാരൻസ്‌ഡേ
“പണത്തോടു ഒട്ടൊരു ആഭിമുഖ്യമുണ്ടാവുന്നത് ആപൽക്കരമല്ല. എന്നാൽ ആ ആഭിമുഖ്യം അതിരുകവിയുമ്പോൾ അപകടവും ഒപ്പമെത്തുന്നു”
തുടരും…
എ. വി ആലയ്ക്കപ്പറമ്പിൽ