നഗ്നനേത്രങ്ങൾ കൊണ്ടു കാർമേഘങ്ങൾ ഇല്ലാത്ത പൗർണ്ണമി രാത്രിയിൽ ആകാശത്തേയ്ക്ക് നോക്കി നിൽക്കാൻ വളരെ രസമാണ്. അതാ സുവർണ്ണ ശോഭയോടെ പൂർണ്ണചന്ദ്രൻ നിൽക്കുന്നു. അതിനു ചുറ്റുമായി എണ്ണുവാൻ കഴിയാത്ത നക്ഷത്രങ്ങളും ഗ്രഹങ്ങളും കണ്ണു ചിമ്മിയും അല്ലാതെയും കാണുന്നു. വളരെ സന്തോഷം നൽകുന്ന കാഴ്ച. പകൾനേരവും അവയെല്ലാം അവിടെ ഉണ്ടെങ്കിലും സൂര്യ പ്രഭയിൽ നമ്മുടെ കണ്ണുകളിൽ മറഞ്ഞിരിക്കും. ഇവയെല്ലാം ഉൾക്കൊള്ളുന്ന പ്രപഞ്ചം നമ്മുടെ ദൃഷ്ടിയിൽ സത്യമാണ്. എന്നാൽ ഈ പ്രപഞ്ചം എങ്ങനെയുണ്ടായി? നിരീശ്വരവാദികൾ ബിഗ് ബാംഗ് (big bang) സിദ്ധാന്തം പറയും. ഈശ്വരവിശ്വാസികൾ ദൈവസൃഷ്ടി എന്നും പറയും. ശരിയേത് തെറ്റേത്. സ്വയം ചിന്തിച്ചു തീരുമാനമെടുക്കാൻ മനുഷ്യൻ പ്രാപ്തനാണല്ലോ.
ക്ലിഫോഡ് ബാക്‌സ്
“വിമർശകന്മാരെ ആരും വിമർശിക്കുന്നില്ലെങ്കിൽ ഈ ലോകം തങ്ങളെപ്പറ്റി എന്താണു കരുതുന്നത് എന്നറിയാതെ ആ പാവങ്ങൾ കടന്നുപോകും”
ക്ലോപ് സ്റ്റേക്ക്
“സ്വതന്ത്രമായ അഭിപ്രായങ്ങൾ ഇല്ലാത്തവൻ അടിമയാണ്”
ക്രിസ്റ്റഫർ മോർലി
“ജീവിതത്തിൽ വിജയം ഒന്നേയുള്ളൂ. നിങ്ങളുടെ ജീവിതം നിങ്ങൾ ഇഷ്ടപ്പെടുന്ന രീതിയിൽ ചെലവഴിക്കുക”
ക്രയിൻ
“ഒരു ജോലിയിലും ഭാവിയില്ല. അതു കൈകാര്യം ചെയ്യുന്ന ആളിലാണ് ഭാവി സ്ഥിതിചെയ്യുന്നത്”
ക്രോസസ്
“സമാധാനകാലത്തു മക്കൾ മാതാപിതാക്കളെ സംസ്ക്കരിക്കുന്നു. യുദ്ധകാലത്തു മാതാപിതാക്കൾ മക്കളെ സംസ്‌ക്കരിക്കുന്നു”
ഖലിൽ ജിബ്രാൻ
“നിങ്ങളുടെ ജീവിതം തന്നെയാണ് നിങ്ങളുടെ ക്ഷേത്രം. നിങ്ങളുടെ മാതാവും അതുതന്നെ.”
“ചോദിക്കുന്നവന് ദാനം ചെയ്യുന്നതു നല്ല ദാനമാണ്. എന്നാൽ ആവശ്യക്കാരനു ചോദിക്കാതെ ദാനം ചെയ്യുന്നതാണ് ഉത്തമദാനം”
ഗുരുനാനാക്ക്
“നിങ്ങൾ നിങ്ങളോടെങ്ങനെ പെരുമാറുന്നുവോ, അതുപോലെ അന്യരോടും പെരുമാറുക”
“മതത്തിന്റെ കാതൽ കാരുണ്യവും ഭയവുമാണ്”
“രക്ഷിക്കുവാനല്ലാതെ ശിക്ഷിക്കുവാൻ മനുഷ്യർക്ക് അവകാശമില്ല”
ഗെഥെ
“ഓരോ ദിവസവും ആവശ്യപ്പെടുന്നതെന്തോ അതു ചെയ്യുകയാണ് നിങ്ങളുടെ യഥാർത്ഥ കടമ”.
“ഇപ്പോൾ നിങ്ങളുടെ മുന്നിലുള്ള കാര്യങ്ങൾ നിർവഹിക്കുകയാണ് കർത്തവ്യം”
ഗൊയ്ഥെ
“ഓരോരുത്തരും സ്വന്തം വീടിന്റെ മുൻവശം വൃത്തിയാക്കിയാൽ ലോകം മുഴുവനും വൃത്തിയാകും”
“തീരുമാനം എടുക്കാൻ കഴിയാതെ വിഷമിക്കുന്ന മനുഷ്യനെപ്പോലെ ദയനീയനായിട്ടാരും ഉണ്ടാവില്ല”
ഗോഥെ
“എവിടെ അധികം വെളിച്ചമുണ്ടാകുന്നുവോ അവിടെ നിഴൽ അഗാധമായിരിക്കും”
ഗോൾഡ് സ്മിത്ത്
“മുള്ളുകൾ നിറഞ്ഞ ശാഖയ്ക്കു പൂക്കൾ മനോഹാരിതയേകുന്നു. ദാരിദ്ര്യത്തിലാണ്ട ഒരു ഗൃഹത്തെ ലജ്ജാശീലയായ സ്ത്രീ സ്വർഗ്ഗസമാനമാക്കുന്നു”
“ധനം വർദ്ധിക്കുമ്പോൾ മനുഷ്യർ മോശമാകുന്നു”
ഗോഖലെ
“പൊതുപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കു ചിലപ്പോൾ പൂമാല കിട്ടുമായിരിക്കാം. എന്നാൽ പലപ്പോഴും അവർക്കുണ്ടാകുന്നത് ദുരന്താനുഭവങ്ങളാണ്”
ഗ്രോവർ ക്ലീവ് ലെൻഡ്
“സത്യസന്ധമായ അദ്ധ്വാനത്തിൽനിന്നേ അഭിമാനം പൊട്ടിമുളയ്ക്കൂ”
ഗാംബെട്ട്
“ഔചിത്യബോധമില്ലാത്ത കഴിവ് മിക്കവാറും ദുരന്തത്തിലെ കലാശിക്കൂ”
ചങ്ങമ്പുഴ
“കല ജീവിതത്തിനുവേണ്ടിയാണ്”
ചട്ടമ്പിസ്വാമികൾ
“മനസ്സിലിരിക്കുന്നവയെല്ലാം പോയതിനുമേലല്ലാതെ ആനന്ദം എന്ന അവസ്ഥ അനുഭവപ്പെടുകയില്ല”
ചാനിംഗ്
“ഓരോ മനുഷ്യനും ഓരോ ഗ്രന്ഥമാണ്. അതു വായിക്കാൻ ശീലിച്ചിരിക്കുക ഒരു നേട്ടമാണ്”
ചാൾസ് ഡിക്കൻസ്
“ചീത്ത മനുഷ്യരാണ് നല്ല വക്കീലന്മാരെ വളർത്തുന്നത്”
ചാൾസ് ഡിഗോൾ
“രാഷ്ട്രീയപ്രവർത്തകർ അവർ പറയുന്നതിൽ വിശ്വസിക്കാത്തവരായതുകൊണ്ട് മറ്റുള്ളവർ അവരെ വിശ്വസിക്കുമ്പോൾ ആശ്ചര്യപ്പെടുന്നു”
ചാൾസ് കലാബ് കോൾഡൺ
“മറ്റു കടങ്ങൾ വീട്ടുന്നതിലൂടെ ഒരുവൻ എല്ലാ മനുഷ്യരോടും തുല്യനിലയിലെത്തുന്നു, പക്ഷേ, പ്രതികാരത്തിന്റെ ഒരുകടം തിരിച്ചുകൊടുക്കാതെ അയാൾ മറ്റുള്ളവരെക്കാൾ ഉന്നതനാവുന്നു”
“യഥാർത്ഥ സൗഹൃദം ആരോഗ്യം പോലെയാണ്. നഷ്ടപ്പെടുന്നതുവരെ അതിന്റെ വില നാം അറിയുന്നില്ല”
“പണക്കാർ രോഗികളാകുമ്പോൾ മാത്രമാണ് അവർക്കു സമ്പത്തിന്റെ വ്യർത്ഥത പൂർണ്ണമായി ബോധ്യമാവുക”
തുടരും…
എ. വി ആലയ്ക്കപ്പറമ്പിൽ