Monday, June 2, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » ചിന്തകരും ചിന്തകളും
ചിന്തകരും ചിന്തകളും

ചിന്തകരും ചിന്തകളും

ഭാഗം - 7

by Editor

ലോകാവസാനത്തേക്കുറിച്ച് ചിന്തിക്കാത്തവരായി ഈ ഭൂമിയിൽ ആരെങ്കിലും കാണുമോ എന്നത് സംശയകരമാണ്. ഒരു ഭൂകമ്പം എവിടെയെങ്കിലും ഉണ്ടായാൽ ലോകത്തിന്റെ നാശം അടുത്തു എന്നു വിലപിക്കുന്നവരുണ്ടല്ലോ. ഹൈന്ദവ പുരാണത്തിൽ ഇതിനെപ്പറ്റി പറയുന്നത് ശ്രദ്ധിക്കുക. “കലിയുഗത്തിന്റെ അവസാനത്തിൽ എല്ലാ ജനങ്ങളും നാസ്തികരായിത്തീരും. അക്കാലത്തു വർണ്ണ സങ്കരങ്ങളും ഉണ്ടായിത്തീരും. ജനങ്ങൾ കള്ളന്മാരായും ശീലഗുണമില്ലാത്തവരായും ഭവിക്കും. ജനങ്ങൾ ധർമ്മമെന്ന കഞ്ചുകം കൊണ്ടുമൂടി അധർമ്മ തല്പരരായിത്തീരും”

ഇനി ക്രൈസ്തവ വേദപുസ്തകത്തിൽ പറയുന്നത് വായിക്കുക. “അന്ത്യകാലത്തു ദുർഘട സമയങ്ങൾ വരും. മനുഷ്യർ സ്വസ്നേഹികളും ദ്രവ്യാഗ്രഹികളും വമ്പു പറയുന്നവരും, അഹങ്കാരികളും, ദൂഷകന്മാരും, അമ്മയപ്പന്മാരെ അനുസരിക്കാത്തവരും, നന്ദികെട്ടവരും, അശുദ്ധരും, ഏഷണിക്കാരും, ഉഗ്രന്മാരും, സൽഗുണ ദ്വേഷികളും, ദ്രോഹികളും, ധാർഷ്ട്യക്കാരും, നിഗളികളുമായി, ദൈവപ്രിയമില്ലാതെ ഭോഗപ്രിയരായി, ഭക്തിയുടെ വേഷം ധരിച്ചു അതിന്റെ ശക്തി ത്യജിക്കുന്നവരും ആയിരിക്കും “

ഇനി ശാസ്ത്രം പറയുന്നത് കേൾക്കുക. ‘ബിഗ് ക്രഞ്ച്’ എന്ന പ്രതിഭാസത്തിലൂടെ നാശം സംഭവിക്കാം.
വ്യത്യസ്ത കാഴ്ചപ്പാടും മാറുന്ന ചിന്തകളുമായി നടക്കുന്ന മനുഷ്യരുടെ ആത്മപരിശോധനക്കായി ഇവ സമർപ്പിക്കുന്നു എന്നുമാത്രം.

ചാൾസ് ഹിൽ
“അറിവുള്ളവന്റെ ഭയം അജ്ഞാനിയുടെ ഭയത്തെക്കാൾ ആപൽക്കരമാകുന്നു”

ചാൾസ് ബാക്റ്റൺ
“ആർക്കും ആവശ്യത്തിന് സമയം കിട്ടാറില്ല. സമയം വേണ്ടവർ അതുണ്ടാക്കിക്കൊള്ളണം”

ചാൾസ് ബോദ്ലെയർ
“വലിയ ജീനിയസ്സുകൾക്കു വഴിമദ്ധ്യേ അബദ്ധം പിണയാറില്ല. പൂർണത അതിന്റെ എല്ലാ അർത്ഥത്തിലും അവർക്കുമാത്രം അവകാശപ്പെട്ടതാണ്”

ചാൾസ് പെഗ്വി
“നീതിക്കുവേണ്ടിയുള്ള യുദ്ധമാണ്, അനീതി നിറഞ്ഞ ശാന്തിയെക്കാൾ അഭികാമ്യം”

ചാൾസ് റീഡ്
“ജനങ്ങളെ തൃപ്തിപ്പെടുത്താൻ ആഗ്രഹിക്കുന്നവർ അവരെ മനസ്സിലാക്കണം”

ചാൾസ് കെറ്ററിംഗ്
“ലോകം മാറ്റത്തെ വെറുക്കുന്നു. പക്ഷേ മാറ്റം മാത്രമാണ് പുരോഗതിക്കാധാരം”

ചാണക്യൻ
“ഉദ്ദേശിച്ച കാര്യങ്ങൾ സാധിക്കുന്നുവെങ്കിൽ ശണ്ഠകൾ നല്ലതാണ്”

ചാം ഫോർട്ട്
“ഒരിക്കലെങ്കിലും ചിരിക്കാത്ത ദിവസം പൂർണ്ണമായി നഷ്ടപ്പെട്ടു”
“ധനവാന്മാരുടെമേൽ വ്യവസായികൾ ചുമത്തുന്ന നികുതിയാണ് ഫാഷൻ മാറ്റങ്ങൾ”

ചെസ്റ്റർട്ടൺ ജി. കെ.
“ജനങ്ങൾ കലഹിക്കുന്നത് അവർക്കു തർക്കിക്കാൻ അറിയാത്തതുകൊണ്ടാണ്”
“സത്യസന്ധനായ ദരിദ്രനു ചിലപ്പോഴെങ്കിലും അവന്റെ ദാരിദ്ര്യം മറക്കാൻ കഴിയും. പക്ഷേ, സത്യസന്ധനായ ധനികന് അവന്റെ സമ്പന്നതയെപ്പറ്റി ഒരുനിമിഷംപോലും വിസ്മരിക്കാനാവില്ല”
“ജീവിക്കാനും മരിക്കാനുമുള്ള ശക്തമായ തീരുമാനമാണ് ധൈര്യം”

ചെസ്റ്റർഫീൽഡ്
“ഒരു പ്രവൃത്തി എത്ര നന്നായിരുന്നാലും അതിന്റെ പിന്നിലെ ഉദ്ദേശ്യംകൂടി നന്നായാലേ അതിനെ സദ്കർമ്മം എന്നു പറയാനാവൂ”

ചൈൽഡ് എൽ. എം.
“മറ്റുള്ളവരുടെ സൗഭാഗ്യത്തിനുവേണ്ടി ചെയ്യുന്ന പ്രയത്നങ്ങൾ നമ്മെ സ്വയം ഉയർത്തുന്നു”

ജയപ്രകാശ് നാരായൺ
“സ്ഥാനമാനങ്ങൾ ആരും ക്ഷണിച്ചു നൽകാറില്ല. നാംതന്നെ അവയെ പിടിച്ചെടുക്കണം”

ജയിംസ് ലോവൽ
“ഓരോ വ്യക്തിയുടെയും രാഷ്ട്രത്തിന്റെയും ജീവിതത്തിൽ, സത്യവും വ്യാജവും തമ്മിലുള്ള സംഘട്ടനത്തിൽ, നന്മയുടെയോ തിന്മയുടെയോ ഭാഗത്തു നിൽക്കേണ്ട ഘട്ടങ്ങൾ വരും”

ജഫേഴ്സൺ
“നിരന്തരമായ ജാഗ്രതയാണ് സ്വാതന്ത്ര്യത്തിന്റെ വില”

ജവാഹർലാൽ നെഹ്‌റു
“പോരാടുന്ന യോദ്ധാക്കളെക്കാൾ, തോക്കുകളെക്കാൾ, തടവറകളെക്കാൾ, നിയമങ്ങളെക്കാൾ കരുത്തുറ്റ ഒന്നുണ്ട് :ചിന്താശക്തി”
“മനസ്സ് അടച്ചുകെട്ടിയിരുന്നാൽ യുക്തിബോധത്തിന് പ്രവേശനം ഉണ്ടാകയില്ല”
“മതവും വിശ്വാസങ്ങളും മനുഷ്യരുടെ തൊണ്ടയിൽക്കൂടി കുത്തിയിറക്കാമെന്നു വിചാരിക്കുന്നത് വിഡ്ഢിത്തമാണ്”
“നിങ്ങൾ തെറ്റു ചെയ്യാതിരുന്നാൽമാത്രംപോരാ, മറ്റുള്ളവർക്കു ശരിയായ മാർഗത്തിൽക്കൂടി പോകുവാൻ പറ്റിയ അന്തരീക്ഷം സൃഷ്ടിക്കേണ്ടതും നിങ്ങളുടെ കടമയാണ്”
“ഗവൺമെന്റ് ബലഹീനമാവുകയും പിഴകൾ വരുത്തുകയും ചെയ്‌താൽ ജനങ്ങൾ ഉണർന്നേ പറ്റൂ”
“സ്വാതന്ത്ര്യംകൊണ്ടായില്ല, മറ്റൊരു ലക്ഷ്യത്തിലേക്കുള്ള മാർഗം മാത്രമാണത്”

ജിദ്ദു കൃഷ്ണമൂർത്തി
“നിങ്ങൾതന്നെ ആയിരിക്കണം നിങ്ങളുടെ ഗുരു. ശിഷ്യനും”
“എല്ലാം നിരീക്ഷിക്കുക, എല്ലാത്തിനും ചെവികൊടുക്കുക ക്രമേണ നിങ്ങൾക്കു കാണാനാകും എല്ലായിടത്തും ഓരോ സന്ദേശമുണ്ടെന്ന്”

ജീൻ അനുയിൽ
“ഒരാൾക്ക് ലോകത്തിനൊട്ടാകെവേണ്ടി കരയാനാവില്ല. അതു മനുഷ്യശക്തിക്കപ്പുറമാണ്”

ജ്യൂവനൽ
“ക്ഷുദ്രമനസ്സുകളുടെ സന്തോഷമാണ് പ്രതികാരം”

ജൂലിയസ് റോസൻവാൾഡ്
“ജീവിതത്തിലെ മറ്റെല്ലാ സന്തോഷങ്ങളും തേഞ്ഞുമാഞ്ഞു പോകും. എന്നാൽ മറ്റുള്ളവരെ സഹായിക്കുന്നതിൽ നിന്നുണ്ടാവുന്ന സന്തോഷം ഒരിക്കലും നശിക്കുന്നില്ല”

ജൂൾസ് റോസ്റ്റൻഡ്
“എല്ലാവരും ദീർഘകാലം ജീവിക്കാൻ ആഗ്രഹിക്കുന്നു. പക്ഷേ, ആർക്കും വയസ്സാകാൻ ഇഷ്ടമല്ല”

തുടരും….

ചിന്തകരും ചിന്തകളും

You may also like

error: Content is protected !!