ആത്മാവ് -പരമാത്മാവ് -ജീവത്മാവ് -ദൈവാത്മാവ് -പ്രേതാത്മാവ് – എന്നീ വാക്കുകൾ കേൾക്കാത്തവർ കാണില്ല. പണ്ഡിതനെന്നോ, പാമരനെന്നോ, പണക്കാരെന്നോ, ദരിദ്രനെന്നോ വ്യത്യാസമില്ലാതെ എല്ലാവരുടെയും മനസ്സിൽ മായാതെ നിൽക്കുന്ന വാക്കുകളാണവ. യഥാർത്ഥത്തിൽ ആത്മാവ് എന്താണ്?
ഭഗവത് ഗീഥയിൽ പറയുന്നു : “ആത്മാവിനു ജനനമില്ല, മരണമില്ല, ആദിയില്ല, അന്തവുമില്ല: ജനനമില്ലാത്ത, സ്ഥായിയായ, അനശ്വരമായ, അതിപുരാതനമായ അതു ശരീരത്തിന്റെ മരണത്തോടൊപ്പം മരിക്കുന്നുമില്ല. സൂര്യൻ ലോകത്തെ പ്രകാശിപ്പിക്കുന്നതുപോലെ ബന്ധിതമായ ആത്മാവ് ശരീരത്തെയും പ്രകാശിപ്പിക്കുന്നു. പ്രപഞ്ചം എന്നിൽനിന്നും ഉരുവായി. ഞാൻ എല്ലാ ജീവജാലങ്ങളുടെയും ഹൃദയത്തിൽ വസിക്കുന്നു.”
ബൈബിൾ പറയുന്നു: “എന്നാൽ മനുഷ്യരിൽ ആത്മാവുണ്ടല്ലോ: സർവശക്തന്റെ ശ്വാസം അവർക്കു വിവേകം നൽകുന്നു. നിങ്ങൾ ജീവിക്കേണ്ടതിനു ഞാൻ എന്റെ ആത്മാവിനെ നിങ്ങളിൽ ആക്കും. ദൈവം ആത്മാവാകുന്നു. അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.”
മേല്പറഞ്ഞ രണ്ടു ഗ്രന്ഥങ്ങളിലും ആത്മാവിനെക്കുറിച്ച് വളരെ വിശദമായി പ്രതിപാദിക്കുന്നു. ആത്മാവ് എന്ത് എന്ന ചോദ്യത്തിന് ഉത്തരമായി ചില വാക്യങ്ങൾ ചേർത്തിരിക്കുന്നു. ആദിയും അന്തവും ഇല്ലാത്ത അരൂപിയായ ആത്മാവാണ് നമ്മളെ ജീവിപ്പിക്കുന്നത്. ആ ആത്മാവ് സർവ ജീവജാലങ്ങളിലും ജീവനായി നിലകൊള്ളുന്നു എന്ന സത്യവും വിസ്മരിക്കാതിരിക്കുക.
ജെയിംസ് ഗാർഫീൽഡ്
“പ്രായംകൊണ്ട് മുഖത്തുവീഴുന്ന ചുളിവുകൾ ഹൃദയത്തിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കണം”
ജെയിംസ് എഫ്. ബൈൺസ്
“അവസരത്തിനു പകരം സുരക്ഷിതത്വത്തെപ്പറ്റിയാണ് പലരും ചിന്തിക്കുന്നത്. മരണത്തെക്കാളേറെ ജീവിതത്തെയാണ് അവർ ഭയപ്പെടുന്നതെന്നു തോന്നുന്നു.”
ജെയിൻ പോർട്ടർ
“നമ്മുടെ സന്തോഷത്തിൽ മറ്റുള്ളവർകൂടി പങ്കെടുക്കുമ്പോഴേ അതു പൂർണമാവുകയുള്ളൂ”.
ജെറമി ടെയ്‌ലർ
“ജീവനുള്ള മനുഷ്യന്റെ സംസ്കാരമാണ് അലസത.”
ജോൺ പോൾ II മാർപ്പാപ്പ
“സമാധാനം ഒരു ദൈവീക ദാനമാണ്. എങ്കിലും നാം അതു നേടി സ്വന്തമാക്കേണ്ടതുണ്ട്. വ്യക്തിപരമായും സമൂഹം എന്നനിലയിൽക്കൂടിയും”.
“യുദ്ധം ഒരിക്കലും വേണ്ട. തിരക്കിൽനിന്ന് വിട്ടു നമ്മുടെ പൊതുവായ ജന്മത്തെയും ലക്ഷ്യത്തെയും കുറിച്ച് ചിന്തിക്കാനും പ്രാർത്ഥിക്കാനുമുള്ള സമയമാണിത്”.
ജോൺ എഫ്. കെന്നഡി
“ഏറ്റവും മികച്ച ഏറ്റവും അസാധാരണമായ കമ്പ്യൂട്ടർ ഇന്നും മനുഷ്യൻതന്നെ.”
“ചരിത്രത്തിനു വർത്തമാന കാലഘട്ടമില്ല. ഭാവിയിലേയ്ക്കു കുതിച്ചുകൊണ്ടിരിക്കുന്ന ഭൂതകാലമാണത്”
“ആയുധങ്ങൾ കൊണ്ടുമാത്രം സമാധാനം നിലനിർത്താനാവില്ല. അതിനു മനുഷ്യന്റെ സന്മനസ്സുകൂടി വേണം”.
“മനുഷ്യൻ യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ അതു മനുഷ്യരാശിയെ അവസാനിപ്പിക്കും”
“ആളുകൾക്ക് നാളെയിൽ വിശ്വാസമില്ലാതായാൽ പുരോഗതി അസാധ്യമാകും”.
ജോൺ ലോക്ക്
“പുതിയ ഏതൊരു അഭിപ്രായവും ആദ്യം സംശയിക്കപ്പെടുന്നു, എതിർക്കപ്പെടുന്നു. കാരണം, അതിന്റെ പുതുമതന്നെ”.
“യുദ്ധത്തിന്റെയും കൊലപാതകങ്ങളുടെയും റിക്കാർഡാണ് ചരിത്രം”.
ജോൺസൻ
“സത്യമായിട്ടുള്ളതല്ലാത്തതൊന്നും യഥാർത്ഥ മഹത്വം പ്രാപിക്കുന്നില്ല”
“പണവും സമയവുമാണ് ജീവിതത്തിലെ രണ്ടു ഭാരങ്ങൾ – സ്വന്തം ആവശ്യത്തിലധികമായി ഇവ ഉണ്ടായിരിക്കുന്നവനാണ് ഭാഗ്യദോഷി”
ജോൺ റേ
“യുവാക്കൾ വിചാരിക്കുന്നു വൃദ്ധർ വിഡ്ഢികളാണെന്ന്. യുവാക്കൾ അങ്ങനെയാണെന്ന് വൃദ്ധർക്കറിയാം”.
ജോൺ ഡിക്സ്
“മണ്ടനെ കണ്ടാലറിയാം. പക്ഷേ, നാം മണ്ടനാണോ എന്നറിയുക പ്രയാസമാണ്”.
ജോൺ ക്വിൻസി ആഡംസ്
“നിങ്ങൾ ഏകനായിട്ടെങ്കിലും ഒരു തത്വത്തിനുവേണ്ടി വോട്ടുചെയ്യുക’, നിങ്ങളുടെ വോട്ട് പാഴായിപ്പോയെന്നു ഒരിക്കലും ഖേദിക്കേണ്ടിവരില്ല”
ജോൺ ആർബത് നോട്ട്
“ഓരോ രാഷ്ട്രീയ കക്ഷിയും ഒടുവിൽ സ്വന്തം നുണകൾ വിഴുങ്ങി മരിക്കുന്നു”
ജോൺ സ്റ്റുവാർട്ട് മിൽ
“ലോകത്തിലുള്ള മുഴുവൻ മനുഷ്യരിലും ഒരാളൊഴിച്ചു എല്ലാവരും ഒരേ അഭിപ്രായക്കാരായിരുന്നാലും അയാളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കയും സംസാരിക്കാൻ അയാളെ അനുവദിക്കുകയും വേണം”
ജോൺ ലുബോക്ക്
“വിദ്യാഭ്യാസം അഭിഭാഷകരെയോ, പുരോഹിതരെയോ, പട്ടാളക്കാരെയോ, അദ്ധ്യാപകരെയോ സൃഷ്ടിക്കാൻ ഉള്ളതല്ല, മനുഷ്യരെ സൃഷ്ടിക്കാൻ ഉള്ളതാണ്”
ജോൺ റസ്കിൻ
“എല്ലാ അബദ്ധങ്ങളുടെയും കാരണം അഹംഭാവമാണ്”
“യഥാർത്ഥ മഹത്വത്തിന്റെ സർവപ്രധാനമായ മാനദണ്ഡം വിനയമാണ്”
ജോൺ പോൾ റൈട്ടർ
“പുകഴ്ത്താൻ എളുപ്പമാണ്, പ്രശംസിക്കാൻ പ്രയാസവും”
ജോൺ ഓപി
“കല ശാസ്ത്രത്തേക്കാൾ ദൈവികമാണ്. ശാസ്ത്രം കണ്ടുപിടിക്കുമ്പോൾ കല സൃഷ്ടിക്കുന്നു”
ജോൺ ബനിയൻ
“താഴെയിരിക്കുന്നവനു വീഴ്ചയെപ്പറ്റി ഭയപ്പെടേണ്ട കാര്യമില്ല”
ജോസഫ് പാർക്കർ
“ഒരിക്കലും ചെളിവാരിയെറിയരുത്. ലക്ഷ്യം തെറ്റിയെന്നിരിക്കും”
ജോസഫ് കോൺറാഡ്
“മനുഷ്യൻ പ്രകൃത്യാ തൊഴിലാളിയാണ്, തൊഴിൽ ചെയ്യാത്തവൻ മനുഷ്യനല്ല”
തുടരും…
എ വി ആലയ്ക്കപ്പറമ്പിൽ