Wednesday, April 29, 2026
Home » സാവന്ന
സാവന്ന

സാവന്ന

by Editor

Savanna Beauty Remedies (A Contract Women Signed with the Earth)
Your beauty is in reliable hands. Not in a mushroom parlour.

പ്രായം മായ്ച്ചാൽ ആത്മാവ് വഴിമുട്ടും.
അതുകൊണ്ടാണ് ഞാൻ ബ്യൂട്ടിപാർലറിൽ പോകാത്തത്.
ഇപ്പോൾ ഞാൻ അല്പം സുന്ദരിയായത് ലബോറട്ടറിയിലെ മരുന്നുകൊണ്ടല്ല. മണ്ണിൽ നിന്നാണ്.
സാവന്നയുടെ സൗന്ദര്യമരുന്നുകൾ (ഭൂമിയുമായി സ്ത്രീകൾ ഒപ്പുവെച്ച കരാർ)

കാലം അടയാളപ്പെടുത്തിയ, പ്രായം ഒളിപ്പിക്കാത്ത, ഒരു മനുഷ്യശരീരം ആയിരുന്നു ഞാൻ.
അതുകൊണ്ടാവാം അവർ എന്റെ ശരീരം മാത്രം കണ്ടില്ല. അതിൽ അടിഞ്ഞുകൂടിയ പ്രായവും സമയവും ഒന്നിച്ച് വായിച്ചു.
ഇവിടെ സൗന്ദര്യം കാണിക്കാനുള്ള ഒന്നല്ല. ഇവിടെ സൗന്ദര്യം ഭൂമിയെ വഞ്ചിക്കാതിരിക്കാൻ ഉള്ളതാണ്.
“മുഖം പുതുക്കുന്നത് കണ്ണാടിക്ക് വേണ്ടിയല്ല. ഭൂമിക്ക് ഓർമ്മിപ്പിക്കാനാണ്.. എന്റെ ശരീരം ഇനിയും ഭൂമയുടേതാണെന്ന്.”

സാവന്ന മണ്ണ്
വെയിൽ കെട്ടിപ്പിടിച്ച, മഴ കാത്തിരുന്ന, നക്ഷത്രങ്ങൾ കേട്ട മണ്ണ്.
അത് വെറും മണ്ണല്ല. സമയം സൂക്ഷിച്ച ഒരു പാത്രമാണ്.

ന്യാംബുറു.. കാഷ്ടം (പ്രായം തിരുത്തുന്ന വൃക്ഷം)
കാടിനുള്ളിൽ ഒറ്റയ്ക്ക് വളരുന്ന ഒരു വൃക്ഷം.

മുറിച്ചാൽ ചുവന്ന നീർ രക്തം പോലെ സാക്ഷ്യം പറയുന്നു.
അവർ പറഞ്ഞു: “ഇത് ചർമ്മം വൃത്തിയാക്കാൻ അല്ല. മുഖത്ത് സമയം തെറ്റിപ്പോയിടങ്ങൾ തിരുത്താനാണ്.”
ഇത് പുരട്ടുമ്പോൾ മുഖത്തിലെ മടക്കങ്ങൾ അകന്നു പോകില്ല. അവ അനുഭവങ്ങളായി മാറും.

ന്യാംബുറു പ്രായം എടുത്തില്ല. അഹങ്കാരം മാത്രമാണ് എടുത്തത്.

മ്പാസോ…ചുണ്ണാമ്പ് (സൂര്യനോട് പിണങ്ങാതിരിക്കാൻ)
പഴയ വേരുകൾ. ഉണങ്ങിയ ചെടികൾ. ചാണകം. എല്ലാം ചേർത്ത് കത്തിച്ചെടുത്ത ചാരം.
അവർ പറഞ്ഞു: “ഇത് തണുപ്പിനുള്ളതല്ല. സൂര്യനോട് ബന്ധം ശരിയാക്കാനാണ്.”

സാവന്ന മണ്ണുമായി കലർന്നപ്പോൾ അത് മരുന്നായില്ല. ഒരു കവചമായി.
ഇത് പുരട്ടിയ സ്ത്രീകൾ വെയിലിൽ കത്തില്ല. ദുഃഖത്തിൽ ഉരുകില്ല.
“സൂര്യൻ ശത്രുവല്ല. നമ്മൾ ഓർമ്മ മറന്നാൽ മാത്രമാണ് അവൻ കഠിനനാകുന്നത്.”

മൊറോകോ..തൈലസാരം  (നിശ്ശബ്ദതയുടെ എണ്ണ)

ഭൂമിയുടെ ആഴത്തിൽ മൂന്ന് മഴക്കാലം കഴിഞ്ഞേ കിട്ടൂ
ഒരു വേരിൽ നിന്ന് പിഴിഞ്ഞെടുക്കുന്ന തൈലം.

ഇത് പുരട്ടുമ്പോൾ മുഖം മിനുക്കമാകില്ല. മുഖം നിശ്ശബ്ദമാകും.
ഞാൻ പറഞ്ഞു: നിശ്ശബ്ദ മുഖത്തിന് ഭൂമിക്ക് കൂടുതൽ വിശ്വാസമാണ്. അതിനാണ് പ്രായമില്ല.

ആ ഗ്രാമത്തിലെ ഏറ്റവും മൂത്ത സ്ത്രീ മണ്ണും കാഷ്ടവും കലർന്ന വിരൽ എന്റെ നെറ്റിയിൽ വെച്ച് പറഞ്ഞു: “നീ ചെറുപ്പമായി തോന്നേണ്ട. നീ പുതിയതായി തോന്നണം. പുതിയത് എന്നത് ഓർമ്മ മറക്കാത്തതാണ്.”

അപ്പോൾ ഞാൻ മനസ്സിലാക്കി. ഇത് സൗന്ദര്യചികിത്സയല്ല. ഇത് ഭൂമിയുമായുള്ള ഒരു കരാറാണ്.

അവർ എന്നെ ആഫ്രിക്കൻ വസ്ത്രത്തിൽ അലങ്കരിച്ചില്ല. അവർ സാവന്നയുടെ സമയത്തെ എന്റെ ശരീരത്തിലേക്ക് മടക്കി കെട്ടുകയായിരുന്നു. അന്ന് മുതൽ കണ്ണാടിയിൽ നോക്കുമ്പോൾ ഞാൻ ചെറുപ്പമായി തോന്നി.
ഭൂമിക്ക് എന്നെ തിരിച്ചറിയാൻ തുടങ്ങി.

ഇത് പുരട്ടി സുന്ദരിയാകാൻ മോണാലിസ പോലും ഇവിടെ വരാൻ ഒരുങ്ങി.
എനിക്ക് എല്ലാവരെയും കൊണ്ടുപോകാൻ സമയം ഇല്ല.
കാരണം ഇത് കൊണ്ടുപോകാനുള്ളത് മുഖമല്ല. ഒരു ജീവിതമാണ്.

അതുകൊണ്ട് കുറച്ച് പേർ പിണങ്ങി.

ലീലാമ്മ തോമസ്, ബോട്സ്വാന

Send your news and Advertisements

You may also like

error: Content is protected !!