Wednesday, November 4, 2026
Home » കാശ്മീർ താഴ്‌വരയിൽ പ്രധാനമന്ത്രിയുടെ പുനരധിവാസ പാക്കേജിന്റെ ഭാഗമായി 1,416 ഫ്ലാറ്റുകൾ കൂടി ഉദ്ഘാടനം ചെയ്തു; ഇതുവരെ പൂർത്തിയായത് 5,200 ഫ്ലാറ്റുകൾ.
കാശ്മീർ താഴ്‌വരയിൽ പ്രധാനമന്ത്രിയുടെ പുനരധിവാസ പാക്കേജിന്റെ ഭാഗമായി 1,416 ഫ്ലാറ്റുകൾ കൂടി ഉദ്ഘാടനം ചെയ്തു; ഇതുവരെ പൂർത്തിയായത് 5,200 ഫ്ലാറ്റുകൾ.

കാശ്മീർ താഴ്‌വരയിൽ പ്രധാനമന്ത്രിയുടെ പുനരധിവാസ പാക്കേജിന്റെ ഭാഗമായി 1,416 ഫ്ലാറ്റുകൾ കൂടി ഉദ്ഘാടനം ചെയ്തു; ഇതുവരെ പൂർത്തിയായത് 5,200 ഫ്ലാറ്റുകൾ.

by Editor

കാശ്മീർ: കശ്മീർ താഴ്‌വരയിൽ പ്രധാനമന്ത്രിയുടെ പുനരധിവാസ പാക്കേജിന് (PM Package) കീഴിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കായി പുതുതായി നിർമിച്ച 1,416 ട്രാൻസിറ്റ് ഫ്ലാറ്റുകൾ കൂടി ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ഉദ്ഘാടനം ചെയ്തു. 10 ജില്ലകളിലായി ആകെ 6,000 ഫ്ലാറ്റുകൾ നിർമിക്കാനുള്ള ഈ പദ്ധതിയിൽ ഇതോടെ ഇതുവരെ 5,200-ലധികം ഫ്ലാറ്റുകളുടെ നിർമാണം പൂർത്തിയായിക്കഴിഞ്ഞു.

കശ്മീരി പണ്ഡിറ്റുകളുടെ സുരക്ഷിതവും മാന്യവുമായ തിരിച്ചുവരവ് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് 2020 മുതൽ ഈ പദ്ധതിയുടെ നിർമാണം വേഗത്തിലാക്കിയത്. ശ്രീനഗറിലെ സേവാൻ (936 ഫ്ലാറ്റുകൾ), കുപ്‌വാരയിലെ കുലംഗം ബാഗ് (288 ഫ്ലാറ്റുകൾ), ബുഡ്ഗാമിലെ കകൻ മരൻ (192 ഫ്ലാറ്റുകൾ) എന്നീ മൂന്ന് കേന്ദ്രങ്ങളിലായാണ് പുതിയ ഫ്ലാറ്റുകൾ തുറന്നത്. ആകെ പൂർത്തിയായ 5,200 ഫ്ലാറ്റുകളിൽ 3,800-ലധികം എണ്ണം ഇതിനകം ജീവനക്കാർക്ക് അനുവദിച്ചു നൽകിയിട്ടുണ്ട്.

ഒരു പ്രദേശത്ത് ജോലി ചെയ്യാനോ താൽക്കാലികമായി താമസിക്കാനോ എത്തുന്നവർക്ക് സർക്കാർ ഒരുക്കുന്ന പ്രത്യേക താമസസൗകര്യങ്ങളാണ് ട്രാൻസിറ്റ് ഫ്ലാറ്റുകൾ (Transit Flats). ശ്രീനഗറിലെ സെവാനിലാണ് ഏറ്റവും വലിയ താമസസമുച്ചയം ഒരുക്കിയിരിക്കുന്നത്. ഇവിടെ നിർമിച്ച 936 ഫ്ലാറ്റുകളും ഇവിടെ പൂർണമായും അനുവദിച്ചുകഴിഞ്ഞു. ബുദ്ഗാമിലെ കാകൻ മാരനിൽ 192 ഫ്ലാറ്റുകളും കുപ്‌വാരയിലെ കുലംഗാം ബാഗിൽ 288 ഫ്ലാറ്റുകളുമാണ് പൂർത്തിയായി കൈമാറിയത്. കശ്‌മീരി പണ്ഡിറ്റുകളാണ് ഇവയുടെ പ്രധാന ഗുണഭോക്താക്കൾ.

പ്രധാനമന്ത്രി പാക്കേജിൻ്റെ ഭാഗമായി കശ്‌മീർ താഴ്വ‌രയിലെ വിവിധ സർക്കാർ വകുപ്പുകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഏറെക്കാലമായി നേരിടുന്ന താമസപ്രശ്‌നത്തിന് പരിഹാരം കാണുന്നതിൻ്റെ ഭാഗമായാണ് പദ്ധതി. ഭീകരാക്രമണ ഭീഷണിയും സുരക്ഷാ ആശങ്കകളും കാരണം താഴ്വര വിട്ടുപോയ കശ്‌മീരി പണ്ഡിറ്റുകളുടെ മടങ്ങിവരവിനും പുനരധിവാസത്തിനും ലക്ഷ്യമിട്ടുള്ള നടപടികളിലൊന്നായാണ് സർക്കാർ ഇതിനെ കാണുന്നത്.

ഫ്ലാറ്റുകളുടെ ഉദ്ഘാടനം, താമസസൗകര്യം മെച്ചപ്പെടുത്തുന്നതിനൊപ്പം കശ്മീരി പണ്ഡിറ്റ് കുടുംബങ്ങളുടെ സുരക്ഷിതവും മാന്യവുമായ മടങ്ങിവരവിലേക്കുള്ള പ്രധാന ചുവടുവയ്പ്പാണെന്ന് മനോജ് സിൻഹ പറഞ്ഞു. കശ്മീരിന്റെ സാംസ്കാരികവും ആത്മീയവുമായ പൈതൃകത്തിൽ കശ്മീരി പണ്ഡിറ്റുകൾക്ക് നിർണായക സ്ഥാനമുണ്ടെന്നും അവരുടെ മടങ്ങിവരവ് പ്രദേശത്തിന്റെ ചരിത്രപരമായ പൈതൃകം സംരക്ഷിക്കുന്നതിന് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Send your news and Advertisements

You may also like

error: Content is protected !!