Wednesday, November 4, 2026
Home » അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പിൽ ഭരണ കക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി.
അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പിൽ ഭരണ കക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി.

അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പിൽ ഭരണ കക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി.

by Editor

വാഷിങ്ടൺ: അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പിൽ ഭരണ കക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. യുഎസ് കോൺഗ്രസിൻ്റെ ഇരു സഭകളിലും ട്രംപിൻ്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷം നഷ്ടമായി. പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടി യുഎസ് കോൺഗ്രസിന്റെ ഇരുസഭകളുടെയും (ജനപ്രതിനിധി സഭ, സെനറ്റ്) നിയന്ത്രണം പിടിച്ചെടുത്തു. മൂന്നു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വിജയമാണ് ഡമോക്രാറ്റുകൾ നേടിയത്. സെനറ്റിലും ജനപ്രതിനിധി സഭയിലും ഇനി ഡെമോക്രാറ്റിക് പാർട്ടിയുടെ ആധിപത്യമായിരിക്കും.

ഡൊണാൾഡ് ട്രംപിൻ്റെ ഭരണ ശൈലിക്ക് അമേരിക്കൻ ജനത ബാലറ്റിലൂടെ നൽകിയത് കനത്ത തിരിച്ചടിയായാണ് ഈ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തപ്പെടുന്നത്. അതിൻ്റെ തെളിവാണ് ട്രംപിന്റെ വിശ്വസ്തനായ ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമി അടക്കം റിപ്പബ്ലിക്കൻ പാർട്ടിയിലെ ഒട്ടേറെ പ്രമുഖർ കനത്ത പരാജയം ഏറ്റുവാങ്ങിയത്. ടെക്‌സസ്, കാൻസസ്, സൗത്ത് കരോലിന, ഒഹായോ, നോർത്ത് കരോലിന, ഐയോവ എന്നീ പരമ്പരാഗത ശക്തി കേന്ദ്രങ്ങൾ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയെ കൈവിട്ടു. ഇവിടെയെല്ലാം ഡെമോക്രാറ്റുകൾ നേടിയത് ചരിത്ര വിജയമാണ്.

ഭൂരിപക്ഷത്തിന് 218 സീറ്റു വേണ്ട ജനപ്രതിനിധി സഭയിലും ഡമോക്രാറ്റുകൾ മിന്നും ജയം നേടി. 36 സംസ്ഥാനങ്ങളിലെ ഗവർണർ തിരഞ്ഞെടുപ്പിലും ഡെമോക്രാറ്റ് പടയോട്ടത്തിനാണ് അമേരിക്ക സാക്ഷ്യം വഹിച്ചത്. ഒഹായോ ഗവർണർ തിരഞ്ഞെടുപ്പിൽ ട്രംപിൻ്റെ വിശ്വസ്‌തനായ വിവേക് രാമസ്വാമി ദയനീയമായി തോറ്റു. ഡെമോക്രാറ്റ് സ്ഥാനാർഥി ആമി ആക്ടന് ആണ് ഇവിടെ വിജയിച്ചത്. 30 വർഷങ്ങൾക്ക് ശേഷം ആദ്യമായി ടെക്സസിൽ സെനറ്റ്, ഗവർണർ എന്നീ രണ്ടു സ്ഥാനങ്ങളും ഡമോക്രാറ്റുകൾ നേടി. സൗത്ത് കരോലിനയിൽ 1998 ന് ശേഷം ആദ്യമായാണ് സെനറ്റിലേക്ക് ഡെമോക്രാറ്റ് വിജയം നേടുന്നത്. കാൻസസിൽ നൂറ് വർഷങ്ങൾക്ക് ശേഷവും.

കൂടാതെ ജോർജിയ ഗവർണർ തിരഞ്ഞെടുപ്പിൽ വിജയിച്ച ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കീഷ ലാൻസ് ബോട്ടംസ് ഗവർണറായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ കറുത്ത വർഗക്കാരിയായി. ന്യൂ ഹാംഷെയർ സെനറ്റ് സീറ്റിൽ ജയിച്ച ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ക്രിസ് പപ്പാസ് ആണ് സെനറ്റിൽ എത്തുന്ന ആദ്യ സ്വവർഗാനുരാഗി.

അതിനിടെ താൻ ഒരു സ്ഥാനാർഥി ആയി ബാലറ്റിൽ ഉണ്ടായിരുന്നെങ്കിൽ റിപ്പബ്ലിക്കൻ പാർട്ടി വൻ വിജയം നെടുമായിരുന്നുവെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഡെമോക്രാറ്റുകൾ മികച്ച പ്രകടനം കാഴ്ചവെച്ചു എന്ന് സമ്മതിച്ച ട്രംപ് അവരുമായി ചേർന്ന് പ്രവർത്തിക്കുമെന്നും പറഞ്ഞു. ഡെമോക്രാറ്റിക് ഭൂരിപക്ഷമുള്ള കോൺഗ്രസ് പാസാക്കുന്ന നിയമങ്ങൾ തടയാൻ തനിക്ക് ‘വീറ്റോ’ അധികാരമുണ്ടെന്ന് സൂചിപ്പിച്ച് ‘VETO’ എന്നെഴുതിയ തൊപ്പിയുടെ ചിത്രവും ട്രംപ് പങ്കുവെച്ചു. കോൺഗ്രസിന്റെ നിയന്ത്രണം നഷ്ടമായതോടെ ട്രംപിന്റെ വരാനിരിക്കുന്ന രണ്ട് വർഷത്തെ ഭരണകാലയളവിൽ പുതിയ നിയമങ്ങളും നയങ്ങളും പാസാക്കുന്നത് കഠിനമാകും.

Send your news and Advertisements

You may also like

error: Content is protected !!