Home » ‘ചിന്ന ചിന്ന ആസൈ’ ആഗോള റിലീസ് ജൂൺ 19-ന്; ആദ്യ ഗാനം കേൾക്കാം
'ചിന്ന ചിന്ന ആസൈ' ആഗോള റിലീസ് ജൂൺ 19-ന്; ആദ്യ ഗാനം കേൾക്കാം

‘ചിന്ന ചിന്ന ആസൈ’ ആഗോള റിലീസ് ജൂൺ 19-ന്; ആദ്യ ഗാനം കേൾക്കാം

by Editor

മധുബാല, ഇന്ദ്രൻസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വർഷാ വാസുദേവ് ഒരുക്കുന്ന ‘ചിന്ന ചിന്ന ആസൈ’ റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂൺ 19-ന് ആണ് ചിത്രം ആഗോള റിലീസായി എത്തുക. ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് ചിത്രം നിർമ്മിക്കുന്നത്. നവാഗതയായ വർഷാ വാസുദേവ് ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത്.

ചിത്രത്തിലെ ‘കര കവിയാതെ‘ എന്ന വരികളോടെ ആരംഭിക്കുന്ന ആദ്യ ഗാനം മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഗാനത്തിന് ഈണം നൽകിയത് ഗോവിന്ദ് വസന്ത, ആലപിച്ചത് അഭിജിത് അനിൽകുമാർ എന്നിവരാണ്. ഈ ചിത്രത്തിലൂടെ ഒരിടവേളയ്ക്ക് ശേഷം ശക്തമായ കേന്ദ്ര കഥാപാത്രവുമായി മധുബാല മലയാളത്തിൽ എത്തുകയാണ്. മധുബാലക്കൊപ്പം, ഗംഭീരമായ അഭിനയ മുഹൂർത്തങ്ങളിലൂടെ ഇന്ദ്രൻസും പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടും എന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.

സംവിധായിക വർഷ വാസുദേവ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചത്. ഗോവിന്ദ് വസന്ത ഒരുക്കിയ ഹൃദയ സ്പർശിയായ സംഗീതത്തിന്റെ പശ്ചാത്തലത്തോടെ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വാരണാസിയിൽ ആണ് ‘ചിന്ന ചിന്ന ആസൈ’ ചിത്രീകരിച്ചത്.

Send your news and Advertisements

You may also like

error: Content is protected !!