Wednesday, June 3, 2026
Home » 4K നിലവാരത്തിൽ അൾട്രാ അറ്റ്മോസിൽ ജൂൺ 12-ന് തിയേറ്ററിൽ റീ റിലീസിന് അല്ലുവിന്റെ “ഹാപ്പി ബി ഹാപ്പി”
4K നിലവാരത്തിൽ അൾട്രാ അറ്റ്മോസിൽ ജൂൺ 12-ന് തിയേറ്ററിൽ റീ റിലീസിന് അല്ലുവിന്റെ "ഹാപ്പി ബി ഹാപ്പി"

4K നിലവാരത്തിൽ അൾട്രാ അറ്റ്മോസിൽ ജൂൺ 12-ന് തിയേറ്ററിൽ റീ റിലീസിന് അല്ലുവിന്റെ “ഹാപ്പി ബി ഹാപ്പി”

by Editor

അന്യഭാഷാ നടൻമാരിൽ കേരളത്തിൽ ഒരു വലിയ ആരാധകവൃന്ദം തന്നെയുള്ള നടനാണ് മലയാളികളുടെ സ്വന്തം മല്ലു അര്‍ജുൻ എന്ന അല്ലു അർജ്ജുൻ. താരത്തിൻ്റെ ആദ്യകാല വിജയങ്ങളിൽ പ്രധാനപ്പെട്ട സിനിമയാണ് “ഹാപ്പി”. എ.കരുണാകരൻ ഒരുക്കിയ സിനിമ കേരളത്തിൽ അന്ന് 150 ദിവസത്തിന് മേൽ പ്രദർശിപ്പിച്ചിരുന്നു. ഇപ്പോഴിതാ 20 വർഷത്തിന് ശേഷം ജൂൺ 12ന് ചിത്രം വീണ്ടും ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുകയാണ്.

ചിത്രം വീണ്ടും റീ റിലീസിന് എത്തിക്കുന്നത് രഥക് ആർട്‌സിൻ്റെ ബാനറിൽ ഖാദർ ഹസൻ ആണ്. ചിത്രത്തിൻ്റെ മലയാളം പതിപ്പാണ് റീ റിലീസിന് ഒരുങ്ങുന്നത്. 4K അൾട്ര ഇംപാക്റ്റ് ആണ് ചിത്രം റീ റിലീസിന് ഒരുങ്ങുന്നത്. ചിത്രത്തിൽ അല്ലുവിനൊപ്പം ജെനീലിയ ഡിസൂസ, മനോജ് ബാജ്പേയി എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു. ചിത്രത്തിലെ യുവാൻ ശങ്കർ രാജയുടെ പാട്ടുകൾ എല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു. വാർത്തപ്രചരണം: പി. ശിവപ്രസാദ്

Send your news and Advertisements

You may also like

error: Content is protected !!