എന്താണ് നമ്മുടെ priorities ?
ഇങ്ങനെ ഒരു ചോദ്യം ആരെങ്കിലും ചോദിച്ചാൽ, ഒന്നും ആലോചിക്കാതെ, പറയേണ്ട ഉത്തരം –
എന്റെ ആദ്യത്തെ priority ഞാൻ തന്നെയാണ്. അത് സത്യം തന്നെയാണ്. Unconsciously എന്റെ priority ഞാൻ തന്നെയാണ്.
ചിലപ്പോഴെങ്കിലും ക്ലാസിൽ പറയാറുള്ള ഒരു ഉദാഹരണം.
“നിങ്ങളൊക്കെ ഞാൻ ക്ലാസ്സിലേക്ക് കയറി വന്നപ്പോൾ good morning പറഞ്ഞു, ഞാൻ ഇരിക്കാൻ പറഞ്ഞു, നല്ല കുട്ടികളായി ഇരുന്ന്, ഇപ്പോൾ എന്നെ കേൾക്കുന്നു, ഇതാണ് ഒരു classroom setting, പക്ഷേ ക്ലാസ്സിൽ പെട്ടെന്ന് ഒരു incident ഉണ്ടാകുന്നു എന്ന് വിചാരിക്കുക. ഉദാഹരണത്തിന്, ക്ലാസിലേക്ക് ഒരു പട്ടി ഓടിവന്നു കയറുന്നു അല്ലെങ്കിൽ കാറ്റോ മറ്റോ വീശി മേൽക്കൂര കുറച്ചുഭാഗം ഇളകി വീഴുന്നു, നിങ്ങൾ എന്താ ചെയ്യുക? ടീച്ചർ ഇറങ്ങു ഞങ്ങൾ പുറകെ ഇറങ്ങാം എന്ന് പറയുമോ? “
ഇല്ല അങ്ങനെ ഒരിക്കലും സംഭവിക്കില്ല. ഒന്ന് മാറിനിൽക്ക് സ്ത്രീയെ എന്ന് പറഞ്ഞിട്ട് നിങ്ങളെന്നെ തള്ളി മുൻപേ ഇറങ്ങുക തന്നെ ചെയ്യും. ഇങ്ങനെ തന്നെ സംഭവിക്കും കാരണം നിങ്ങളുടെ priority നിങ്ങൾ തന്നെയാണ്. നമ്മൾ ഓരോരുത്തരുടെയും രണ്ടാമത്തെ priority ഏറ്റവും പ്രിയപ്പെട്ട വരാണ്. അത് ഫാമിലി തന്നെയാണ്. ജോലി ജീവിതമാർഗ്ഗമാണ് മൂന്നാമത്തെ priority. പിന്നെ ആ ലിസ്റ്റ് അങ്ങനെ നീണ്ടുപോകും.
ഇന്ന് രാവിലെ നടക്കാൻ പോയപ്പോൾ എന്റെ ചിന്ത മുഴുവനും എന്റെ priorities -നെ കുറിച്ചായിരുന്നു. എന്റെ ഒന്നാമത്തെ priority ഒരിക്കലും എനിക്ക് ഞാനല്ല. അങ്ങനെ ഞാൻ എന്നെ കണ്ട് പ്രവർത്തിക്കുന്നതുമില്ല. എന്റെ first priority എന്റെ ഫാമിലിയാണ്. Second priority എന്റെ ജോലിയും ജോലി സ്ഥലവും ആണ്. Third priority പിന്നെ വരുന്ന എന്റെ immediate environment ആണ്. ഇവയൊക്കെ നന്നായി ഇരുന്നാൽ മാത്രമേ ഇതിനൊക്കെ ശേഷം എന്നെ എനിക്ക് prioritize ചെയ്യാൻ പറ്റുകയുള്ളൂ. എല്ലാവർക്കും ഇങ്ങനെയൊക്കെ തന്നെയല്ലേ?
എങ്കിലും നമ്മൾ പറയുന്നു നമ്മൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് നമ്മളെ ആണെന്ന്, കുടുംബം ജോലി ചുറ്റുമുള്ളവർ ഇവരെയൊക്കെ മനസ്സിലാക്കിയും ഉൾക്കൊള്ളുകയും കഴിയുന്നിടത്തോളം സ്നേഹിക്കുകയും ചെയ്യുമ്പോഴാണ് ഞാനെന്റെ First priority ആകുന്നത്.
(ചിത്രം: ഈ സാരി എന്റെ സ്കൂൾ ഫ്രണ്ട്സ് birthday ക്ക് സമ്മാനിച്ചതാണ്. ഉടുത്തു വന്നപ്പോൾ അടിപൊളിയായിരിക്കുന്നു, ഇന്ന് കടയിൽ ചെന്നപ്പോൾ ഈ സ്ത്രീകളെ കണ്ടപ്പോൾ, ഇവരുടെ ഒപ്പം നിന്ന് ഫോട്ടോ പിടിക്കണമെന്ന് തോന്നി.)
മിനി ബാബു

