Friday, April 17, 2026
Home » വനിതാ സംവരണ നിയമം 2023 പ്രാബല്യത്തിൽ: നിർണായക ബില്ലിന്മേൽ ഇന്ന് വോട്ടെടുപ്പ് നടക്കാനിരിക്കെ അസാധാരണ വിജ്ഞാപനം
വനിതാ സംവരണ നിയമം 2023 പ്രാബല്യത്തിൽ: നിർണായക ബില്ലിന്മേൽ ഇന്ന് വോട്ടെടുപ്പ് നടക്കാനിരിക്കെ അസാധാരണ വിജ്ഞാപനം

വനിതാ സംവരണ നിയമം 2023 പ്രാബല്യത്തിൽ: നിർണായക ബില്ലിന്മേൽ ഇന്ന് വോട്ടെടുപ്പ് നടക്കാനിരിക്കെ അസാധാരണ വിജ്ഞാപനം

by Editor
Send your news and Advertisements

ന്യൂഡൽഹി: രാജ്യം ഉറ്റുനോക്കുന്ന വനിതാ സംവരണ ഭേദഗതി ബില്ലിന്മേൽ ലോക്‌സഭയിൽ ഇന്ന് വോട്ടെടുപ്പ് നടക്കാനിരിക്കെ 2023 -ലെ വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി അസാധാരണ വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര നിയമ മന്ത്രാലയം. 2026 ഏപ്രിൽ 16 മുതൽ നിയമം പ്രാബല്യത്തിൽ വന്നതായാണ് വിജ്ഞാപനത്തിൽ പറയുന്നത്. വോട്ടെടുപ്പിന് തൊട്ടുമുമ്പുള്ള ഈ നീക്കം “വിചിത്രമെന്ന്” വിശേഷിപ്പിച്ച കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഇതിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് ആരോപിച്ചു.

ലോക്സഭയിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം ഉറപ്പാക്കുന്നതാണ് നിയമം. 2023 ൽ തന്നെ രാഷ്ട്രപതി അംഗീകാരം നൽകിയിരുന്നെങ്കിലും ഗസറ്റ് വിജ്ഞാപനം വഴി കേന്ദ്രം നിശ്ചയിക്കുന്ന തിയതിയിൽ മാത്രമേ നിയമം നിലവിൽ വരൂ എന്ന് വ്യവസ്ഥയുണ്ടായിരുന്നു. നിയമത്തിൽ ഭേദഗതികൾ വരുത്തി 2029-ലെ പൊതുതെരഞ്ഞെടുപ്പിൽ തന്നെ സംവരണം നടപ്പിലാക്കുന്നതിനുള്ള ചർച്ചകൾ പാർലമെന്റിൽ നടക്കുമ്പോഴാണ് ഈ അസാധാരണ വിജ്ഞാപനം പുറത്തുവന്നത്. ഇതോടെ 2023-ൽ പാർലമെന്റ് പാസാക്കിയ ഈ നിയമം 2026 ഏപ്രിൽ 16 മുതൽ നിലവിൽ വന്നു.

പുതിയ ഭേദഗതി ബില്ലിന്മേൽ സഭയിൽ ചർച്ചകൾ തുടരുന്നതിനിടെ പഴയ നിയമം പ്രാബല്യത്തിൽ കൊണ്ടുവന്നത് ആശയക്കുഴപ്പമുണ്ടാക്കാൻ വേണ്ടിയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. സംവരണം നടപ്പിലാക്കുന്നത് സെൻസസിനും മണ്ഡല പുനർ നിർണയത്തിനും ശേഷമായിരിക്കുമെന്ന 2023-ലെ നിയമത്തിലെ വ്യവസ്ഥ മാറ്റണമെന്നാണ് പ്രതിപക്ഷത്തിൻ്റെ ആവശ്യം. നിലവിലെ 543 സീറ്റുകളിൽ തന്നെ സംവരണം ഉടൻ നടപ്പിലാക്കണമെന്ന് ഇവർ വാദിക്കുന്നു. ലോക്സഭയുടെ അംഗ ബലം 850 ആയി വർധിപ്പിക്കാനും സംവരണത്തെ മണ്ഡല പുനർ നിർണയവുമായി ബന്ധിപ്പിക്കാനുമുള്ള പുതിയ ഭേദഗതി ബില്ലിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.

You may also like

error: Content is protected !!