Sunday, July 26, 2026
Home » ക്വീൻസ്‌ലാന്റിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു.
ക്വീൻസ്‌ലാന്റിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു.

ക്വീൻസ്‌ലാന്റിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു.

by Editor

ബ്രൂക്ക്‌വാട്ടർ: ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാന്റിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു. കാനഡയിൽ നിന്നും ഏതാനും മാസങ്ങൾക്കു മുൻപ് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ ശരത് മോഹൻദാസ് (37) ആണ് അപകടത്തിൽ കൊല്ലപ്പെട്ടത്. ക്വീൻസ്‌ലാന്റിലെ ബ്രൂക്ക്‌വാട്ടറിലുള്ള ആഗസ്റ്റ് പാർക്ക്‌വേയിൽ മഗ്നോളിയ ഡ്രൈവിന് സമീപം കഴിഞ്ഞ ഞായറാഴ്ച (19 July) പുലർച്ചെ 1.30-ഓടെയായിരുന്നു അപകടം. ശരത് സഞ്ചരിച്ചിരുന്ന ടെസ്‌ല കാർ നിയന്ത്രണം വിട്ട് വഴിയരികിലെ മരത്തിലിടിച്ച് കത്തുകയായിരുന്നു. അപകടത്തിൽ കാറിന് പൂർണ്ണമായി തീപിടിച്ചു.

സംഭവസ്ഥലത്തു വെച്ചുതന്നെ ശരത് മരണപ്പെട്ടതായി ക്വീൻസ്‌ലാന്റ് പോലീസ് സ്ഥിരീകരിച്ചു. അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമാകുന്നതിനായി പോലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകട സമയത്ത് മേഖലയിലൂടെ കടന്നുപോയ സാക്ഷികളിൽ നിന്നോ ഡാഷ്‌ക്യാം ദൃശ്യങ്ങൾ കൈവശമുള്ളവരിൽ നിന്നോ പോലീസ് വിവരങ്ങൾ ശേഖരിച്ചുവരികയാണ്. ശരത്തിന്റെ അപ്രതീക്ഷിതമായ വേർപാടിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും തീരാദുഃഖത്തിലാണ്.

കേരളത്തിലായിരുന്ന ഭാര്യ സിതാര ശിവദാസനും പത്തും നാലും വയസുള്ള രണ്ട് ആൺമക്കളും രണ്ട് മാസം മുൻപാണ് ഓസ്ട്രേലിയയിൽ ശരതിൻ്റെ അടുത്തെത്തിയത്. കുടുംബത്തോടൊപ്പം ജീവിക്കാനായി സിതാര നാട്ടിലെ സർക്കാർ ജോലി ഉപേക്ഷിച്ചാണ് മക്കളുമായി ഓസ്ട്രേലിയയിലേക്ക് വിമാനം കയറിയത്. പുതിയ വാടക വീട്ടിൽ കുടുംബമായി സമാധാനത്തോടെ ജീവിച്ച് തുടങ്ങുന്നതിനിടയിലാണ് ഈ ദാരുണമായ ദുരന്തമെത്തിയത്. ശരത്തിന്റെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിനുള്ള ചെലവുകൾ വഹിക്കുന്നതിനും ഈ ദുഷ്‌കരമായ സമയത്ത് ഭാര്യയ്ക്കും അവരുടെ രണ്ട് കൊച്ചുകുട്ടികൾക്കും സാമ്പത്തിക സഹായം നൽകുന്നതിനുമായി ഒരു GoFundMe കാമ്പെയ്‌ൻ ആരംഭിച്ചിട്ടുണ്ട്. ഈ ലിങ്ക് ഉപയോഗിച്ച് നിങ്ങൾക്കും അതിൽ പങ്കാളികൾ ആകാം >> Community Appeal – Supporting the Family of Sarath Mohandas >>

Send your news and Advertisements

You may also like

error: Content is protected !!