Home » ടോംസിന്റെ ഓർമ്മ; ബോബന്റെയും മോളിയുടെയും
ടോംസിന്റെ ഓർമ്മ; ബോബന്റെയും മോളിയുടെയും

ടോംസിന്റെ ഓർമ്മ; ബോബന്റെയും മോളിയുടെയും

വിജയൻ ന്യൂസ്പ്രിൻ്റ് നഗർ

by Editor

‘മലയാളത്തിലെ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ അവസാനത്തെ പേജിൽ നിന്നും വായന പഠിപ്പിച്ച രണ്ട് പംക്തികൾ ….. രണ്ടു വ്യക്തികൾ അങ്ങനെഒരു കാലഘട്ടവും‘. എം.കൃഷ്ണൻ നായർ സാറിന്റെ സാഹിത്യ വാരഫലവും ടോംസിന്റെ ബോബനും മോളിയും. ഇതിനുവേണ്ടി മാത്രം വാരികകൾ വാങ്ങിയവരുണ്ടെന്നു പറഞ്ഞാലും അത് അതിശയോക്തിയല്ല!

ഈ പറഞ്ഞവരിൽ ബോബനും മോളിയും സമ്മാനിച്ച ടോംസിൻ്റെ ഓർമ്മദിനം ഇന്ന്.
ബോബനും മോളിയും എന്ന കുട്ടിക്കഥാപാത്രങ്ങളിലൂടെ ആറുപതിറ്റാണ്ടുകാലം മലയാള കാർട്ടൂൺ രംഗത്ത്‌ നിറഞ്ഞുനിന്ന ടോംസ് ( വി.ടി തോമസ്) അന്തരിച്ചിട്ട് ഇന്ന് 10 വർഷം.. (2016 ഏപ്രിൽ 27)

1929 ജൂൺ 6-നു ചങ്ങനാശ്ശേരിക്കു പടിഞ്ഞാറ് വെളിയനാട്ടിൽ ജനനം. സിസിലി തോമസും വി.ടി കുഞ്ഞിത്തൊമ്മനും മാതാപിതാക്കൾ. വിദ്യാർഥിയായിരിക്കുമ്പോൾത്തന്നെ കാർട്ടൂൺ രചന തുടങ്ങി. അയൽവക്കത്തെ കുട്ടികളായ ബോബനേയും മോളിയേയും ശ്രദ്ധയിൽപ്പെടുമ്പോഴാണ് അവരെ മാതൃകയാക്കി ബോബനും മോളിയും എന്ന കാർട്ടൂണിന് ജന്മം നൽകുന്നത്. ആ കുട്ടികളാകട്ടെ, അവരുടെ ചിത്രം വരച്ചുതരാൻ ചോദിച്ചെത്തിയതും.

കോട്ടയത്തെ ദീപികയിൽ വരച്ചുകൊണ്ട് തുടക്കം തുടർന്ന് മലയാള മനോരമയിൽ കാർട്ടൂണിസ്റ്റായി ജോലി തുടങ്ങി, തുടർന്ന് നാല് പതിറ്റാണ്ടോളം മലയാള മനോരമയിൽ. 1955- ൽ മനോരമ വാരികയിൽ ആരംഭിച്ച ബോബനും മോളിയും – വരകളിലൂടെയും വാക്കുകളിലൂടെയും ചിരിക്കാനും ചിന്തിക്കാനുമുള്ള നിരവധി സംഭവങ്ങൾ വരച്ചുകാട്ടി വായനക്കാരെ ചേർത്തു നിർത്തി.

കേസില്ലാ വക്കീലായ അച്ഛൻപോത്തൻ, അമ്മമറിയ, അപ്പി ഹിപ്പി, കുഞ്ചുക്കുറുപ്പ്, ഉണ്ണിക്കുട്ടൻ, ചേട്ടത്തി, പഞ്ചായത്ത് പ്രസിഡൻ്റ്, നേതാവ് തുടങ്ങിയ കഥാപാത്രങ്ങളിലൂടെ അവ ഓരോ ആഴ്ചയും നമ്മുടെ മുന്നിലെത്തി.

വിജയൻ ന്യൂസ്പ്രിൻ്റ് നഗർ

Send your news and Advertisements

You may also like

error: Content is protected !!