Tuesday, August 18, 2026
Home » ക്വീൻസ്‌ലാൻഡിൽ ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷം സെപ്റ്റംബർ 5-ന്
ക്വീൻസ്‌ലാൻഡിൽ ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷം സെപ്റ്റംബർ 5-ന്

ക്വീൻസ്‌ലാൻഡിൽ ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷം സെപ്റ്റംബർ 5-ന്

by Editor

ബ്രിസ്ബെയ്ൻ: സംസ്കൃതി ക്വീൻസ്‌ലാൻഡിന്റെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷം സെപ്റ്റംബർ 5 ശനിയാഴ്ച നടക്കും. സൗത്ത് മക്ലീനിലെ ശ്രീ സെൽവ വിനായകർ കോവിലിലാണ് വിവിധ പരിപാടികളോടെ ആഘോഷം സംഘടിപ്പിക്കുന്നത്. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ആഘോഷത്തിന്റെ ഭാഗമായി രാവിലെ 10.30-ന് ശോഭായാത്ര നടക്കും. ശോഭായാത്രയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾ രാവിലെ 9.30-ന് മുമ്പായി എത്തിച്ചേരണമെന്ന് സംഘാടകർ അറിയിച്ചു.

കുടുംബസമേതം ആഘോഷത്തിൽ പങ്കെടുക്കാനും ശ്രീകൃഷ്ണ ജന്മാഷ്ടമിയുടെ ആത്മീയവും ആനന്ദകരവുമായ സന്ദേശം പങ്കുവെക്കാനും സംസ്കൃതി ക്വീൻസ്‌ലാൻഡ് എല്ലാവരെയും ക്ഷണിച്ചിട്ടുണ്ട്.
വേദി: ശ്രീ സെൽവ വിനായകർ കോവിൽ, സൗത്ത് മക്ലീൻ, ക്വീൻസ്‌ലാൻഡ് 4280
തീയതി: 2026 സെപ്റ്റംബർ 5, ശനിയാഴ്ച
സമയം: രാവിലെ 10 മണി മുതൽ
ശോഭായാത്ര: രാവിലെ 10.30ന്

Send your news and Advertisements

You may also like

error: Content is protected !!