Monday, August 17, 2026
Home » ഇന്ത്യൻ വംശജനായ ശതകോടീശ്വരൻ ലക്ഷ്മി മിത്തലിന്റെ വൻകിട ഇരുമ്പുരുക്ക് ശാലയ്‌ക്ക് നേരെ റഷ്യൻ മിസൈലാക്രമണം: രണ്ടുപേർ കൊല്ലപ്പെട്ടു.
ഇന്ത്യൻ വംശജനായ ശതകോടീശ്വരൻ ലക്ഷ്മി മിത്തലിന്റെ വൻകിട ഇരുമ്പുരുക്ക് ശാലയ്‌ക്ക് നേരെ റഷ്യൻ മിസൈലാക്രമണം: രണ്ടുപേർ കൊല്ലപ്പെട്ടു.

ഇന്ത്യൻ വംശജനായ ശതകോടീശ്വരൻ ലക്ഷ്മി മിത്തലിന്റെ വൻകിട ഇരുമ്പുരുക്ക് ശാലയ്‌ക്ക് നേരെ റഷ്യൻ മിസൈലാക്രമണം: രണ്ടുപേർ കൊല്ലപ്പെട്ടു.

by Editor

കീവ്: യൂക്രെയ്നിലെ ക്രൈവി റിഹ് (Kryvyi Rih) നഗരത്തിൽ പ്രവർത്തിക്കുന്ന, ഇന്ത്യൻ വംശജനായ ശതകോടീശ്വരൻ ലക്ഷ്മി മിത്തലിന്റെ ഉടമസ്ഥതയിലുള്ള ‘ആർസലർ മിത്തൽ’ (Arcelor Mittal) ഇരുമ്പുരുക്ക് ശാലയ്‌ക്ക് നേരെ റഷ്യയുടെ കടുത്ത മിസൈലാക്രമണം. ആക്രമണത്തിൽ രണ്ട് ജീവനക്കാർ കൊല്ലപ്പെടുകയും 14 ഓളം തൊഴിലാളികൾക്കും കരാറുകാർക്കും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു‌. സംഭവത്തെ തുടർന്ന് പ്ലാൻ്റിലെ ഉൽപ്പാദന പ്രവർത്തനങ്ങൾ ഭാഗികമായി നിർത്തിവെച്ചതായി ആർസലർ മിത്തൽ ഔദ്യോഗികമായി സ്ഥിരീകരിച്ചു. തുടർച്ചയായ റഷ്യൻ വ്യോമാക്രമണം കാരണം രാജ്യത്തെ വ്യവസായ മേഖല തകർച്ചയിലായിരിക്കുന്ന പശ്ചാത്തലത്തിൽ, ഇത്തരമൊരു സുപ്രധാന കേന്ദ്രം ആക്രമിക്കപ്പെട്ടത് യൂക്രെയ്ന് കനത്ത തിരിച്ചടിയാണ്.

യൂക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കിയുടെ ജന്മനാടുകൂടിയായ മധ്യ യൂക്രെയ്നിലെ ക്രൈവി റിഹ് (Kryvyi Rih) എന്ന വ്യാവസായിക നഗരം. യൂക്രെയ്‌നിലെ ഏറ്റവും വലിയ ഇരുമ്പുരുക്ക് ഉൽപ്പാദകശാലയായ ആർസലർ മിത്തൽ ക്രൈവി റിഹ് പ്ലാന്റിലെ പ്രധാന ഊർജ്ജനിലയങ്ങൾക്കും ബ്ലാസ്റ്റ് ഫർണസുകൾക്കും നേരെയാണ് റഷ്യൻ മിസൈലുകൾ പതിച്ചത്. പുലർച്ചെയുണ്ടായ അപ്രതീക്ഷിത ആക്രമണത്തിൽ പ്ലാന്റിലെ പ്രധാന അടിസ്ഥാന സൗകര്യങ്ങളും വൈദ്യുതി ഉൽപ്പാദന കേന്ദ്രങ്ങളും വൻതോതിൽ തകർന്നു. ആഴത്തിലുള്ള പുകയും തീയുമാണ് പ്രദേശത്താകെ പടർന്നത്. ഫയർഫോഴ്‌സും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് തീയണയ്ക്കാനും അവശിഷ്ടങ്ങൾക്കിടയിൽ നിന്നും മൃതദേഹങ്ങൾ പുറത്തെടുക്കാനും സാധിച്ചത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ആർസലർ മിത്തൽ ക്രീവ്‌യി റിഹ് യൂക്രെയ്ന്റെ സാമ്പത്തിക-സുരക്ഷാ മേഖലകളിൽ നിർണായക സ്വാധീനമുള്ള രാജ്യത്തെ ഏറ്റവും വലിയ സ്റ്റീൽ പ്ലാന്റാണ്. ഇതിനുമുമ്പ് 2022-ലും ഈ ഫാക്ടറിക്ക് നേരെ റഷ്യൻ മിസൈലാക്രമണം ഉണ്ടാവുകയും ഒരു തൊഴിലാളി കൊല്ലപ്പെടുകയും ചെയ്തിരുന്നു. യൂക്രെയ്ൻ റഷ്യൻ അതിർത്തിക്കുള്ളിലേക്ക് നടത്തിയ വൻ ഡ്രോൺ ആക്രമണങ്ങൾക്ക് മറുപടിയായാണ് റഷ്യയുടെ ഈ പുതിയ നീക്കമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇതിനു തിരിച്ചടിയായി യൂക്രെയ്ൻ നടത്തിയ വൻതോതിലുള്ള ഡ്രോൺ ആക്രമണങ്ങൾ മോസ്കോ ഉൾപ്പെടെയുള്ള റഷ്യൻ നഗരങ്ങളിൽ വലിയ നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ട്. യുദ്ധം ഇരു രാജ്യങ്ങളിലെയും സിവിലിയൻ മേഖലകളിലേക്കും വ്യവസായ ശാലകളിലേക്കും വ്യാപിക്കുന്നത് മേഖലയിലെ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാക്കുന്നുണ്ട്. അയൽരാജ്യമായ റൊമാനിയയുടെ വ്യോമപരിധിയിൽ റഷ്യൻ ഡ്രോണുകൾ പ്രവേശിച്ചത് നാറ്റോ സഖ്യകക്ഷികൾക്കിടയിലും ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.

യൂക്രെയ്ന്റെ പ്രധാന വ്യാപാര കേന്ദ്രമായ ഒഡേസ (Odesa) പ്രവിശ്യയിലെ ഇസ്മായിൽ (Izmail) തുറമുഖത്തിന് നേരെ റഷ്യ ഇന്നലെ രാത്രി കനത്ത മിസൈൽ-ഡ്രോൺ ആക്രമണം നടത്തി. ആക്രമണത്തിൽ ടോഗോയുടെ (Togo) പതാകയേന്തിയ ഒരു വിദേശ സിവിലിയൻ ചരക്കുകപ്പലിന് തകരാർ സംഭവിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പാശ്ചാത്യ സൈനിക സാമഗ്രികൾ സൂക്ഷിച്ചിരുന്ന കേന്ദ്രങ്ങളാണ് തങ്ങൾ തകർത്തതെന്നാണ് റഷ്യയുടെ വാദം.

റഷ്യൻ അതിർത്തികൾ ഭേദിച്ച് യൂക്രെയ്ൻ നടത്തിയ ചരിത്രത്തിലെ ഏറ്റവും വലിയ ഡ്രോൺ ആക്രമണത്തിനാണ് റഷ്യൻ തലസ്ഥാനമായ മോസ്കോ സാക്ഷ്യം വഹിച്ചത്. 24 മണിക്കൂറിനിടെ ഏകദേശം 1,478 ഡ്രോണുകൾ യൂക്രെയ്ൻ റഷ്യയ്ക്ക് നേരെ തൊടുത്തുവിട്ടു. ഏകദേശം 800-ലധികം ഡ്രോണുകൾ റഷ്യൻ വ്യോമപ്രതിരോധ സംവിധാനം വെടിവെച്ചിട്ടതായി മോസ്കോ അവകാശപ്പെട്ടു. റഷ്യൻ സൈന്യത്തിന് ഡ്രോൺ ഘടകങ്ങളും ഉപകരണങ്ങളും എത്തിച്ചുനൽകുന്ന പ്രമുഖ റഷ്യൻ ഇ-കോമേഴ്സ് ഭീമനായ ‘വൈൽഡ്ബെറീസിന്റെ’ (Wildberries) മോസ്കോയ്ക്ക് സമീപമുള്ള ഏറ്റവും വലിയ ലോജിസ്റ്റിക്സ് വെയർഹൗസ് യൂക്രെയ്ൻ ഡ്രോൺ ആക്രമണത്തിൽ പൂർണ്ണമായും കത്തിയമർന്നു. ആക്രമണത്തിൽ മോസ്കോയിലും ബെൽഗൊറോഡിലുമായി ഒരു വയോധികൻ ഉൾപ്പെടെ ഏഴുപേർ കൊല്ലപ്പെട്ടു.

റഷ്യയുടെ തന്ത്രപ്രധാന സൈനിക-സാങ്കേതിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യുക്രെയ്‌ന്റെ ശക്തമായ മിസൈലാക്രമണം.

Send your news and Advertisements

You may also like

error: Content is protected !!