105
എൻ മനസ്സിൽ തെളിയുന്നൊരത്ഭുത വിളക്കാണ് നീ കണ്ണാ
ഭക്തിമുഖരിതമാകും എൻ ഹൃദയത്തിൽ
പ്രകാശം ചൊരിയും നിത്യപ്രഭാവമാണ് നീ
നിന്നഴകിൽ എൻ മിഴികൾ നിറയുമ്പോൾ
നിൻ ചുണ്ടിലെന്തേ ഒരു തൂമന്ദഹാസം
നിറയുന്ന കണ്ണിലെ നനവാർന്നൊരോർമ്മ
പാലൊളി പോലെന്നിൽ നിറഞ്ഞു നിന്നു.
ശ്യാമവർണ്ണനാം നിൻ കള്ളചിരിയിൽ
എൻ മനം കോൾമയിർ കൊണ്ടു
ഉറയുന്നൊരു കനിവായ് എൻ ചിന്തകളിൽ
മഴവില്ലുപോൽ നീ തെളിഞ്ഞു വരുന്നു.
അനുരാഗവിലോചനായി നീയെന്നിൽ
നിറഞ്ഞാടുമ്പോൾ
മറക്കുവാനാക്കില്ലൊരിക്കലും കണ്ണാ…….
നിന്നെ മറക്കുവാനാകതില്ല ഒരിക്കലും.
ശ്യാമള ഹരിദാസ്

