Monday, August 17, 2026
Home » സിഡ്‌നി സെന്റ് മേരീസ് ദേവാലയത്തിൽ വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാൾ ആഘോഷിച്ചു.
സിഡ്‌നി സെന്റ് മേരീസ് ദേവാലയത്തിൽ വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാൾ ആഘോഷിച്ചു.

സിഡ്‌നി സെന്റ് മേരീസ് ദേവാലയത്തിൽ വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാൾ ആഘോഷിച്ചു.

by Editor

സിഡ്‌നി: ഏഷ്യാ-പസഫിക് ഭദ്രാസനത്തിന് കീഴിലുള്ള സെൻ്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ്‌ ദേവാലയത്തിൽ വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാൾ ആഗസ്‌റ്റ് 8 മുതൽ 16 വരെ വിവിധ ആത്മീയ പരിപാടികളോടെ കൊണ്ടാടി. പെരുന്നാളിനോടനുബന്ധിച്ച് വിശുദ്ധ കുർബാന, സായാഹ്‌ന പ്രാർത്ഥനകൾ, മദ്ധ്യസ്‌ഥ പ്രാർത്ഥന, ആത്മീയ സന്ദേശങ്ങൾ, പ്രദക്ഷിണം, ആശീർവാദം, സ്നേഹവിരുന്ന് തുടങ്ങിയ പരിപാടികൾ ക്രമീകരിച്ചു.

ആഗസ്‌റ്റ് 15-ന് നടന്ന പ്രധാന പെരുന്നാൾ ശുശ്രൂഷകളിൽ സിഡ്‌നി സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രൽ വികാരി ഫാ. ജോൺ ജോസ്ബി തോമസ് ആത്മീയ സന്ദേശം നൽകി, തുടർന്ന് പ്രദക്ഷിണവും ആശീർവാദവും നടത്തുകയുണ്ടായി. പെരുന്നാളിൻ്റെ മുഖ്യാതിഥിയായി ദേവാലയത്തിൻ്റെ മുൻ വികാരിയും നിലവിൽ ചെന്നൈ പെരമ്പൂർ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ദേവാലയ വികാരിയുമായ ഫാ. ജിതിൻ ജോയ് മാത്യു പങ്കെടുത്തു.

16-ന് രാവിലെ നടന്ന സമാപന ദിന വിശുദ്ധ കുർബാനയ്ക്ക് അദ്ദേഹം നേതൃത്വം നൽകി. തുടർന്ന് പ്രദക്ഷിണം, ആശീർവാദം, സ്നേഹവിരുന്ന് എന്നിവയോടെ പെരുന്നാൾ സമാപിച്ചു. ഇടവക വികാരി ഫാ. എബി മാത്യു തരകന്റെയും ഇടവക ട്രസ്‌റ്റീ ചാൾസ് തോമസ്, സെക്രട്ടറി ദീന മത്തായിയുടെയും ഇടവക മാനേജിങ് കമ്മിറ്റി, യുവജന പ്രസ്‌ഥാനം, സൺഡേ സ്കൂ‌ൾ, മർത്തമറിയം മഹിളാ സമാജം എന്നിവരുടെ ആഭിമുഖ്യത്തിലുമാണ് പെരുന്നാൾ ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. സിഡ്‌നിയിലെയും പരിസര പ്രദേശങ്ങളിലെയും നിരവധി വിശ്വാസികൾ പെരുന്നാളിൽ പങ്കെടുത്തു. വിശുദ്ധ ദൈവമാതാവിൻ്റെ മാധ്യസ്‌ഥ്യവും അനുഗ്രഹവും അനുഭവിക്കാനുള്ള ആത്മീയ അവസരമായാണ് വിശ്വാസികൾ ഈ വാങ്ങിപ്പു പെരുന്നാളിനെ കാണുന്നത്.

Send your news and Advertisements

You may also like

error: Content is protected !!