Monday, August 17, 2026
Home » ‘ബത്ലഹേം കുടുംബ യൂണിറ്റ്’ ട്രെയിലർ പുറത്തിറങ്ങി. ഓഗസ്റ്റ് 21-ന് ഓണം റിലീസായാണ് ചിത്രം തിയറ്ററുകളിലെത്തുക
'ബത്ലഹേം കുടുംബ യൂണിറ്റ്' ട്രെയിലർ പുറത്തിറങ്ങി. ഓഗസ്റ്റ് 21-ന് ഓണം റിലീസായാണ് ചിത്രം തിയറ്ററുകളിലെത്തുക

‘ബത്ലഹേം കുടുംബ യൂണിറ്റ്’ ട്രെയിലർ പുറത്തിറങ്ങി. ഓഗസ്റ്റ് 21-ന് ഓണം റിലീസായാണ് ചിത്രം തിയറ്ററുകളിലെത്തുക

by Editor

നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ‘ബത്ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തിൻ്റെ ട്രെയിലർ പുറത്തിറങ്ങി. കുടുംബപ്രേക്ഷകരെ ഒന്നാകെ തിയറ്ററുകളിലെത്തിക്കാൻ ഉള്ള എല്ലാ ചേരുവകളും നിറഞ്ഞതാണ് ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചനകൾ. ചിത്രം ഓഗസ്റ്റ് 21 ന് ഓണം റിലീസായാണ് തിയറ്ററുകളിലെത്തുക. ‘ജസ‌റ്റിൻ’ എന്ന കഥാപാത്രമായി നിവിൻ പോളിയും ‘ആഷ്‌ലി’യായി മമിത ബൈജുവും എത്തുന്ന ചിത്രം ഗ്രാമീണ പശ്ചാത്തലത്തിൽ കോമഡിക്കും പ്രണയത്തിനും പ്രാധാന്യം നൽകിയാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് ട്രെയിലറിൽ നിന്ന് മനസ്സിലാക്കാനാകുന്നത്. മൂന്ന് മിനിറ്റോളം ദൈർഘ്യമുള്ള ട്രെയിലർ ഈ ഓണക്കാലത്ത് കുടുംബസമേതം കണ്ടിരിക്കാവുന്ന ഒരു കംപ്ലീറ്റ് എന്റർടൈനർ തന്നെയാണ് ചിത്രമെന്ന ഉറപ്പ് നൽകുന്നു.

തിയേറ്ററുകളിൽ ‘പ്രേമലു’ തരംഗത്തിന് ശേഷം ഭാവന സ്‌റ്റുഡിയോസിൻ്റെ ബാനറിൽ, ‘തണ്ണീർമത്തൻ ദിനങ്ങൾ’, ‘സൂപ്പർ ശരണ്യ’, ‘പ്രേമലു’ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഭാവന സ്‌റ്റുഡിയോസ് ഒരുക്കുന്ന ആറാമത്തെ ചിത്രവുമാണിത്. ഭാവന സ്‌റ്റുഡിയോസിൻ്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്‌കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത്. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ചിത്രത്തിലുള്ളത്.

ഛായാഗ്രഹണം: അജ്‌മൽ സാബു, സംഗീത സംവിധാനം: വിഷ്ണു വിജയ്, എഡിറ്റർ: ആകാശ് ജോസഫ് വർഗ്ഗീസ്. ഗാനരചന: വിനായക് ശശികുമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബെന്നി കട്ടപ്പന, ജോസ് വിജയ്, പ്രൊഡക്ഷൻ കൺട്രോളർ: റിച്ചാർഡ്, ആർട്ട് ഡയറക്‌ടർ: ആഷിക് എസ്, കോസം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്‌സ്‌ സേവ്യർ, സംഘട്ടനം: ആക്ഷൻ സന്തോഷ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: ജംഷീർ പുരക്കാട്ടിരി, ചീഫ് അസ്സോസിയേറ്റ് ഡയറക്‌ടർ: ഫിലിപ്പ് ഫ്രാൻസിസ്, സൗണ്ട് മിക്‌സിങ്: വിഷ്ണു‌ സുജാതൻ, സൗണ്ട് ഡിസൈൻ: ശങ്കരൻ എ.എസ്, കെ.സി സിദ്ധാർത്ഥൻ, വിഎഫ്എക്സ‌്: എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, കളറിസ്റ്റ‌്: രമേഷ് സി.പി, സ്‌റ്റിൽസ്‌: റിൻസൺ എം.ബി, റിഷിലാൽ ഉണ്ണികൃഷ്ണൻ, പോസ്‌റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്സ്, പിആർഒ: ആതിര ദിൽജിത്ത്.

Send your news and Advertisements

You may also like

error: Content is protected !!