Wednesday, September 30, 2026
Home » സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് മലങ്കര ഓർത്തഡോക്സ് ദൈവാലയം രണ്ട് ഏക്കർ ഭൂമി സ്വന്തമാക്കി.
സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് മലങ്കര ഓർത്തഡോക്സ് ദൈവാലയം രണ്ട് ഏക്കർ ഭൂമി ഇപ്സ്വിച്ചിന് സമീപം സ്വന്തമാക്കി.

സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് മലങ്കര ഓർത്തഡോക്സ് ദൈവാലയം രണ്ട് ഏക്കർ ഭൂമി സ്വന്തമാക്കി.

by Editor

ബ്രിസ്ബെയ്ൻ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഏഷ്യാ-പസഫിക് ഭദ്രാസനത്തിൽ ഉൾപ്പെട്ട സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് മലങ്കര (ഇന്ത്യൻ) ഓർത്തഡോക്സ് ദൈവാലയം സ്വന്തമായി പള്ളി നിർമ്മിക്കുന്നതിനായുള്ള രണ്ട് ഏക്കർ ഭൂമി സ്വന്തമാക്കി. ബ്രിസ്ബെയ്ന് സമീപമുള്ള ഡിൻമോറിലെ 33 ന്യൂ ചം റോഡിലാണ് (33 New Chum Rd, Dinmore QLD 4303) ദൈവാലയത്തിനായി ഈ സ്ഥലം വാങ്ങിയിരിക്കുന്നത്.

ഓസ്ട്രേലിയയുടെ മണ്ണിൽ വിശുദ്ധരായ പത്രോസ്, പൗലോസ് ശ്ലീഹന്മാരുടെ നാമത്തിൽ സ്ഥാപിതമായ മലങ്കര സഭയുടെ ആദ്യ ദൈവാലയമാണിത്. രൂപീകൃതമായി ചുരുങ്ങിയ കാലയളവിനുള്ളിൽ ഈ ചരിത്രനേട്ടം കൈവരിക്കാൻ സാധിച്ചതിൽ ഇടവക സമൂഹം ദൈവത്തോട് നന്ദി രേഖപ്പെടുത്തി. അനേകം പ്രതിസന്ധികളും തടസ്സങ്ങളും നേരിടേണ്ടി വന്നെങ്കിലും, ഇടവകാംഗങ്ങളുടെ അചഞ്ചലമായ വിശ്വാസവും നിരന്തരമായ പ്രാർത്ഥനയും ഒത്തൊരുമയും മൂലമാണ് ഈ സ്വപ്നം യാഥാർത്ഥ്യമായതെന്ന് പള്ളി അധികൃതർ അറിയിച്ചു.

ഇടവകയുടെ കാവൽ പിതാക്കന്മാരായ പരിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ മദ്ധ്യസ്ഥതയും, ഇടവകാംഗങ്ങളുടെ പ്രാർത്ഥനാപൂർവ്വമായ സഹകരണവും, തങ്ങളുടെ സമയവും സാമ്പത്തികവും ഈ ദൗത്യത്തിനായി സമർപ്പിച്ച എല്ലാവരുടെയും പങ്കാളിത്തവും ഈ വലിയ വിജയത്തിന് പിന്നിലുണ്ട്. ഇടവക മാനേജിംഗ് കമ്മറ്റിയുടേയും ബിൽഡിംഗ് കമ്മറ്റിയുടേയും അശ്രാന്ത പരിശ്രമം ഈ നേട്ടം വേഗത്തിലാക്കാൻ സഹായിച്ചു. തലമുറകൾക്ക് ദൈവത്തെ ആരാധിക്കാനും വിശ്വാസത്തിൽ വളരാനുമുള്ള ഒരു പുണ്യഭൂമിയായി ഈ സ്ഥലം മാറുമെന്നും, തുടർന്നുണ്ടാകുന്ന പള്ളി നിർമ്മാണത്തിന്റെ അടുത്ത ഘട്ടങ്ങളിലും ദൈവകൃപയും ഇടവക ജനങ്ങളുടെ പൂർണ്ണമായ സഹകരണവും ഉണ്ടാകുമെന്നും ഭാരവാഹികൾ പ്രത്യാശ പ്രകടിപ്പിച്ചു.

Send your news and Advertisements

You may also like

error: Content is protected !!