വിയന്ന: ഒബ്സർവേറ്ററി ഓൺ ഇൻടോളറൻസ് ആൻഡ് ഡിസ്ക്രിമിനേഷൻ എഗൈൻസ്റ്റ് ക്രിസ്ത്യൻസ് (OIDAC) പുറത്തുവിട്ട വാർഷിക റിപ്പോർട്ട് പ്രകാരം, 2025-ൽ യൂറോപ്പിൽ ക്രൈസ്തവർക്കെതിരായ ആക്രമണങ്ങളിൽ 44 ശതമാനം വർധനവുണ്ടായി. നവംബർ 16 ന് പ്രസിദ്ധീകരിച്ച സംഘടനയുടെ വാർഷിക റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തൽ.
കഴിഞ്ഞ വർഷം യൂറോപ്പിലുടനീളം 2,465 ക്രൈസ്‌തവ വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങളും സംഭവങ്ങളും നടന്നതായി സംഘടന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ശാരീരിക ആക്രമണങ്ങളും ഭീഷണികളും ഉൾപ്പെടെ വ്യക്തികൾക്ക് നേരെയുണ്ടായ ഏകദേശം നാനൂറിലധികം ആക്രമണ വിവരങ്ങൾ സംഘടനയുടെ റിപ്പോർട്ടിലുണ്ട്. ലിയോണിൽ ഇറാഖി ക്രൈസ്‌തവനായ അഷൂർ സർണായയെ കുത്തിക്കൊലപ്പെടുത്തിയതും പോളണ്ടിൽ ഒരു വൈദികൻ കൊല്ലപ്പെട്ടതും റിപ്പോർട്ടിൽ എടുത്തു പറഞ്ഞിട്ടുള്ള സംഭവങ്ങളിൽപ്പെടുന്നു.
സ്വന്തം വിശ്വാസത്തിന്റെ പേരിൽ ആളുകൾ ഭീഷണിപ്പെടുത്തപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്നതിന്റെ നേർചിത്രമാണ് ഈ കണക്കുകളെന്ന് ഒഐഡിഎസി യൂറോപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അൻയ ടാങ് വ്യക്തമാക്കി.


