ഡാർവിൻ: ഓസ്ട്രേലിയയിലെ ഡാർവിനിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) കേരള ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ 80-മത് ഇന്ത്യൻ സ്വാതന്ത്ര്യം ദിനം വിപുലമായി ആഘോഷിച്ചു. വെള്ളിയാഴ്‌ച വൈകുന്നേരം 4.30നു ഡാർവിനിൽ ഉണ്ടോലിയ ഗാർഡൻ ടിവി യിൽ നടന്ന പരിപാടിയിൽ നോർത്തേൺ ടെറിട്ടറി സ്‌റ്റേറ്റ് പ്രസിഡൻ്റ് പോൾ പറോക്കാരൻ പതാക ഉയർത്തി.
അതിനുശേഷം നടന്ന പൊതുയോഗത്തിൽ ബഹു. മിനിസ്‌റ്റർ ജിൻസൺ ചാൾസ് അധ്യക്ഷത നിർവഹിച്ചു. ഈ അവസരത്തിൽ റോയൽ ഡാർവിൻ ഹോസ്‌പിറ്റലിൽ 20 വർഷമായി നേഴ്‌സ് ആയീ ജോലിയിൽ ഉള്ള ലൈസ ബേബി, എലിസബത്ത് ലിജു, നൈസി ബെന്നി, ബേബി കുര്യൻ എന്നിവർക്കു ബഹുമാനപെട്ട മിനിസ്റ്റർ മൊമെൻ്റോ നൽകി ആദ്ധരിച്ചു. സെൻറ് പോൾ ഇടവക വികാരി ഫാദർ ജോൺ പുതുവാ, ചെസ്സ് ക്ലബ് പ്രസിഡന്റ് രാജീവ് തയിൽ എന്നിവർ അനുമോദന പ്രസംഗം നടത്തി. സ്‌റ്റേറ്റ് കമ്മിറ്റി മെമ്പർ ജോർജ് വര്ഗീസ് കുര്യൻ സ്വാഗതാവും കമ്മിറ്റി മെമ്പർ ടോം തിരുത്തനത്തിൽ നന്ദി പറഞ്ഞു. പോൾ ജോസഫ്, നവീൻ കുമാർ, ജക്സൺ ജോർജ്, ബിനു കുമാർ, റോബിൻ പീറ്റർ, ഡോക്‌ടർ ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. അനു റോസ് പ്രോഗ്രാം കമ്പനി co-ഒറീഡിനേറ്റർ ആയിരുന്നു. തുടർന്ന് വിവിധ കലാപരിപാടികൾ, സ്നേഹവിരുന്നും നടന്നു.

