Monday, June 8, 2026
Home » ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് പ്രതികാരമായി ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ച്‌ ഇസ്രായേൽ.
ഇറാൻ മിസൈൽ

ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് പ്രതികാരമായി ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ച്‌ ഇസ്രായേൽ.

by Editor

ജെറുസലേം: ഇസ്രായേലിലേക്ക് ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് പ്രതികാരമായി മധ്യ, പടിഞ്ഞാറൻ ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് (IDF) ശക്തമായ വ്യോമാക്രമണം നടത്തി. ഈ പുതിയ ആക്രമണ പ്രത്യാക്രമണങ്ങളോടെ പശ്ചിമേഷ്യയിൽ വീണ്ടും സമ്പൂർണ്ണ യുദ്ധഭീതി ശക്തമായിരിക്കുകയാണ്.

ഇസ്രായേൽ യുദ്ധവിമാനങ്ങൾ ഇറാന്റെ തലസ്ഥാനമായ ടെഹ്റാൻ, പടിഞ്ഞാറൻ ഇറാനിലെ തബ്രീസ് (Tabriz), മധ്യ ഇറാനിലെ ഇസ്ഫഹാൻ (Isfahan) എന്നീ പ്രധാന നഗരങ്ങളിലെ സൈനിക ലക്ഷ്യങ്ങൾക്ക് നേരെ ബോംബാക്രമണം നടത്തിയതായാണ് റിപ്പോർട്ടുകൾ. ഇറാനിലെ പ്രധാന സൈനിക താവളങ്ങൾ, മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾ, വ്യോമപ്രതിരോധ റഡാറുകൾ എന്നിവയാണ് ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് (IDF) തകർത്തത്. ഈ നഗരങ്ങളിൽ വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി, ഇറാൻ ഇസ്രായേലിന്റെ വടക്കൻ മേഖലകൾ ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് കനത്ത ആക്രമണം നടത്തിയിരുന്നു. ഇറാന്റെ മിസൈൽ വർഷത്തിന് തൊട്ടുപിന്നാലെ ഒട്ടും വൈകാതെ തന്നെ ഇസ്രായേൽ വ്യോമസേന ഇറാനിലെ സൈനിക ലക്ഷ്യങ്ങൾക്ക് നേരെ പ്രത്യാക്രമണം ആരംഭിച്ചു എന്നാണ് റിപ്പോർട്ടുകൾ.

മധ്യ ഇറാനിലെയും പടിഞ്ഞാറൻ ഇറാനിലെയും സൈനിക താവളങ്ങളാണ് ഇസ്രായേൽ യുദ്ധവിമാനങ്ങൾ പ്രധാനമായും ലക്ഷ്യമിട്ടതെന്ന് ഐഡിഎഫ് (IDF) സ്ഥിരീകരിച്ചിട്ടുണ്ട്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെയുള്ളവർ ഇസ്രായേലിനോട് കൂടുതൽ ആക്രമണങ്ങളിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും, സുരക്ഷാ മുൻനിർത്തി ഇസ്രായേൽ ഈ തിരിച്ചടി നൽകുകയായിരുന്നു എന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക നീക്കങ്ങൾ ശക്തമായതോടെ പശ്ചിമേഷ്യയിൽ യുദ്ധഭീതിയും അതോടൊപ്പം അമേരിക്കൻ സേന അതീവ ജാഗ്രതയിലുമാണ്. ഇറാൻ ആക്രമണം നടത്തിയാൽ തിരിച്ചടിക്കരുതെന്ന് യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് ആവശ്യപ്പെട്ടിരുന്നു.  ഇറാനോട് ചർച്ചകളുടെ മേശയിലേക്ക് മടങ്ങാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു.

ഏപ്രിലിൽ നിലവിൽ വന്ന താൽക്കാലിക വെടിനിർത്തലിന് ശേഷം ഇരുരാജ്യങ്ങളും തമ്മിൽ നേരിട്ടുണ്ടാകുന്ന ആദ്യത്തെ വലിയ സൈനിക ഏറ്റുമുട്ടലാണിത്. മേഖലയിൽ ഒരു സ്ഥിര സമാധാന കരാറിലെത്താൻ അമേരിക്ക നടത്തിവന്ന നയതന്ത്ര ശ്രമങ്ങൾക്ക് ഈ ആക്രമണം വലിയ തിരിച്ചടിയായി. യു എസ് കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടേക്കുമെന്ന സൂചനകളെത്തുടർന്ന് ജോർദാനിലെ അമേരിക്കൻ എംബസി തങ്ങളുടെ പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മിഡിൽ ഈസ്റ്റിൽ വലിയൊരു യുദ്ധസാഹചര്യം ഒഴിവാക്കാനുള്ള നയതന്ത്ര നീക്കങ്ങളും ഇതിനിടെ സജീവമാണ്.

ഇസ്രായേലിനു നേരെ വീണ്ടും ഇറാന്റെ മിസൈൽ ആക്രമണം; ഇറാൻ ഗുരുതരമായ തെറ്റാണു ചെയ്തിരിക്കുന്നത് എന്ന് ഇസ്രായേൽ.

Send your news and Advertisements

You may also like

error: Content is protected !!