മെക്സിക്കോ സിറ്റി: 2026 ഫിഫ ലോകകപ്പിന് മെക്സിക്കോയിലെ ചരിത്രപ്രസിദ്ധമായ എസ്റ്റാഡിയോ അസ്ടെക്കയിൽ (മെക്സിക്കോ സിറ്റി സ്റ്റേഡിയം) ആവേശകരമായ തുടക്കം. വർണ്ണവിസ്മയങ്ങളും സംഗീത പരിപാടികളും നിറഞ്ഞ ഉദ്ഘാടനച്ചടങ്ങിൽ ഷക്കീറയും ബർണ ബോയും അടക്കമുള്ള പ്രമുഖർ അണിനിരന്നു. തുടർന്ന് നടന്ന ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി മെക്സിക്കോ ഉജ്ജ്വല വിജയത്തോടെ തുടങ്ങി.
ഷക്കീറ, ആൻഡ്രിയ ബോസെല്ലി, ജെ ബാൽവിൻ എന്നിവർ അണിനിരന്ന വർണ്ണാഭമായ ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷമാണ് ആദ്യ മത്സരം കിക്കോഫ് ചെയ്തത്. ആതിഥേയരായ മെക്സിക്കോ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ടൂർണമെന്റിലെ ആദ്യ വിജയം സ്വന്തമാക്കി. കളിയിൽ ജൂലിയൻ ക്വിനോണസ് (9-ാം മിനിറ്റ്), റൗൾ ജിമെനെസ് (66-ാം മിനിറ്റ്) എന്നിവരാണ് മെക്സിക്കോയ്ക്കായി ഗോളുകൾ നേടിയത്. മൂന്ന് ചുവപ്പ് കാർഡുകൾ പിറന്ന നാടകീയമായ പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയുടെ രണ്ട് കളിക്കാരും മെക്സിക്കോയുടെ ഒരു കളിക്കാരനും പുറത്തായി.
അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ മൂന്നു രാജ്യങ്ങൾ സംയുക്‌തമായി ആതിഥേയത്വം വഹിക്കുന്ന ടൂർണമെൻ്റിൽ ചരിത്രത്തിലാദ്യമായി 48 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. നാലു ടീമുകളെ വീതം 12 ഗ്രൂപ്പുകളിലായി തിരിച്ചാണ് പ്രാഥമിക റൗണ്ട് മത്സരങ്ങൾ. നോക്കൗട്ട് മത്സരങ്ങൾക്ക് 29 ന് തുടക്കമാകും. ജൂലൈ 4 മുതൽ 8 വരെ പ്രീക്വാർട്ടർ മത്സരങ്ങൾ, 10 മുതൽ 12 വരെ ക്വാർട്ടർ, 15, 16 തീയതികളിൽ സെമി ഫൈനൽ. ജൂലൈ 19-ന് ഇന്ത്യൻ സമയം പുലർച്ചെ 12.30 ന് ന്യൂയോർക്ക്/ന്യൂജേഴ്സി സ്‌റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം.
ഫിഫ ലോകകപ്പ് മത്സരക്രമം >>
തത്സമയ സംപ്രേഷണം
ഇന്ത്യയിൽ Sports18 നെറ്റ്‌വർക്ക് ചാനലുകളിലൂടെ മത്സരങ്ങൾ തത്സമയം കാണാം, JioCinema ആപ്പിലൂടെയും വെബ്‌സൈറ്റിലൂടെയും സൗജന്യമായി ഡിജിറ്റൽ സ്ട്രീമിംഗ് ലഭ്യമായിരിക്കും.
ഓസ്‌ട്രേലിയയിൽ: SBS ചാനലിലൂടെയും SBS On Demand ആപ്പിലൂടെയും മുഴുവൻ മത്സരങ്ങളും സൗജന്യമായി തത്സമയം കാണാം.

