ഏകദേശം അര നൂറ്റാണ്ടുകൾക്കപ്പുറം പള്ളിപ്പെരുന്നാളുകളോടും ക്ഷേത്രോത്സവങ്ങളോടും ബന്ധപ്പെട്ടു സന്ധ്യകഴിഞ്ഞു നടക്കുന്ന കലാപരിപാടികളിൽ പങ്കെടുക്കാൻ ചെല്ലുമ്പോൾ കാണുന്ന കാഴ്ചകളായിരുന്നു, പാതയോരങ്ങളിൽ മണ്ണെണ്ണ വിളക്കിന്റെയോ മെഴുകുതിരിയുടെയോ മങ്ങിയ വെളിച്ചത്തിൽ നിരനിരയായി, കിളിക്കൂടുകളിൽ തത്തകളും അതിനരുകിൽ കുറെ കാർഡുകളുമായി ഇരിക്കുന്ന പക്ഷി ശാസ്ത്രക്കാരെയും അവരോടുചേർന്നു കൈയ്യുടെ പടവുമായി ഇരിക്കുന്ന ഹസ്തരേഖ വിദഗ്ദ്ധരെയും. അവരുടെ ചുറ്റുമായി ഭാവിയെക്കുറിച്ച് അറിയാൻ താല്പര്യമുള്ള വരെയും കാണുവാൻ സാധിക്കുമായിരുന്നു.
ഹസ്തരേഖാശാസ്ത്രം അന്ധവിശ്വാസങ്ങളുടെ പട്ടികയിൽ വരുമോ? ലോകപ്രശസ്ത എഴുത്തുകാരനായ കൈറോവിന്റെ ഹസ്തരേഖശാസ്ത്രത്തിൽ പറയുന്നതിപ്രകാരമാണ്. ഓരോ വ്യക്തിയുടെയും ഉള്ളംകയ്യുടെ രൂപവും അതിലെ രേഖകളും വ്യത്യസ്തമായിരിക്കും എന്നതാണ്. ആ വ്യത്യസ്ത രൂപവും അതിലെ വ്യത്യസ്ത രേഖകളും അവരുടെ ജീവിതരീതികളിലും പ്രതിഫലിക്കും എന്നു അദ്ദേഹം ഉദാഹരണസമേതം സമർത്ഥിക്കുന്നു.
ആധുനിക ശാസ്ത്രലോകത്തിലും മഷിപുരട്ടിയ തള്ളവിരൽ പ്രമാണങ്ങളിൽ പതിപ്പിക്കുക നടപ്പിലുള്ള സംഗതിയാണല്ലോ. ആധാർ കാർഡുകളിൽ ആളെ തിരിച്ചറിയാനുള്ള മാനദണ്ഡം ഓരോരുത്തരുടെയും വിരലഗ്രത്തിലെ രേഖകളാണല്ലോ. അങ്ങനെ ചിന്തിക്കുമ്പോൾ കൈയിലെ രേഖകൾ വ്യക്തികളുടെ ഭാവിയെ പ്രവചിക്കുവാൻ സഹായിക്കുമോ?
ഡാനിയൽ ഡെഫോ
“അപകട ഭീതിയാണ് അപകടത്തേക്കാൾ ആയിരം മടങ്ങു ഭീകരം”
“തെറ്റു ചെയ്തവനെ സംബന്ധിച്ചിടത്തോളം നീതി ഭയാനകമാണ്. കാരണം, ഓരോ മനുഷ്യനും സ്വന്തം കണ്ണിൽ നിരപരാധിയാണ്.”
ഡാനിയേൽ
“കൂടുതൽ ആഗ്രഹിക്കുന്നവനാണ് ദരിദ്രൻ. അല്ലാതെ കുറച്ചുമാത്രം ഉള്ളവരല്ല”
ഡാനിയേൽ ഫ്രോമാൻ
“സമൂഹത്തിലുള്ള പെരുമാറ്റത്തിന് അന്യരുടെ അഭിപ്രായങ്ങളെ ആദരിക്കാനും സ്വന്തം അഭിപ്രായങ്ങളെ വെട്ടിക്കുറയ്ക്കാനുമുള്ള കഴിവ് ആവശ്യമാണ്”
ഡാഗോ ബർട്ട് ഡി. റൺസ്
“നമ്മെ ദ്വേഷിക്കുന്നവരല്ല, നാം ദ്വേഷിക്കുന്നവരാണ് നമ്മുടെ ശത്രുക്കൾ”
ഡിസ്രേലി
“പ്രവർത്തനം എപ്പോഴും സൗഭാഗ്യം കൊണ്ടുവരികയില്ല. പക്ഷേ, പ്രവർത്തനം കൂടാതെ ഒരിക്കലും സൗഭാഗ്യം ലഭിക്കുകയില്ല”
“നാംതന്നെ നമ്മുടെ ഭാഗധേയം നിർണയിക്കുന്നു. എന്നിട്ട് അവയെ വിധിയെന്നു വിളിക്കുന്നു”
“വൈവിധ്യതയില്ലെങ്കിൽ പിന്നെന്തു വിദ്യാഭ്യാസം”
“നിങ്ങൾ അജ്ഞനാണ് എന്നു മസ്സിലാക്കുകയാണ് ജ്ഞാനത്തിലേക്കുള്ള ആദ്യപടി”
ഡെമോസ്തനീസ്
“വിജയം മനുഷ്യന്റെ തെറ്റുകൾക്ക് തിരശ്ശീല ഇടുന്നു”
ഡേവിഡ് തോറ
“ഒരിക്കലും നഷ്ടപ്പെടാത്ത മൂലധനമാണ് നന്മ”
ഡ്രൈഡൻ
“കർമ്മങ്ങളുടെ ദേവതയായി ഭാഗ്യത്തെ ആരാധിക്കുന്നത് ഭ്രാന്താണ്”
ഡോസ്‌റ്റോവ്സ്കി
“ക്രിസ്തുവിനെ കൂടാതെ എനിക്കു മനുഷ്യവംശത്തെപ്പറ്റി ചിന്തിക്കാനേ കഴിഞ്ഞിട്ടില്ല”
തൽമൂദ്
“ഏറ്റവും നല്ല പ്രസംഗകൻ ഹൃദയമാണ്. ഏറ്റവും നല്ല അദ്ധ്യാപകൻ സമയവും, ഏറ്റവും നല്ല പുസ്തകം ലോകവും, ഏറ്റവും നല്ല സുഹൃത്ത് ദൈവവുമാണ്”
“പാവപ്പെട്ടവനു ഒരു ചെറിയ നാണയം കൊടുക്കുന്നവന് ആറു അനുഗ്രഹങ്ങൾ ലഭിക്കും. എന്നാൽ കരുണയോടെ ഒരു വാക്കു പറയുന്നവന് പതിനൊന്നു അനുഗ്രഹങ്ങൾ ലഭിക്കും”
താക്കറെ
“നല്ല ചിരി ഭവനത്തിലെ സൂര്യപ്രകാശമാണ്”
“വേർപെട്ടു ജീവിക്കുന്നതാണ് മരിച്ചു വേർപെടുന്നതിനേക്കാൾ പ്രയാസം”
തിയോഡർ ഡ്രൈസർ
“ജ്ഞാനമുണ്ടാവാൻ നമുക്കു അജ്ഞാനമുണ്ടായേ പറ്റൂ.”
തിയൊഡോർ ഹെസ്‌ബർഗ്
“ഒരച്ഛന് കുട്ടികൾക്കുവേണ്ടി ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം അവരുടെ അമ്മയെ സ്നേഹിക്കുക എന്നതാണ്”
തിരുവള്ളുവർ
“മുളച്ചെടിയാണെന്നറിഞ്ഞാൽ മുളയിലെ നുള്ളണം. വളരാൻ അനുവദിക്കുന്നപക്ഷം വളർച്ചയെത്തിയശേഷം അതു നിങ്ങളെ മുറിപ്പെടുത്താതിരിക്കില്ല”.
“പാവങ്ങൾ നൽകുന്നതാണ് ദാനം. മറ്റെല്ലാം കടം കൊടുക്കലാണ്”
തുക്കാറാം
“അസൂയയും ഭയവും സംശയവും അകലെനീക്കി അനുകമ്പയും ധൈര്യവും വിശ്വാസവും മനസ്സിൽ നിറയട്ടെ, അതു ജീവിതത്തെ ശോഭനമാക്കും”
തുളസിദാസ്
“അമൂർത്തമായ ഒന്നിന് എന്റെ ഹൃദയത്തിനുമേൽ ഒരധികാരവും ഉണ്ടായിരിക്കയില്ല”
“നീ ലോകത്തിലേയ്ക്കു വന്നപ്പോൾ ലോകം ചിരിക്കുകയും നീ കരയുകയും ചെയ്തു. നീ ലോകം വിട്ടു പിരിയുമ്പോൾ ലോകം കരയുകയും നീ ചിരിക്കുകയും വേണം. ആ വിധത്തിൽ ജീവിക്കുക “
തോമസ് എഡിസൺ
“ആകസ്മികമായി ഞാനൊന്നും ചെയ്തിട്ടില്ല. നിരന്തര പ്രയത്നത്തിന്റെ ഫലമാണ് എന്റെ ഓരോ കണ്ടുപിടിത്തവും”
“പ്രതിഭാവിലാസം എന്നു പറയുന്നത് ഒരു ശതമാനം മാത്രം പ്രചോദനവും തൊണ്ണൂറ്റൊമ്പതു ശതമാനം വിയർപ്പൊഴുക്കിയുള്ള അധ്വാനവുമാകുന്നു”
തോമസ് കാർലൈൻ
“മഹാന്മാരിലുള്ള ആവിശ്വാസത്തിനപ്പുറം ഒരുവന്റെ അല്പത്വത്തിന് മറ്റു തെളിവ് തേടേണ്ടതില്ല”
“ദുർബലർക്കു തടസ്സമാകുന്ന കരിങ്കല്ലുകൾ ശക്തന്മാർക്ക് ഉയരുവാനുള്ള പടികളായിരിക്കും”
തോമസ് ജഫെഴ്സൺ
“മതം എന്നതു ഒരുവനും അവന്റെ സൃഷ്ടാവും തമ്മിലുള്ള കാര്യമാണ്. അതിൽ മറ്റൊരാൾക്കും ഇടപെടാൻ അധികാരമില്ല”
തോമസ് ഗ്രേ
“വിദ്വാനായിരിക്കുന്നത് കുറ്റമാവുന്നിടത്തു അജ്ഞത അനുഗ്രഹമാണ്”
തുടരും….