എനിക്ക് ചുറ്റും ഞാൻ കാണുന്ന കുറേ സ്ത്രീകൾ ഉണ്ട്, പ്രൈവറ്റ് ബസുകളിലും കെഎസ്ആർടിസിയുടെ ഓർഡിനറി ബസുകളിലും മാത്രം യാത്ര ചെയ്യുന്നവർ. ഇവര് ഫാസ്റ്റിലോ, സൂപ്പർഫാസ്റ്റിലോ സ്വിഫ്റ്റ് ലോ, എസി ലോ ഫ്ലോറിലോ ഒരിക്കലും യാത്ര ചെയ്തിട്ടില്ലാത്തവർ. കുറഞ്ഞ വരുമാനമുള്ള സ്ത്രീകൾ. 10000 മോ അതിൽ താഴെ മാത്രം വരുമാനമുള്ള സ്ത്രീകൾ. ഇവർക്ക് ഒരു ആയിരം രൂപ എങ്കിലും മിച്ചം കിട്ടിയാൽ വലിയ കാര്യമല്ലേ ?
ഇതിലും കുറവ് വരുമാനമുള്ള ഒരു കൂട്ടം സ്ത്രീകളെ നമ്മൾക്ക് കാണാം, ലോട്ടറി വിൽക്കുന്ന സ്ത്രീകൾ അതില് പ്രായം കൂടുതലുള്ളവരും ഉണ്ട്, പെട്രോൾ സ്റ്റേഷനുകളിൽ നിൽക്കുന്ന സ്ത്രീകൾ, വെറും ചെറിയ ചെറിയ സാധനങ്ങൾ മാത്രം വിൽക്കുന്ന സ്ത്രീകൾ, ഉപ്പിലിട്ട മാങ്ങ നെല്ലിക്ക അതുപോലുള്ളത്.
ഇവരോളം പോലും വരാത്ത ഒരു മൂന്നാം കൂട്ടരുണ്ട്, ഒരു ജോലിയും ഇല്ലാത്തവർ, അതായത് വരുമാനം ഇല്ലാത്തവർ, ഒരുപക്ഷേ ഇവരൊക്കെ വീട്ടിൽ ചെറുതായിട്ടൊക്കെ എന്തെങ്കിലുമൊക്കെ ചെയ്യുന്നുണ്ടാവും. ഇവർക്കൊന്ന് സ്വന്തം വീട്ടിൽ പോകണമെങ്കിൽ, സാധനങ്ങൾ വാങ്ങിക്കാൻ പോകണമെങ്കിൽ, ഇനിയിപ്പോൾ ആരോടും പൈസ ചോദിക്കേണ്ട. ബസ്സിൽ കയറിയിരുന്നാൽ മതി. ഈ സ്ത്രീകൾക്കൊക്കെ തന്നെ ഇടയ്ക്ക് നാട് കാണാൻ ഇറങ്ങുകയും ചെയ്യാം. ഇറങ്ങുന്ന സ്ഥലത്ത് ലഘു ഭക്ഷണത്തിനുള്ള പൈസ കരുതിയാൽ മതി. ഇത് gender equality യുടെ കാര്യമല്ല. Female mobility യുടെ കാര്യമാണ്.
ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാൻ കഴിവുള്ള സ്ത്രീകൾ പൈസ നൽകി ടിക്കറ്റ് എടുത്ത് തന്നെ യാത്ര ചെയ്യണം.
മിനി ബാബു

